എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വിദ്യാരംഗം കലാസാഹിത്യവേദി 2021-2022

കോ ഓ‍ഡിനേറ്റർ

മായ കെപി (എച്ച് എസ്)
വിന്ധ്യ പി (യു പി)

ഹൈസ്‍കൂൾ വിഭാഗം

കൺവീനർ : പാർത്ഥിവ് ടി പി എട്ട് സി

ജോ.കൺവീനർ : ബിലാൽ പി എൻ ഒമ്പത് ബി

യു പി വിഭാഗം

കൺവീനർ : അദ്വൈത് സി പ്രമോദ് ഏഴ് ബി

ജോ.കൺവീനർ : അജ്‍മൽഷാ വി എസ് ആറ് ബി

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ജൂൺ പത്തൊമ്പത് ശനിയാഴ്ച വായന ദിനാചരണത്തോടനുബന്ധിച്ച് ഈ വർഷത്തെ വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനവും ഓൺലൈനായി നടത്തി.പ്രസിദ്ധ  സിനിമ-സീരിയൽ താരവും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.സ്‍കൂൾ മാനേജർ ശശിധരൻ,ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു.ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കഥാവതരണം, കവിതാലാപനം,ആസ്വാദനകുറിപ്പ്,നാടൻപാട്ട് ,ചിത്രരചന,പുസ്തക പരിചയം എന്നിങ്ങനെ വിവിധ പരിപാടികൾ ഓരോ ദിവസങ്ങളിലായി ഓൺലൈൻ ആയി ക്ളാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.  ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല മൽസരം

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല മൽസരത്തിൽ പത്താംക്ലാസിലെ അമീർഷ വി എസ് ചിത്രരചനയിൽ ഒന്നാം സ്ഥാനത്തിനർഹനായി.ഡിസംബർ എട്ടാം തീയതി ഫോർട്ട് കൊച്ചി ഫാറ്റിമ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗ്ഗോത്സവ പ്രതിഭകൾക്ക് എം എൽ എ കെ ജെ മാക്സി പുരസ്കാരങ്ങൾ നൽകി.എ ഇ ഒ എൻ സുധ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡിസംബർ ഒമ്പതാം തീയതി സ്കൂൾ അസംബ്ലിയിൽ വെച്ച് അമീർഷയെ അനുമോദിക്കുകയുണ്ടായി.

മൊബൈൽ ഫോട്ടോഗ്രഫി മത്സരം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് അഞ്ചാം തീയതി കുട്ടികൾക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരം നടക്കുകയുണ്ടായി.ധാരാളം ചിത്രങ്ങൾ ലഭിച്ചതിൽ പത്താംക്ലാസിലെ വിവിയാൻ കെ എ എടുത്ത പ്രതീക്ഷയുടെ പുതുനാമ്പുകൾ,ഏഴ് ബി യിലെ അദ്വൈത് സി പ്രമോദ് എടുത്ത പുതുജീവന്റെ തുടിപ്പ് എന്നീ ചിത്രങ്ങൾ മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രതീക്ഷയുടെ പുതുനാമ്പുകൾ
പ്രതീക്ഷ കൈവിടാതെ ഒരു കാത്തിരിപ്പ്
പുതുജീവന്റെ തുടിപ്പ്















ലോക മാതൃഭാഷ ദിനം

ഫെബ്രുവരി ഇരുപത്തൊന്നാം തീയതി ലോക മാതൃഭാഷ ദിനം സമുചിതമായി ആചരിച്ചു.അസംബ്ലിയിൽ മാതൃഭാഷ പ്രതിജ്ഞ ചൊല്ലി.എട്ടാം ക്ലാസിലെ വിദ്യാരംഗം കലാസാഹിത്യവേദി അംഗം ദേവനന്ദൻ മാതൃഭാഷയെക്കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തുകയുണ്ടായി.