കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(38642 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ  സ്കൂൾ സ്‌ഥിതിചെയ്യുന്നത്.സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട്  പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കുനടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ  സ്കൂൾ.1939-ൽ സമീപ വാസികളായ   ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും കേരളാ ഹിന്ദു മിഷന് കൈമാറുകയും ചെയ്തു .തുടക്ക കാലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു .അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ  പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .

  കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.

കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ

കെ.എച്ച്.എം.എൽ.പി.എസ്. മലയാലപ്പുഴ
,
മലയാലപ്പുഴ താഴം.പി.ഓ. പി.ഒ.
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1939
വിവരങ്ങൾ
ഫോൺ9946778485
ഇമെയിൽkhmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38642 (സമേതം)
യുഡൈസ് കോഡ്32120301311
വിക്കിഡാറ്റQ87599481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ2permanent+2 daily
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാരാജ് ബി
പി.ടി.എ. പ്രസിഡണ്ട്സ്വാതി കൃഷ്ണ
എം.പി.ടി.എ. പ്രസിഡണ്ട്രമ
അവസാനം തിരുത്തിയത്
26-08-202438642


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ  സ്കൂൾ  സ്ഥിതി ചെയ്യുന്നത് . സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട്  പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കു നടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ  സ്കൂൾ . 1939-ൽ സമീപ വാസികളായ   ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയുംസ്കൂൾ "കേരള ഹിന്ദു മിഷന് " കൈമാറുകയും ചെയ്തു.ആദ്യത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ നാണുപിള്ളസാറിന്റെ ശ്രമഫലമായാണ് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചത്.  ശ്രീ കോട്ടവാതുക്കൽ മാധവൻ കൊടുത്ത സ്ഥലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ  പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .

  കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പതിനേഴു സെന്ററിൽ  2400  ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി  പട്ടികകൾ മാറ്റി  ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും  ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് .  IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വർഷം പ്രവർത്തനം നേട്ടങ്ങൾ ചിത്രങ്ങൾ
2012-13 പുസ്തകപ്രദർശനം

വളരുന്ന ദിനാചരണ ആൽബങ്ങൾ

സബ്‌ജില്ലാ കായികമേള ,കലോത്സവം വിജയികൾ

സബ്‌ജില്ലാ സാമൂഹ്യശാസ്ത്രമേള

സബ്‌ജില്ലാ ശാസ്ത്രമേള

വിജ്ഞാനോത്സവം -പഞ്ചായത്തുതലം

ഇംഗ്ലീഷ് കൈഎഴുത്ത് മാസിക

fb-അക്കൗണ്ട് തുടങ്ങി


സാമൂഹ്യശാസ്ത്രമേള-model ഫസ്റ്റ്


ശാസ്ത്രമേള UP -റണ്ണർ അപ്പ് 


ഫസ്റ്റ് ആൻഡ് സെക്കന്റ്


 

പുസ്തകപ്രദർശനം
2013-14 വായനപ്പുര -കഥകൾ നാടകമാകുന്നു

ബഹിരാകാശവാരം-അഞ്ചു റോക്കെറ്റുകൾ അഞ്ചു ഗ്രുപ്പിൽ

സാമൂഹ്യ ശാസ്ത്രമേള UP-റണ്ണർ അപ്പ് 


സബ്‌ജില്ലാ വർക്ക് എക്സ്സ്‌പീരിയൻസ്.                                     സബ്‌ജില്ലാ  കലോത്സവം                                                 അക്ഷരമുറ്റം സബ് ജില്ലവിജയം

LSS സ്കോളർഷിപ് ലഭിച്ചു

സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം  


 



UP -റണ്ണർ അപ്പ് 



പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും സമ്മാനം



2 -ഗ്രൂപ്പ് ഐറ്റം ഫസ്റ്റ് A -ഗ്രേഡ്,സെക്കന്റ്



LSS-സ്കോളർഷിപ് -ആദിത്യ ഗോപിനാഥ്‌    

2014-15 സബ്‌ജില്ലാ പ്രവൃത്തിപരിചയമേള

ഓൺ ദി സ്പോട് മത്സരത്തിൽ വിവിധ ഇനങ്ങ.

