എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ബോധവൽക്കരണ ക്ലാസ്സുകൾ
2021-2022 ലെ പ്രവർത്തനങ്ങൾ
എക്സൈസ് ബോധവൽക്കരണക്ലാസ്
രണ്ടായിരത്തിഇരുപത്തിരണ്ട് മാർച്ച് അഞ്ചിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കൊച്ചി എക്സൈസ് ഓഫീസർ സതീഷിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സമൂഹത്തിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്‍നങ്ങളും അവയെ മറികടക്കാൻ കുട്ടികളെ എങ്ങനെ സജ്ജരാക്കാമെന്നതുമായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.ജീവിതത്തിൽ നോ പറയേണ്ട സാഹചര്യത്തിൽ നോ പറയണമെന്നും അത് ഭാവി ജീവിതത്തിൽ അവർക്ക് ഗുണം ചെയ്യുമെന്നും ക്ലാസ് നയിച്ച ഓഫീസർ അഭിപ്രായപ്പെടുകയുണ്ടായി.എട്ട് ,ഒമ്പത് ക്ലാസിലെ കുട്ടികൾക്കായിരുന്നു ബോധവൽക്കരണക്ലാസ്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ക്ലാസ്.ഹെഡ്മിസ്‍ട്രസ് എസ് ആർ ശ്രീദേവി സ്വാഗതം പറഞ്ഞചടങ്ങിൽ ടി ആർ കമൽരാജ് നന്ദി പ്രകാശിപ്പിച്ചു. ക്ലാസ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
-
ഹെഡ്മിസ്‍ട്രസ് സ്വാഗതം ചെയ്യുന്നു
-
ക്ലാസ് നയിക്കുന്ന എക്സൈസ് ഓഫീസർ സതീഷ്
-
ബോധവൽക്കരണ ക്ലാസ്
-
ക്ലാസ് ശ്രദ്ധിക്കുന്ന കുട്ടികൾ
-
-
കൃതജ്ഞത അർപ്പിക്കുന്ന ടി ആർ കമൽരാജ്
2017-2018
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണക്ലാസ്സ്
![](/images/thumb/8/8b/%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.jpg/300px-%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.jpg)
ഈഡിസ് ഹണ്ട്
കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള ഒരു ബോധവൽക്കരണ പരിപാടിയായ ഈഡിസ് ഹണ്ട് ഒക്ടോബർ ഇരുപത്തേഴിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുകയുണ്ടായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്.ഈഡിസ് കൊതുകിന്റെ കടിയേൽക്കുന്നതുമൂലമുണ്ടാകുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളെക്കുറിച്ചും കൊതുകിന്റെ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബുവിന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥരാണ് ക്ലാസ്സുകൾ നയിച്ചത്.
പോക്സോ നിയമം
കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള മാർഗ്ഗങ്ങളെക്കുറിച്ചും പരിഹാര നടപടികളെക്കുറിച്ചുമുള്ള ഒരു ബോധവൽക്കരണ പരിപാടി രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടി ഒക്ടോബർ മുപ്പതാം തീയതി സംഘടിപ്പിച്ചു. മാനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ചൈൽഡ് അഡ്വൊക്കസി സെന്റർ എന്ന സ്ഥാപനത്തിലെ പ്രവർത്തകരാണ് ക്ലാസ്സ് നയിച്ചത്. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതിന്റേയും പ്രതിരോധിക്കേണ്ടതിന്റേയും പ്രാധാന്യം ക്ലാസ്സ് വ്യക്തമാക്കി.അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് ആവശ്യമായ പരിഗണന നൽകണമെന്ന അവബോധം രക്ഷിതാക്കളിലും അദ്ധ്യാപകരിലും ഉണർത്താൻ പരിപാടിയിലൂടെ സാധിച്ചു.
സൗഹൃദ സായന്തന വേദി
മട്ടാഞ്ചേരി ബിആർസി യുടെ ആഭിമുഖ്യത്തിൽ ജനുവരി പതിനെട്ടാം തീയതി ഈ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ചവിട്ടി നിർമ്മാണത്തിൽ സ്വയം തൊഴിൽ പരിശീലനവും അവരുടെ കുട്ടികളിലെ വിവിധ കഴിവുകളെ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനുമുള്ള പരിശീലനവും നൽകുകയുണ്ടായി.ഡോൺബോസ്കൊയിലെ കൗൺസിലറും ചൈൽഡ് ലൈൻ പ്രവർത്തകയുമായ ബിജിയാണ് ക്ലാസ്സ് നയിച്ചത്.ഏഴോളം ബി ആർ സി പ്രവർത്തകർ വിവിധ ക്ലസ്റ്ററുകളെ പ്രതിനിധീകരിച്ച് ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി.
2018-2019
സർക്കാർ നിർദ്ദേശപ്രകാരം പത്താംക്ലാസിലെ കുട്ടികൾക്കായി ജൂൺ അഞ്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മുപ്പതിന് എംപ്ലോയ്‌മെന്റ്ഓഫീസറായ ഡി എസ് ഉണ്ണിക്കൃഷ്ണന്റെ
നേതൃത്വത്തിൽ കരിയർഗൈഡൻസ് ക്ലാസ് നടത്തുകയുണ്ടായി.
![](/images/thumb/5/53/%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D.jpg/300px-%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D.jpg)
ജൂലൈ ഇരുപത്തഞ്ച്
പത്താംക്ലാസിലെ കുട്ടികൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.പറവൂർ എസ് എൻ കോളേജ്
റിട്ടയേഡ് പ്രൊഫസർ കൊടുവഴങ്ങ ബാലകൃഷ്ണനാണ് ക്ലാസ് നയിച്ചത്.മുതിർന്നവരെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ,പഠനം
എളുപ്പമാക്കുവാനുള്ള മാർഗ്ഗങ്ങൾ ,ജീവിതവിജയത്തിനായുള്ള കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വളരെ രസകരമായി ക്ലാസെടുത്തി.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് അവസാനിക്കുകയും പികെ ഭാസി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ആഗസ്ത് ഒമ്പത്
കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിൽ പുകവലിക്കെതിരെയുള്ള ഒരു ബോധവൽക്കരണക്ലാസ്
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തുകയുണ്ടായി. ലോകവിപത്തുകളിൽ ഏറ്റവും ഭീകരമേതെന്ന് ചോദിച്ചാൽ
സുനാമിയോ ഭൂകമ്പമോ അല്ല മറിച്ച് പുകവലിയാണെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.പുകവലിയുടെ വിവിധ ദോഷഫലങ്ങളെ കുറിച്ച്
അദ്ദേഹം കുട്ടികളെ പറഞ്ഞു മനസിലാക്കി.പൊതുനിരത്തിൽ പുകവലിനിരോധനത്തിനെതിരെ നിയമനിർമ്മാണം ആദ്യമായി നടപ്പിലാ
ക്കിയത് ജസ്റ്റിസ് നാരായണക്കുറുപ്പ് ആണ്.പത്തുമണിക്കു തുടങ്ങിയ വിജ്ഞാനപ്രദമായ ഈ ക്ലാസ് പതിനൊന്നുമണിയോടെ സമാപിച്ചു.
![](/images/thumb/6/63/26056%E0%B4%AA%E0%B5%81%E0%B4%95%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%86_%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.jpg/300px-26056%E0%B4%AA%E0%B5%81%E0%B4%95%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%86_%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.jpg)