എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചേർത്തലയിലെ പൂച്ചാക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകണ്ടേശ്വരം സ്കൂൾ. ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച് എസ് സി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠനം നടത്തി വരുന്നു
| എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം | |
|---|---|
| വിലാസം | |
പൂച്ചാക്കൽ പൂച്ചാക്കൽ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1984 |
| വിവരങ്ങൾ | |
| ഫോൺ | 0478 2963529 |
| ഇമെയിൽ | 34034alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04046 |
| വി എച്ച് എസ് എസ് കോഡ് | 903014 |
| യുഡൈസ് കോഡ് | 32111000308 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അരൂർ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 478 |
| പെൺകുട്ടികൾ | 383 |
| ആകെ വിദ്യാർത്ഥികൾ | 861 |
| അദ്ധ്യാപകർ | 38 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 403 |
| പെൺകുട്ടികൾ | 512 |
| ആകെ വിദ്യാർത്ഥികൾ | 858 |
| അദ്ധ്യാപകർ | 32 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 187 |
| ആകെ വിദ്യാർത്ഥികൾ | 296 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദിലീപ്കുമാർ വി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നിഷ ജോസഫ് |
| പ്രധാന അദ്ധ്യാപിക | സ്വപ്ന വത്സലൻ |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനിഷ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.കൂടുതൽ വായിക്കാൻ
നേട്ടങ്ങൾ
1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.
1998 - 1999 ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിൽ എട്ട് ബാച്ചുകളിലായി 480 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുന്നു. കലാകായിക മേഖലകളിൽ ഉപജില്ലാ, ജില്ല , ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്ങ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചു.
സ്റ്റേറ്റ്സിലബസിൽ ഇംഗ്ലീഷ്‌മീഡിയം ബാച്ചും പ്രവർത്തിക്കുന്നു. 37 വർഷകാലം കൊണ്ട് മൂന്ന് ഡിവിഷനിൽ നിന്നും 23 ഡിവിഷനുകളുമായി ഹൈസ്കുളിന് ഉയരാൻ കഴിഞ്ഞു.
2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ
ഭൗതിക സാഹചര്യം
കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട്
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും ഈ ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.
പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :-
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
1. ചോട്ടാ വിപിൻ :- സിനിമ മേഖലയിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകൻ
2. അഡ്വക്കേറ്റ് രാജേഷ് :- രാഷ്ട്രീയ നേതാവ്,പഞ്ചായത്ത് മെമ്പർനേട്ടങ്ങൾ
3. ജോമോൻ :- ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച ജവാൻ
4. സുധർമ ദാസ് :- പ്രശസ്ത ഫോട്ടോഗ്രാഫർ
5. ലാസർ ഷൈൻ :- കോളിളക്കം സൃഷ്ടിച്ച ഏതാനും വാർത്തകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന പത്രപ്രവർത്തകൻ
6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും
മുൻ സാരഥികൾ
| 1 | എ ബി വത്സലൻ | 1984-1994 | |
|---|---|---|---|
| 2 | ബി ലൈല | 1994-2011 | |
| 3 | പി ഇന്ദിരാദേവി | 2011-2014 | |
| 4 | കെ പി സുലേഖ | 2014-2014 | |
| 5 | ടി ശ്രീദേവി | 2014-2018 | |
| 6 | എം ഡി ബിന്ദു | 2018-2020 | |
| 7 | സ്വപ്ന വത്സലൻ | 2020-..... |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 45 km എറണാകുളത്തു നിന്നും 25 km
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം