എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
(S.D.P.Y.Boys H.S.S. Palluruthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
യുഡൈസ് കോഡ്32080800603
വിക്കിഡാറ്റQ99485967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ649
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ649
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈൻകുമാർ എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്ജീജ പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് പള്ളുരുത്തിയിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ആമുഖം

എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.

ചരിത്രം

ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

ക്രമനമ്പർ പേര് മുതൽ വരെ ചിത്രം
1 നാരായണൻ ലഭ്യമല്ല ലഭ്യമല്ല
2 ഗോവിന്ദ കൈമൾ 1942 1962
3 പി.ആർ.കുമാരപിള്ള 1962 1970
4 ടി.പി.പീതാംബരൻ മാസ്റ്റർ 1970 1983
5 സി.ജി.പവിത്രൻ 1983 1985
6 പി.എൻ.വേലായുധൻ 1985 1987
7 എം.പി.പരമേശ്വരൻ ഇളയത് 1987 1993
8 ജെ.റോസമ്മ 1993 1996
9 പി.കെ.ബിന്ദു 1996 1999
10 പി.അന്നമ്മ ജോസഫ് 1999 2000
11 എ.പി.പത്മാവതി 2000 2002
12 ചിന്ന എസ്.കരിപ്പായി 2002 2005
13 വി.കെ.ശാരദ 2005 2007
14 എ.ജെ.ബേബി 2007ഏപ്രിൽ1 2007ഏപ്രിൽ30
15 മൈക്ലീന ഫാത്തിമ എം.എഫ് 2007 2008
16 പി.ഷീലമ്മ 2008 2009
17 കെ.എൻ.സതീശൻ 2009 2014
18 വി.എൻ.ബാബു 2014 2015
19 എസ് വി വിജയശ്രീ 2015ഏപ്രിൽ 2015മെയ്
20 എം എൻ സന്തോഷ് 2015 2017
21 ശ്രീദേവി എസ് ആർ 2017 തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)
  • എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
  • കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
  • രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)


ഭൗതിക സൗകര്യങ്ങൾ


ഹൈടെക്

എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ട്ടങ്ങൾ


സൃഷ്ടികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.

Map