ഗവ. എച്ച് എസ് മേപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(GHS Meppadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽhmghsmeppadi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15034 (സമേതം)
യുഡൈസ് കോഡ്32030300416
വിക്കിഡാറ്റQ64522360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേപ്പാടി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
ഹയർസെക്കന്ററി
ആൺകുട്ടികൾ288
പെൺകുട്ടികൾ337
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസി പെരേര
പ്രധാന അദ്ധ്യാപികസൗന്ദര്യ ഡി
പി.ടി.എ. പ്രസിഡണ്ട്മൻസൂർ എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിൽ വെെത്തിരി വിദ്യാഭ്യാസ ഉപജില്ല - മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 ജൂൺ മാസത്തിൽ മേപ്പാടിയുടെ ഹൃദയഭാഗത്തായി, ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മേപ്പാടിയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഹരിശ്രീ കുറിച്ചു.. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്നു. 1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചരിത്രം ഡോക്യുമെന്ററി വീഡിയോ

ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം

                          അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
          നിലവിൽ ശ്രീ.മൻസൂർ പി ടി എ പ്രസിഡന്റായ‍ും ശ്രീമതി. ജെസി പെരേര പ്രിൻസിപ്പലായ‍ും ശ്രീമതി. സൗന്ദര്യ ഡി പ്രധാനാധ്യാപികയായ‍ും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

  • 2021 ലെ പ്ലസ് ടു പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി
  • 2021 ലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി
  • ശാസ്ത്രരംഗം ലഘുപരീക്ഷണം യു. പി. വിഭാഗം ജില്ലാ തലത്തിൽ ശ്രദ്ധ മണികണ്ഠൻ ഒന്നാം സ്ഥാനം നേടി
  • ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചന എച്ച്. എസ്. വിഭാഗം ജില്ലാ തലത്തിൽ ലുബ്ന പി പി മൂന്നാം സ്ഥാനം നേടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ‍‍ർവശ്രീ.
ക്രമ നമ്പർ പേര്
1 വർഗ്ഗീസ് മാത്യു
2 നാരായണൻ
3 ഗംഗാധരൻ
4 ബാലഗോപാലക്കുറുപ്പ്
5 അബ്ദുറഹ്മാൻ
6 അബ്ദുള്ള
7 ജോൺ
8 മൂസ
9 Dr.അബ്ദൂൾ ഗഫൂർ
10 രാധ
11 കു‍ുസുമജ ബാല
12 സീതാദേവി ടി എം
13 സാമ‍ുവൽ ഒ എം
14 മ‍ുഹമ്മദ് നാസിർ
15 സ‍ുജാത
16 ജോർജ്ജ് മാമൻ
17 സ‍ുലോചന
18 മോളി എൻ ടി
19 മേരി മാത്യ‍ു
20 മ‍‍ുഹമ്മദ് അഷ്‍റഫ് 21 പ്രദീപ് കുമാർ 22 സൗന്ദര്യ ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍

വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ

ഡോ.സജേ‍ഷ്(MBBS)

പ്രഭാകരൻ മാസ്റ്റർ- മ‍ുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ

വഴികാട്ടി

ചുണ്ടയിൽ നിന്ന് ഊട്ടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന് ഊട്ടി റൂട്ടിൽ 11 കി മീറ്ററും അകലെയായി എസ്.എച്ച്. 29 ൽ

മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു.     
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മേപ്പാടി&oldid=2535999" എന്ന താളിൽനിന്ന് ശേഖരിച്ചത്