എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത്‌ ക്ലബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ പോഷകാഹാര ത്തിന്റെ ആവശ്യകത എത്രമാത്രമാണ് എന്നതിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസിൽലൂടെ കുട്ടികളിൽ അവബോധം വളർത്താൻ ശ്രമിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ശരീരത്തിലെ വളർച്ചക്കാവശ്യമായ പോഷക ഘടകങ്ങൾ ഏതെല്ലാം ആണ് എന്നും ഏതു ഭക്ഷണ പദാർത്ഥത്തിൽ നിന്നും ലഭിക്കുന്നു എന്നതിനെയും ഉൾപ്പെടുത്തിയ ചാർട്ടുകൾ, ആൽബം എന്നിവ കുട്ടികളെക്കൊണ്ട് തയ്യാറാക്കാൻ ശ്രമിച്ചിട്ടുണ്ട് . കൂടാതെ പോഷകാഹാര ത്തിന്റെ കുറവുമൂലം മൂലമുണ്ടാകുന്ന രോഗങ്ങൾ ഏതെല്ലാം ആണ് എന്നതുമായി ബന്ധപ്പെട്ട നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടുണ്ട്. നിത്യജീവിതത്തിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം ,എന്നിവ കഴിക്കേണ്ട തിനെ കുറിച്ചും വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാറുണ്ട്. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും അതിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇതിലൂടെ കുട്ടികൾക്ക് ഊന്നൽ നൽകിവരുന്നു.

ഇഗ്ലീഷ് ക്ലബ്

ഇഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രസംഗമത്സരം നടത്താറുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസരചന തുടങ്ങിയ മത്സരങ്ങൾ നടത്താറുണ്ട്.ഇംഗ്ലീഷ് പത്രവും റേഡിയോ വാർത്തയും എല്ലാ ദിവസവും കുട്ടികൾക്ക് ഓൺലൈനായി നൽകിവരുന്നു .എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി കഥാരചന, ചിത്രരചന, കവിത ,ഉപന്യാസം എന്നീ മത്സരങ്ങൾ നടത്താറുണ്ട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം ,പോസ്റ്റർ, ഉപന്യാസം എന്നിവ നടത്തിവരുന്നു. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിരുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കാനായി കുട്ടികൾക്ക് പഴഞ്ചൊല്ലുകൾ,കടങ്കഥ എന്നിവ നൽകാറുണ്ട് .

സീഡ് ക്ലബ്

സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ

വീടുകളിൽ കുട്ടികൾ കൃഷി ചെയ്തു പോരുന്നു . അവർ താമസിക്കുന്ന പ്രദേശത്തെ പ്രശ്നങ്ങൾ പത്രവാർത്തയായി മാതൃഭൂമി പത്രത്തിന് അയച്ചു കൊടുക്കുന്നു . മാതൃഭൂമി പത്രം നടത്തുന്ന പ്രസംഗ മത്സരങ്ങളിൽ

സീഡ് ക്ലബ് അംഗങ്ങൾ പങ്കെടുക്കാറുണ്ട് .വെബി നാർ, യോഗാക്ലാസ് തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു പോരുന്നു സ്കൂൾ എന്തോട്ട നിർമ്മാണത്തിലുo പരിപാലനത്തിലുo സീഡ് അംഗങ്ങൾ സജീവമാണ്

സംസ്കൃത ക്ലബ്‌

സംസ്‌കൃത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സംസ്‌കൃത സംഭാഷണ ശിബിങ്ങൾ നടത്താറുണ്ട്. സംസ്‌കൃത ദിനചാരണങ്ങളും, സംസ്കൃതവുമായി ബന്ധപ്പെട്ട മറ്റു ദിനങ്ങളും വിപുലമായി ആചരിക്കാറുണ്ട്. പ്രശ്നോത്തരികൾ

നടത്താറുണ്ട്.