എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/യങ് ഇന്നോവേറ്റർസ് പ്രോഗ്രാം
യങ് ഇന്നോവേറ്റർസ് പ്രോഗ്രാം
കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാൻ ഉള്ള പദ്ധതിയുമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ -ഡിസ്ക്) 'യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനുള്ള ' (വൈ ഐ പി) റെജിസ്‌ട്രേഷൻ നടന്നുവരുന്നു. എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല. വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്‌നം ആണ് 'യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്. 2018 ഇൽ തുടക്കം കുറിച്ച ഈ പദ്ധതി വിദ്യാർത്ഥികൾക്ക് നൂറു ശതമാനം പിന്തുണയും പ്രോത്സാഹനവും നൽകി വളരെ വിജയകരമായി മുൻപോട്ട് പോകുന്നു. 3 വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023 ഐഡിയ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത്. വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും, സ്‌കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് യങ് ഇന്നോവേറ്റർസ് പ്രോഗ്രാം . 12 മുതൽ 32 വരെ പ്രായ പരിധിയുള്ള സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികളാവാം. കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 21 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. റെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജെക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം യങ് ഇന്നോവേറ്റർസ് പ്രോഗ്രാം ഉറപ്പു നൽകുന്നു. കൂടുതൽ വിശദംശങ്ങൾക്ക് https://yip.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.