ജില്ലാതലമത്സരം

സബ്‌ജില്ലാ കലോത്സവം LP

പഞ്ചായത്തു തല വിജ്ഞാനോത്സവം

സബ്‌ജില്ലാ അക്ഷരമുറ്റം

മെട്രിക്‌മേള  പഞ്ചായത്തുതലും

എ ,ബി ഗ്രേഡുകൾ ലഭിച്ചു

ബി ഗ്രേഡ്

2ഫസ്റ്റ് എ ഗ്രേഡുകൾ

2,സെക്കന്റ് എ ഗ്രേഡുകൾ

വിജയികളായി

വിജയികളായി

മേഘ്ന ജ്യോതിലാൽ, അനന്തു ഗോപിനാഥ്‌

ഫസ്റ്റ്

കലോത്സവ വേദിയിൽ
ലോകക്കപ്പ് ഫുട്ബാൾ ഗ്യാലറി 


ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ഗ്യാലറി .


ദേശീയ ഗെയിംസ് ഗ്യാലറി


,മംഗൾയാൻ ശാസ്ത്ര ആൽബം


.2015-മണ്ണ് വർഷം കയ്യെഴുത്തുമാസിക 

.'എന്റെ മണ്ണ് '


മാതൃഭാഷ വാരാചരണം അക്ഷരശ്ലോക കളരി

വിവിധ കായിക മേളകളെക്കുറിച്ചു അറിയാനും

വാർത്തകൾ ശേഖരിക്കാനും  താല്പര്യം ഉണ്ടാകുന്നു.





ബഹിരാകാശ ഗവേഷണങ്ങളെയും നേട്ടങ്ങളെയും

കുറിച്ച് മനസിലാക്കുന്നു.

മണ്ണിനെ കൂടുതൽ അറിയുന്നു



പ്രശസ്ത കവികളുയുടെ കവിത ശകലങ്ങൾ ചൊല്ലി പഠിക്കുന്നു.അക്ഷരശ്ലോകം എന്ന കലാരൂപം

മനസ്സിലാക്കുന്നു.

 ഗെയിംസ് ഗ്യാലറി .



എന്റെ മണ്ണ് '
2015-16 സബ്‌ജില്ലാ പ്രവൃത്തിപരിചയമേള

സാമൂഹ്യശാസ്ത്രമേള

സബ്‌ജില്ലാ കലോത്സവം

ബഹിരാകാശ വാരാചരണം

'ബഹിരാകാശവിസ്മയം പ്രൊജക്റ്റ് '

2016- അന്താരാഷ്ട്ര പയർവർഷം

A ഗ്രേഡ

UP സെക്കന്റ് റണ്ണർ അപ്B ഗ്രേഡ് (3 ഇനങ്ങ.)

ISRO സർട്ടിഫിക്കറ്റ് ലഭിച്ചു

പയറുവർഗ്ഗങ്ങളുടെ പ്രദർശനം    

സബ്‌ജില്ലാ കലോത്സവം.
ശാസ്ത്ര ആൽബം
2016-17 'ഓരോവീട്ടിലും ഓരോ കറിവേപ്പ് 'തൈ വിതരണം

വർക്ക് എക്സ്പീരിയൻസ് സബ് ജില്ലാ മേള വിജയം

സബ് ജില്ലാ കലോത്സവം വിജയം

സബ് ജില്ലാ മേള വിജയം


Aഗ്രേഡ്

2017-18 ജൈവ വൈവിധ്യ പാർക്കിനു തുടക്കം

വർക്ക് എക്സ്പീരിയൻസ് സബ് ജില്ലാ മേള വിജയം

സബ് ജില്ലാ കലോത്സവം വിജയം

കേരളം അന്നും ഇന്നും ഫോട്ടോ പ്രദർശനം

പൂർവ വിദ്യാർഥി സംഗമവും പൂർവാധ്യാപകരെ ആദരിക്കലും

ചന്ദ്രഗ്രഹണ നിരീക്ഷണം 

A ഗ്രേഡ്


പഴയകാല കേരളത്തെക്കുറിച്ചു കുട്ടികളിൽ

അവബോധം ഉണ്ടാക്കാനും ഇന്നത്തെ കേരളവുമായി

താരതമ്യം ചെയ്യാനും കഴിഞ്ഞു.

