എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

എൻ സി സി 2021-22

എസ്‍ഡിപിവൈബിഎച്ച്എസിലെ എൻസിസി മൂന്നാം ബാച്ചിന്റെ എൻറോൾമെന്റാണ് 2021-2022ൽ നടന്നത്.എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും നാല്പത്തെട്ടു പേരെയാണ് ഈ വർഷം തിരഞ്ഞെടുത്തത്.ബുധൻ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമണി മുതൽ നാലുമണി വരെയാണ് പരേഡിന് അനുവദിച്ചിരിക്കുന്ന സമയം.പരേഡ് നടത്തുന്നതിന് എൻസിസി ബറ്റാലിയനിൽ നിന്ന് പരേഡ് ഇൻസ്ട്രക്ടറെ അനുവദിച്ച് തന്നിട്ടുണ്ട്.2020-2021 ബാച്ചിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിലൂടെ തിയറി ക്ലാസുകൾ നടന്നെങ്കിലും കോവിഡ് മഹാമാരി കാരണം പരേഡ് തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരേയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വർഷം പരേഡ് ആരംഭിച്ചത്.ആദ്യ പരേഡ് 2021 ഡിസംബർ ഇരുപത്തിരണ്ടിന് ആരംഭിച്ചു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അമ്പതുശതമാനം കുട്ടികളാണ് പരേഡിൽ പങ്കെടുക്കുന്നത്.പരേഡിന് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകിവരുന്നുണ്ട്.

പരേഡ് ദൃശ്യങ്ങൾ


സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ

2021 ഡിസംബർ പത്തിന് നീലഗിരിയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണം വരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി മേജർ ബിപിൻ റാവത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് സമുചിതമായി ആചരിച്ചു.സ്കൂളിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിന് എൻസിസി ഓഫീസർ നിധിൻ വി പി നേതൃത്വം വഹിച്ചു.എൻസിസി കേഡറ്റ്സ് , ക്ലാസുകളെ പ്രതിനിധീകരിച്ച് എത്തിയ വിദ്യാർത്ഥികൾ, അധ്യാപകർ,അനധ്യാപകർ,ട്രെയിനിംഗ് അധ്യാപകർ എന്നിവർ ധീരജവാന് അന്ത്യാഞ്ജലി അർപ്പിച്ചു.

എൻസിസി എ ലെവൽ സർട്ടിഫിക്കറ്റ് പരീക്ഷ

2021-2022 ബാച്ചിലെ എൻസിസി എ സർട്ടിഫിക്കറ്റ് പരീക്ഷ ജനുവരി ഇരുപത്തിയൊന്നാം തീയതി രാവിലെ ഒമ്പതര മണിക്ക് സ്കൂൾ ആഡിറ്റോിയത്തിൽ വെച്ച് നടക്കുകയുണ്ടായി.21 K ബറ്റാലിയനിൽ നിന്നുള്ള പരേഡ് ഇൻസ്ട്രക്ടർമാരുടെ (പി ഐ സ്റ്റാഫ്)മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത് .തിയറിയിലും പ്രാക്ടിക്കലിലും നടന്ന പരീക്ഷ ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയത്.

സാമൂഹ്യ സേവനം

എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ രണ്ടായിരത്തിഇരുപത്തിരണ്ട് ഫെബ്രുവരി ഇരുപത്തിനാല് വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ വൈകുന്നേരം നാല് മണി വരെ പള്ളുരുത്തി വെളിമാർക്കറ്റും അതോടൊപ്പം സ്കൂൾ പരിസരവും ശുചീകരിക്കപ്പെടുകയുണ്ടായി. എൻസിസി ഓഫീസർ നിധിൻ വി പി യാണ് ഈ ദൗത്യത്തിന് കുട്ടികൾക്ക് നേതൃത്വം നൽകിയത്.പ്ലാസ്‍റ്റിക് നിർമ്മാർജ്ജനമായിരുന്നു പ്രധാന ലക്ഷ്യം.ഈ സേവനത്തിൽ മുപ്പത്തിരണ്ട് ഒന്നാം വർഷ കേഡറ്റുകളും മുപ്പത്തിയെട്ട് രണ്ടാംവർഷ കേഡറ്റുകളും പങ്കാളികളായി.പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്തവയും വെവ്വേറെ ചാക്കുകളിലായാണ് ശേഖരിക്കപ്പെട്ടത്.ശേഖരിച്ച മാലിന്യം കൊച്ചികോർപ്പറേഷന്റെ മാലിന്യശേഖരണ വിഭാഗത്തിന് കൈമാറുകയും തുടർന്ന് കുട്ടികൾക്ക് ലഘുഭക്ഷണം നൽകി നാലേമുക്കാലോടെ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.