എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഒന്നാം ഘട്ട പരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂൾ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരൽ 10/03/2017 രാവിലെ പത്തുമണിക്ക് മൾട്ടിമീഡിയാ ലാബിൽ വെച്ച് നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡന്റും പങ്കെടുത്ത ചടങ്ങിൽ, തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചു കുട്ടികളിൽ ഇരുപത്തൊന്നു പേർ ഹാജരായി. പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ സ്കൂൾ എെ.ടി.കോ-ഒാഡിനേറ്റർ സ്ളൈഡ് പ്രസന്റേഷനിലൂടെ കുട്ടി കൾക്ക് മനസ്സിലാക്കി കൊടുത്തു.മികച്ച പ്രതികരണമായിരുന്നു കുട്ടികളിൽ നിന്നു ലഭിച്ചത്.അഞ്ചു മേഖലകളിൽ ഓരോരുത്തരുടെ അഭിരുചിക്കിണങ്ങിയ മേഖല അവർ സ്വയം കണ്ടെത്തി. അതനുസരിച്ചുള്ള മാറ്റങ്ങൾ എെ.ടി.@സ്കൂളിന്റെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിൽ വരുത്തുകയും അതോടൊപ്പം ഹാജർനിലയും രേഖപ്പെടുത്തി പന്ത്രണ്ടരമണിയോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.


ഹായ് സ്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഘട്ട പരിശീലനം

2017 ഏപ്രിൽ മാസത്തിൽ സെന്റ്.പീറ്റേഴ്സ് ,കുമ്പളങ്ങി സ്കൂളിൽ വെച്ച് നടന്ന ഹായ് സ്കൂൾകുട്ടിക്കൂട്ടത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിൽ ഈ സ്കൂളിലെ പതിനൊന്ന് കുട്ടിക്കൂട്ടം അംഗങ്ങൾക്ക് വിദഗ്ധരായ അധ്യാപകരിൽ നിന്ന് പരിശീലനം ലഭിക്കുകയുണ്ടായി. അഞ്ചു മേഖലകളിലായി രണ്ടു ദിവസം നീണ്ടു നിന്ന പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചത്.


സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ 2017-2018

30

ക്രമനമ്പർ പേര് ക്ലാസ്
1 വിവേക് ടി എം 10
2 അബ്ദുൾ റാസിക് എം ബി 9
3 നവനീത് സി എസ് 9
4 മുഹമ്മദ് ഖായിസ് എ.എൻ 9
5 ബാസിൽ ഷാജി 9
6 അശ്വിൻ കൃഷ്ണ വി എസ് 9
7 ജിഷ്ണു പി എം 9
8 അരുൺ ജയപ്രകോശ് 9
9 അശ്വിൻകുമാർ കെ എ 9
10 അഭിനവ് കെ എസ് 9
11 അമീർഷാ അൻവർ 9
12 ദിൽജിത്ത് പി ഗിരീഷ് 9
13 ജയദേവൻ സി എം 9
14 പ്രിയദർശൻ പി 9
15 തൗഫീഖ് എം എച്ച് 9
16 അതുൽ ബൈജു 9
17 അഭിലാഷ് വി പി 9
18 അഫീസ് എ എ 9
19 അബ്ദുൾ റസാഖ് എം സ് 9
20 അർജുൻ കെ എസ് 9
21 അലൻ ബെന്നി 8
22 അലൻ യേശുദാസ് 8
23 ആഷിഖ് കെ ബി 8
24 അതുൽ കൃഷ്ണൻ കെ എസ് 8
25 ഗോകുലകൃഷ്ണൻ പി ആർ 8
26 മൊഹമ്മദ് അമീർ 8
27 മൊഹമ്മദ് സാഹിൽ ബി എസ് 8
28 പ്രണവ് പ്രകാശൻ 8
29 മൊഹമ്മദ് റംസിൽ 8
30 അൽഅമീൻ വി ജെ 8

ഹായ് സ്കൂൾകുട്ടിക്കൂട്ടം രണ്ടാം ബാച്ച് പരിശീലനം

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ബാച്ചിന്റെ ദ്വിദിന പരിശീലനം 2017 ജൂലൈ മാസം എട്ട് , ഒമ്പത് തീയതികളിലായി ഈ സ്കൂളിലെ എെ.ടി.ലാബിൽ വെച്ച് നടക്കുകയുണ്ടായി. ഒന്നാം ഘട്ട പരിശീലനത്തിൽ അവസരം കിട്ടാതെ പോയവ‌ർക്കുവേണ്ടിയുള്ളതായിരുന്നു ഈ പരിശീലനം.വിദഗ്ധ പരിശീലനം നേടിയ കുട്ടിക്കൂട്ടം അംഗങ്ങളുടെ സഹായത്തോടെ സ്കൂൾ എെ.ടി.കോഡിനേറ്ററുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.രാവിലെ പത്തുമുതൽ വൈകിട്ട് നാലുമണി വരെ ആയിരുന്ന പരിശീലനത്തിൽ ഈ സ്കൂളിലെ പത്തുകുട്ടികളും ഗവ.എച്ച്.എസ്.വില്ലിംഗ്ടൺ എെലന്റിലെ ആറുകുട്ടികളും പങ്കെടുത്തു.ഒന്നാം ദിവസത്തെ ആദ്യ ഭാഗത്തിൽ സൈബർ സുരക്ഷയും ഹാർഡ് വെയറുമായിരുന്നു പരിശീലന മേഖലകൾ. എങ്ങനെ സുരക്ഷിതമായ രീതിയിൽ ഇന്റർനെറ്റ് കൈകാര്യം ചെയ്യാമെന്നും പകർപ്പവകാശനിയമം ലംഘിക്കപ്പെടാതെ എങ്ങനെ ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്യാമെന്നും ഫേക്ക് വീഡിയോകൾ എങ്ങനെ തിരിച്ചറിയാമെന്നും മനസ്സിലാക്കി.സ്ളൈഡ് പ്രസന്റേഷനിലൂടെ മനസ്സിലാക്കിയ ഹാർഡ്വെയർകൾ നേരിട്ട് കണ്ട് അവയുടെ ഘടന മനസ്സിലാക്കാനും എങ്ങനെ അവയെ ഘടിപ്പിച്ചിരിക്കുന്നുവെ ന്നും സ്വയം ചെയ്തുനോക്കി മനസ്സിലാക്കാനുള്ള അവസരം നൽകി. ഉച്ചയ്ക്ക് ശേഷം അനിമേഷൻ പരിശീലനമാണ്നടന്നത്.ടുപി ടുഡി യും ജിമ്പും പരിചയപ്പെട്ടു.രണ്ടാം ദിവസത്തെ പരിശീലനം മലയാളം കമ്പ്യൂട്ടിങ്ങോടെ ആരംഭിച്ചു. ഏറെ താൽപര്യം പ്രകടിപ്പിച്ച മേഖലകളിലൊന്നായിരുന്നു ഇത്.ഇവിടെ സ്കൂൾ വിക്കിയും വിക്കി ഗ്രന്ഥശാല,വിക്കിപീഡിയ തുടങ്ങിയ സംരഭങ്ങൾ പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഇലക്ട്രോണിക്സായിരുന്നു പരിശീലന മേഖല.ഈ കാലഘട്ടത്തിൽ ഇലക്ട്രോണിക്സിന്റെ പ്രാധാന്യം മനസ്സിലാക്കി. ഇലക്ട്രോണിക് കിറ്റിന്റെ സഹായത്തോടെ നിത്യജീവിതത്തിൽ ഇലക്ട്രോണിക്സിന്റെ സ്വാധീനം എത്രമാത്രമാണെന്ന വസ്തുത മനസ്സിലാക്കാൻ ഏറെക്കുറെ സാധിച്ചു.വിവിധ തരം ചിപ്പുകൾ എങ്ങനെ പ്രവർത്തി പ്പിക്കാമെന്നും അവയുടെ ഘടന മനസ്സിലാക്കുവാനുമുള്ള അവസരം ഓരോ കുട്ടിക്കും നൽകി.


ഹാർഡ്‌വെയർ പരിശീലനം


സംശയങ്ങൾക്ക് മറുപടി നൽകുന്ന ജിഷ്ണു







ഇ-@ഉത്സവ്

കുട്ടിക്കൂട്ടം മൂന്നാംഘട്ട പരിശീലനം(തെരെഞ്ഞെടുക്കപ്പെട്ട മേഖലകളിൽ)

(സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ നടന്നു)

പങ്കെടുത്തവർ

ഇലക്ട്രോണിക്സ് അനിമേഷൻ ഹാർഡ് വെയർ മലയാളംകമ്പ്യൂട്ടിംഗ് സൈബർ സേഫ്റ്റി
നവനീത് സി എസ് അമീർഷാ അൻവർ ജിഷ്ണു പി എം അശ്വിൻകുമാർ കെ എ അബ്ദുൾ റാസിക് എം ബി
ബാസിൽ ഷാജി അശ്വിൻകൃഷ്ണ വി എസ് മുഹമ്മദ് ഖയിസ് എ എൻ അഭിനവ് കെ എസ് അർജ്ജുൻ ജയപ്രകാശ്

പരിശീലനകേന്ദ്രങ്ങൾ

ഇലക്ട്രോണിക്സ് അനിമേഷൻ ഹാർഡ് വെയർ മലയാളംകമ്പ്യൂട്ടിംഗ്&സൈബർ സേഫ്റ്റി
സെന്റ് സെബാസ്റ്റ്യൻസ്എച്ച്എസ്,തോപ്പുംപടി എസ് ഡി പി വൈ ഗേൾസ്എച്ച്എസ്,പള്ളുരുത്തി ഔവർലേഡീസ് സി ജിഎച്ച്എസ്,തോപ്പുംപടി സെന്റ്പീറ്റേഴ്സ്എച്ച്എസ്,കുമ്പളങ്ങി


കൈറ്റിന്റെ നേതൃത്വത്തിൽ എസ് ഡി പി വൈ ജി വി എച്ച് എസ് ൽ നടന്ന രണ്ടു ദിവസത്തെ (ഇ@ഉത്സവ്)അനിമേഷൻ ട്രെയിനിംഗിൽ ഈ സ്കൂളിലെ അമീർഷാ അൻവറും അശ്വിൻ കൃഷ്ണയും പങ്കെടുത്തു. അവർ നിർമ്മിച്ച 'പരിശ്രമം' എന്ന അനിമേഷൻ ചിത്രം ഇവിടെ കാണാം.

https://youtu.be/EeB_rLgsgs4



കുട്ടിക്കൂട്ടം ക്രിസ്മസ് ക്യാമ്പിൽ


കുട്ടിക്കൂട്ടം മൂന്നാംഘട്ട പരിശീലനം (മൊബൈൽ ആപ്പ് നിർമ്മാണം)

കുട്ടിക്കൂട്ടം ക്രിസ്മസ് ക്യാമ്പിൽ


ഹായ് കുട്ടിക്കൂട്ടം ദ്വിദിന ക്രിസ്മസ് ക്യാമ്പ്,എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിൽ വച്ച് ഡിസംബർ മാസം ഇരുപത്തേഴ്,ഇരുപത്തെട്ട് തീയതികളിൽ നടന്നു. കുട്ടിക്കൂട്ടം അംഗങ്ങളെ മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ഉദ്ദേശ്യം.

പശ്ചിമ കൊച്ചിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അമ്പത്തെട്ടോളം കുട്ടികൾ രണ്ട് ദിവസങ്ങളിലായി ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.. ഹെഡ്മിസ്ട്രസ് ശ്രീദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിലെ എസ്.എെ.റ്റി.സി ദീപയും എസ്.ഡി.പി.വൈ ഗേൾസ് സ്കൂളിലെ അധ്യാപകൻ കമൽരാജും ക്ലാസ് കൈകാര്യം ചെയ്തു.പരിശീലനത്തിൽ പങ്കെടുത്ത എല്ലാകുട്ടികൾക്കും വളരെയധികം ഉണർവ്വേകുന്ന ഒന്നായിരുന്നു മൊബൈൽ ആപ്പ് നിർമ്മാണം.എം.എെ.ടി ആപ്പ് ഇൻവെന്റെർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്.ഈ സോഫ്റ്റ് വെയറിലൂടെ ക്രിസ്മസ് , മാജിക്ഹാറ്റ്,റീഡീംഗ് ടെക്സ്റ്റ്,ബൗൺസിംഗ് ബോൾ തുടങ്ങിയ മൊബൈൽആപ്പുകൾ നിർമ്മിക്കുവാനുള്ള പരിശീലനം കുട്ടികൾ നേടി.

പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ലഘുഭക്ഷണം(ഒരു കുട്ടിക്ക്അമ്പത് രൂപയിൽ കവിയാത്ത തരത്തിൽ ) നൽകുകയുണ്ടായി.ദിവസവും ഒമ്പതരമണിക്ക് ആരംഭിച്ച ക്ലാസ് വൈകുന്നേരം നാലരമണിവരെ നീണ്ടുനിന്നു.

ക്യാമ്പിൽ പങ്കെടുത്ത എസ്.ഡി.പി.വൈ.ബോയ്സ് സ്കൂളിലെ കുട്ടിക്കൂട്ടം അംഗങ്ങൾ


സ്കൂൾ കുട്ടിക്കൂട്ടം
ക്രമനമ്പർ പേര് ക്ലാസ്
1 അബ്ദുൾ റാസിക് എം ബി 9
2 നവനീത് സി എസ് 9
3 മുഹമ്മദ് ഖായിസ് എ.എൻ 9
4 ബാസിൽ ഷാജി 9
5 അശ്വിൻ കൃഷ്ണ വി എസ് 9
6 ജിഷ്ണു പി എം 9
7 അരുൺ ജയപ്രകോശ് 9
8 അശ്വിൻകുമാർ കെ എ 9
9 അഭിനവ് കെ എസ് 9
10 അമീർഷാ അൻവർ 9