എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം 2015 സെപ്റ്റംബർ മാസം മുതൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു കൂടാതെ ശ്രീ .നന്ദകുമാർ കെ കമ്മത്തിന്റയും ശ്രീമതി സുമി സോദരന്റെയും നേതൃത്വത്തിൽ രണ്ടാമതോരോ യൂണിറ്റ് വീതം( സ്കൗട്ട് & ഗൈഡ്) 2018 മുതൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവന തൽപരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ് .വിവിധ മേളകൾ ഉൾപ്പെടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു .മറ്റു കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവനപ്രവർത്തനങ്ങൾ സ്കൗട്ട് &ഗൈഡ്സ് ഏറ്റെടുത്തു നടത്തിവരുന്നു