എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ കുട്ടികളിൽ നിന്നും ശാസ്ത്ര സൃഷ്ടികൾ ക്ഷണിച്ച് ഡിജിറ്റൽ സയൻസ് മാഗസിൻ പ്രസിദ്ധീകരിച്ചു. സെമിനാറുകൾ,സംവാദങ്ങൾ തുടങ്ങിയവ ഊർജിതമായി സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രമേളകളിൽ വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ലഘുപരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി മേളകളിൽ മികവ് പുലർത്താൻ ശ്രമിക്കാറുണ്ട്.ക്വിസ് മത്സരങ്ങളും, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി ശാസ്ത്ര വിഷയുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കി. ഇൻസ്പെയർ അവാർഡ്, ശാസ്ത്ര രംഗം മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച നേട്ടം കൈവരിക്കുവാൻ സാധിച്ചു. ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തുവാനും സാധിച്ചു