എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മലയാളത്തിളക്കം
മലയാള ഭാഷാപഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനലിലവാരം ഉയർത്തുന്നതിനായി ബി ആർ സി യിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഈ സ്കൂളിൽ "മലയാളത്തിളക്കം" പഠന പദ്ധതി നടപ്പിലാക്കി.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ പ്രി-ടെസ്റ്റ് ന്റെ അടിസ്ഥാനത്തിൽ മലയാളഭാഷാ പഠന നിലവാരം വളരെ മോശമായ കുട്ടികളെ കണ്ടെത്തി ക്ലാസ് അടിസ്ഥാനത്തിൽ കൃത്യമായ മൊഡ്യൂളിലൂടെ ഭാഷാപഠനം സുഗമമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു പദ്ധതിയാണിത്.ബി ആർ സി യിൽനിന്നും നാലദ്ധ്യാപകരാണ് ക്ലാസെടുത്തത്.ഏകദേശം ഇരുപത് കുട്ടികളടങ്ങുന്നതായിരുന്നു ക്ലാസ്സ്. അവരിൽനിന്നും എട്ടു പേർ മികവുനേടി തുടർപ്രവർത്തനങ്ങളിൽനിന്നും ഒഴിവായി.ബാക്കിയുള്ളവർക്ക് ക്ലാസ്സ് അദ്ധ്യാപകർ തുടർപ്രവർത്തനങ്ങൾ ചെയ്യിച്ചുകൊണ്ടിരിക്കുന്നു. സെപ്റ്റംബർ പതിനാല്, പതിനഞ്ച്,പത്തൊമ്പത്,ഇരുപത് തീയതികളിൽ നടന്ന ഈ പദ്ധതി മലയാള ഭാഷാ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ തികച്ചും സഹായകമായിരുന്നു.