പൂർവാധ്യാപകരെ ആദരിക്കാനും അവരുടെ

വാക്കുകൾ കേൾക്കാനും  അവസരമുണ്ടായി.

പൂർവ വിദ്യാർഥികൾ ഓർമ്മകൾ പങ്കുവച്ചത്

പുതുതലമുറക്ക് പുതിയ അറിവുകളായി.

പൂർവ വിദ്യാർഥി സംഗമം
2018-19 ചന്ദ്രോത്സവം

വെള്ളപ്പൊക്കം ദുരിതാശ്വാസപ്രവർത്തന പങ്കാളിത്തം

സെമിനാർ -പ്രപഞ്ചം എന്ന മഹാത്ഭുതം

പഠനോത്സവം -രണ്ട് ഘട്ടങ്ങൾ

ഹിസ്റ്ററി മ്യൂസിയം സന്ദർശനം

അമ്മ വായന



  2018-ലെ പ്രളയത്തിൽ നമ്മുടെ കുട്ടികളും ദുരിതാശ്വാസപ്രവർത്തനപങ്കാളികളായി.

എല്ലാകുട്ടികളും അവരവർക്കു കഴിയുന്നത്ര പുതിയ തുണിത്തരങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അത് റാന്നി പ്രദേശത്തെ പ്രളയബാധിതർക്കു എത്തിക്കുകയും ചെയ്തു.

പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓമലൂർ ട്രാവൻകൂർ ചരിത്ര മ്യൂസിയം സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.


2018-19-ലെ വായനവാരത്തിൽ തുടങ്ങിയ ആശയമാണ് അമ്മവായന.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള അമ്മമാർക്ക് കുട്ടികൾ വഴി എത്തിക്കുന്നു.വർഷാവസാനം അന്വൽഡേയിൽ ഏറ്റവും കൂടുതൽ വായിച്ചവർക്കുള്ള സമ്മാനം കുട്ടികളോടൊപ്പം അമ്മമാർക്കും ലഭിച്ചു.ഈ വർഷത്തെ വായനക്കാരിയായ അമ്മ ജാസ്മിന ആയിരുന്നു.

ചന്ദ്രഗ്രഹണ നിരീക്ഷണം 
2019-20 പ്രതിഭകൾക്കൊപ്പം -കാർട്ടൂണിസ്റ്റ് ഷാജിമാത്യുവിനൊപ്പം


ക്രിസ്തുമസ് ആഘോഷം-അങ്കണവാടികളിൽ


പഠനോത്സവം -സ്കൂളിന് പുറത്തു നടന്നു.


സ്കൂൾകൂട്ടം പ്രവർത്തകരുടെ സ്കൂൾ സന്ദർശനം

പ്രതിഭകൾക്കൊപ്പം എന്ന പ്രോഗ്രാമിൽ രണ്ട് പ്രതിഭകളെ ആദരിച്ചു

കാർട്ടൂണിസ്റ്റ് ഷാജി മാത്യു ,വോളി ബോൾ പ്രതിഭ രാജീവ് .

ഷാജിമാത്യു കുട്ടികളുടെ ചിത്രം തത്സമയം വരച്ചു കൊടുത്തു.



 

പഠനോത്സവം സ്കൂളിന് പുറത്തു പഞ്ചായത്തിന്റെ ഒരു ഹാളിൽ

വിപുലമായി നടന്നു.എല്ലാ കുട്ടികളുടെയും മികച്ച പ്രകടനമായിരുന്നു.

ITഉപകരണങ്ങൾ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് തെളിയിക്കുന്ന

പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത് വളരെനല്ല മികവായിരുന്നു.  




കാർട്ടൂണിസ്റ്റ് ഷാജിമാത്യു കുട്ടിയെ മോഡൽ ആക്കി വരക്കുന്നു
2020-21 ഓൺലൈൻ പഠന പ്രവർത്തനങ്ങൾ


വായനസാമഗ്രികൾ വീടുകളിൽ എത്തിച്ചു.


ചന്ദ്രദിനത്തിൽ ഓഗ്‌മെന്റ് റിയാലിറ്റി വീഡിയോ തയാറാക്കി

കുട്ടികളിൽ എത്തിച്ചു.


പുസ്‌തകങ്ങൾ ഓഡിയോ രൂപത്തിലാക്കി

സ്കൂൾ ഗ്രൂപ്പിൽ കൊടുത്തു   

വായനസാമഗ്രികൾ






2021-22 ഓൺലൈൻ വായനവാരം


ബാലസഭകൾ


ചന്ദ്രദിനം-ഓഗ്‌മെന്റ് റിയാലിറ്റി വീഡിയോ


ISRO-ശാസ്ത്രജ്ഞൻ പങ്കെടുത്ത ഓൺലൈൻ മീറ്റിംഗ്  


ബഷീർദിനം -ബഷീർകഥാപാത്രങ്ങളുടെ അവതരണം

എൽ എസ് എസ് സ്കോളർഷിപ്

2021 -LSS സ്കോളർഷിപ് അർജുനു ലഭിച്ചു


ചന്ദ്രദിനം-ഓഗ്‌മെന്റ് റിയാലിറ്റി വീഡിയോയിൽ നിന്ന്  




2022-23 സ്വാതന്ത്ര്യദിനം-

സ്വാതന്ത്ര്യ സമരനായകരുടെ ചിത്രപ്രദർശനം 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച മഹാന്മാരുടെ ചിത്രങ്ങൾ കാണാനും അവരെക്കുറിച്ചു മനസിലാക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  ചിത്രപ്രദർശനം
ഘോഷയാത്ര

ക്ലബുകൾ

മുൻ സാരഥികൾ

No പ്രഥമാധ്യാപകരുടെ പേര് From To
1 ശ്രീ നാണുപിള്ള
1947 1967
2 ശ്രീ സാമുവൽ
1967 1980
3 ശ്രീമതി  സരസ്വതി കെ.എൻ
1980 1991
4 ശ്രീമതി  ഓമനക്കുഞ്ഞമ
1991 1992
5 ശ്രീമതി  കെ.എം .പദ്മിനി
1992 1995
6 ശ്രീമതി  സുമതിക്കുട്ടിയമ്മ
1995 1998
7 ശ്രീമതി  എം.എം.മറിയാമ്മ
1998 2003
8 ശ്രീമതി  ഷൈനി .എസ്  ( 2003 may- ) 2003 2024may


ആദ്യകാല അധ്യാപകർ

ആദ്യകാല അധ്യാപകർ.




മികവുകൾ

എല്ലാ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്‌ഷ്യം വച്ച് കൊണ്ട് ഓരോ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു മികവ് പ്രവർത്തനങ്ങളായി നടത്തി വരുന്നു .കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്തിയ മികവ്പ്രവർത്തനങ്ങളാണിവ .

പൂക്കാലം -മലയാളം മാഗസിൻ

സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ

RAIN DROPS -ഇംഗ്ലീഷ് മാഗസിൻ

 സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ ആയിരുന്നു Rain Drops

ഗണിതജാലകം -പത്രം

നാലു പേജ് ഉള്ള അച്ചടിച്ച പത്രം

ഇൻലൻഡ് മാഗസിൻ

ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ  ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി.

ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക.

ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു .

സർഗ്ഗച്ചുമർ

കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ ബോർഡ് സ്ഥാപിച്ചു അതിൽ ഓരോ കുട്ടിയും അവരുടെ ചിതങ്ങൾ അവരവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു ഒന്നിന് മുകളിൽ ഒന്നായി മുകൾ ഭാഗം മാത്രം ഒട്ടിക്കുന്നു.

ഔഷധ സസ്യങ്ങളെ അറിയാം

നമ്മുടെ ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കാനുമായി ആസൂത്രണം ചെയ്തു നടത്തിയ പ്രവർത്തനം. വളരെ പ്രയോജനപ്രദമായിരുന്നു.വർഷാവസാനം പഠനോത്സവത്തിൽ കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.

വളരുന്ന ആൽബങ്ങൾ

ഓരോ മാസത്തേയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പത്രകട്ടിങ്ങുകൾ ശേഖരിച്ചു ആൽബം ഉണ്ടാക്കുന്നു .ഓരോ വർഷവും കിട്ടുന്ന പുതിയ വാർത്തകളും അറിവുകളും ഉൾപ്പെടുത്തി വർഷം  തോറും ആൽബം വളരുന്നു.ഈ ആൽബം നല്ല ഒരു റഫറൻസ് പുസ്തകമായി മാറുന്നു.

കവിതാപഠനം

മലയാളത്തിലെ പ്രശസ്തരായ കവികളുടെ കവിതകൾ ഒരു മാസം ഒരെണ്ണം വീതം സ്കൂളിലെ മൊത്തം കുട്ടികളെയും പഠിപ്പിക്കുന്നു.ഒഴിവു സമയങ്ങളിൽ സ്‌പീക്കറിൽ കവിത കേൾപ്പിക്കുന്നു.കവിയെയും അദ്ദേഹത്തിന്റെ മറ്റു കൃതികളെയും പരിചയപ്പെടുന്നു. 

അക്ഷരശ്ലോകക്കളരി

അക്ഷരശ്ലോകം എന്തെന്ന് പരിചയപ്പെടുത്തുന്ന പ്രവർത്തനം.അധ്യാപകർ ഉൾപ്പെടെ കവിതാശകലങ്ങൾ ചൊല്ലിയാണ് തുടങ്ങിയത്.  

ദിനാചരണങ്ങൾ

വിശേഷദിനം പ്രത്യേകത പ്രവർത്തനങ്ങൾ ചിത്രങ്ങൾ
1 ജൂൺ 3 ജി.ശങ്കരക്കുറുപ്പ്  ജന്മദിനം ചിത്രം  പരിചയപ്പെടൽ

കവിതാലാപനം

ജീവചരിത്രക്കുറിപ്പു തയ്യാറാക്കൽ 

2 ജൂൺ 5 ലോകപരിസ്ഥിതിദിനം മരതൈ നടീൽ

തൈ വിതരണം

ശുചീകരണം

3 ജൂൺ 8   ലോകസമുദ്രദിനം മഹാസമുദ്രങ്ങൾ-മാപ്പിൽ നിന്നും കണ്ടെത്തൽ

സമുദ്രമലിനീകരണം -കാരണങ്ങൾ

ചർച്ച

4 ജൂൺ 12 ബാലവേല വിരുദ്ധദിനം കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാം -ചർച്ച

ചിത്രരചനാ

പോസ്റ്റർ

5 ജൂൺ 19 വായനാദിനം വായനപ്പുര ഒരുക്കൽ, പുസ്തകപ്രദർശനം

ക്‌ളാസ്സ്‌ലൈബ്രറി സജീകരിക്കൽ

വായനാസന്ദേശങ്ങൾ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കൊടുക്കൽ

സാഹിത്യകാരന്മാരുടെ ചിത്രങ്ങളും മഹദ്‌വചനങ്ങളും  പ്രദര്ശിപ്പിക്കൽ

വായനാവാരാഘോഷത്തിൽ പുസ്തകവായന ,കുറിപ്പ് തയ്യാറാക്കൽ ,

വായന മത്സരം ,കഥയെ നാടകമാക്കൽ

വായന ക്വിസ് മത്സരം  

ബസിൽ വായനസന്ദേശം വിതരണം ചെയ്യുന്നു
പുസ്തകപ്രദർശനം
6 ജൂലൈ 5 ബഷീർ ചരമദിനം ബഷീർ കൃതികളുടെ പ്രദർശനം

കഥ വായന

ബഷീർ കഥാപാത്രങ്ങൾ ഒത്തുകൂടിയപ്പോൾ

പാത്തുമ്മയുടെ ആട് -നാടകാവതരണം

ഡോക്യുമെന്ററി പ്രദർശനം

ബാല്യകാലസഖി,മതിലുകൾ  -സിനിമ പ്രദർശനം

ബഷീർകൃതികളുടെ പ്രദർശനം
7 ജൂലൈ 11 ലോക ജനസംഖ്യാദിനം ജനസംഖ്യ വർദ്ധനവ് -ദോഷങ്ങളും ഗുണങ്ങളും -ചർച്ച

  പോസ്റ്റർ രചന

8 ജൂലൈ 21 ചാന്ദ്രദിനം    സൗരയൂധം -ശാസ്ത്ര നാടകം


റോക്കറ്റ് നിർമ്മാണം


ഓഗ്‌മെന്റ് റിയാലിറ്റി വീഡിയോ


ശാസ്ത്രജ്ഞനുമായി സംവദിക്കൽ


ചന്ദ്ര യാത്രികനുമായി സാങ്കൽപ്പിക അഭിമുഖം


ചന്ദ്രയാത്രികരുടെ ചിത്രം ശേഖരിച്ചു

ആൽബം നിർമ്മാണം


ഇന്ത്യയുടെ ചന്ദ്രയാൻ





9 ആഗസ്ത് 6 ഹിരോഷിമദിനം യുദ്ധവിരുദ്ധ ഗാനാലാപനം


യുദ്ധത്തിന്റെ കെടുതികൾ -വീഡിയോ പ്രദർശനം

ക്വിസ് മത്സരം

സഡാക്കോ സസാക്കിയുടെ കഥ

സഡാക്കോ കോക്ക് നിർമ്മാണം

10 ആഗസ്ത് 9 ക്വിറ്റ്ഇന്ത്യ ദിനം   

നാഗസാക്കിദിനം

പതാക നിർമ്മാണം

ക്വിഡ് ഇന്ത്യ സമര ചരിത്രം-വീഡിയോ പ്രദർശനം

സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം

11 ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിന റാലി

സമര നായകരുടെ വേഷത്തിൽ കുട്ടികൾ

ദേശഭക്തിഗാനാലാപനം

സമരചരിത്രം-നാടകം

12 സെപ്തംബെർ 5 അധ്യാപകദിനം അധ്യാപകാരെ ആദരിക്കൽ

കുട്ടികൾ അധ്യാപകരാകുന്നു

ഡോക്ടർ രാധാകൃഷ്ണൻ -ഡോക്യുമെന്ററി

13 സെപ്തംബെർ 16 ഓസോൺ ദിനം ഭൂമിക്കു കുട പിടിക്കാം -ചിത്ര രചന

ഓസോൺ ശോഷണം എങ്ങനെ?ക്ലാസ്

പോസ്റ്റർ രചന

14 സെപ്തംബെർ 21 ശ്രീനാരായണഗുരു

സമാധി 

യുഗപുരുഷൻ-സിനിമ പ്രദർശനം

ഗുരുദേവന്റെ മഹദ്വചനങ്ങൾ

ഒക്ടോബർ 1 ദേശീയ രക്തദാനദിനം

വൃദ്ധ ദിനം

അപ്പൂപ്പനും അമ്മൂമ്മക്കും ഒരുമ്മ
ഒക്ടോബർ 2 ഗാന്ധിജയന്തി

ലോക അഹിംസാദിനം

ഗാന്ധിജിയുടെ വിവിധ പ്രായത്തിലുള്ള ഫോട്ടോകളുടെ പ്രദർശനം
ഗാന്ധിജിയുടെ ഫോട്ടോകളുടെ പ്രദർശനം
ഒക്ടോബർ 9 ലോക തപാൽദിനം പോസ്റ്റ് ഓഫീസ് സന്ദർശനം
പോസ്റ്റ് ഓഫീസിൽ നിന്നും കത്തുകൾ പോസ്റ്റ് ചെയ്യുന്നു  
ഒക്ടോബർ 27 വയലാർ ചരമദിനം വയലാർ കവിതകളുടെ ആലാപനം
നവംബർ  1 കേരളപ്പിറവി പൂക്കൾ കൊണ്ട് ജില്ല തിരിച്ചു കേരളം

പ്രത്യേകതകൾ എഴുതിയ കുറിപ്പുകൾ അതാതു ജില്ലയ്ക്കുള്ളിൽ വയ്ക്കുന്നു

കേരളം ഗാനം ആലാപനം

കേരം -അന്നും ഇന്നും സെമിനാർ

ചിത്രപ്രദർശനം

നവംബർ  12 ദേശീയപക്ഷിദിനം


പക്ഷിനിരീക്ഷണം -ഫോർമാറ്റ് തയ്യാറാക്കൽ

നിരീക്ഷണത്തിനുള്ള നിർദേശം കൊടുക്കൽ

നവംബർ  14 ശിശുദിനം 
നവംബർ  19 വാഗൻ ട്രാജഡി
നവംബർ 28 ദേശീയ ശാസ്ത്രദിനം    ഇന്ത്യയിലെ ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുന്നു

ചിത്രങ്ങൾ ശേഖരിക്കുന്നു

നവംബർ 30 പഴശ്ശിരാജചരമദിനം
ഡിസംബർ 1 എയിഡ്സ് ദിനം
ഡിസംബർ 3 ഭോപാൽദുരന്തദിനം

  വികലാംഗ ദിനം

ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം വിവിധ തരത്തിലുള്ള മണ്ണുകളുടെ പ്രദർശനം 
ഡിസംബർ 10 മനുഷ്യാവകാശദിനം
ഡിസംബർ 14 ഊർജ സംരക്ഷണദിനം സോളാർ എനർജി-ഭാവിയുടെ ഊർജം

സോളാർ പ്ലാന്റ് സന്ദർശനം

ഡിസംബർ 22 ദേശീയ ഗണിത ദിനം   ഇന്ത്യയിലെ പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞൻമാരെ

പരിചയപ്പെടൽ

ജനുവരി 10 ലോക ചിരിദിനം
ജനുവരി 21 ബഷീർജന്മദിനം ബഷീർ കൃതികളുടെ വായന
ജനുവരി 26 റിപ്പബ്ലിക്ക് ദിനം
ജനുവരി 30 രക്തസാക്ഷി ദിനം ഗാന്ധി -സിനിമ പ്രദർശനം
ഫെബ്രുവരി 21 ലോക മാതൃഭാഷദിനം മാതൃഭാഷയുടെ മധുരം നിറയുന്ന കവിതകളുടെ ആലാപനം 
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം സി വി രാമനെ സ്മരിക്കൽ

കടലിന്റെ നീലനിറവും രാമൻ ഇഫക്റ്റും  

പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രവും വിവരങ്ങളും ചേർത്ത്

ചുവർപത്രിക

മാർച്ച് 8 ലോക വനിതാദിനം പ്രശസ്തരായ വനിതകളെ ആദരിക്കൽ

വിവിധ രംഗങ്ങളിൽ പ്രശസ്തരായവരുടെ ചിത്രങ്ങൾ ശേഖരിക്കൽ

മാർച്ച് 15 ലോക ഉപഭോക്തൃ ദിനം  ഉപഭോക്താവിന്റെ അവകാശങ്ങൾ -ചർച്ച
മാർച്ച് 21 ലോക വനദിനം വനസംരക്ഷണം-ഭൂമിയുടെ നിലനിപ്പിനു -ചിത്ര രചന
മാർച്ച് 22 ലോക ജലദിനം ജല സംരക്ഷണം- വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ

വേനലിൽ പക്ഷികൾക്ക് കുടിവെള്ളം വയ്ക്കാം

അദ്ധ്യാപകർ

ഷൈനി എസ്

ഗീതാരാജ് .ബി

ഷൈനി വചനപാലൻ   

സുധാകുമാരി .പി ,കെ (ഡെയിലി വേജസ് )

രാജി മുരുകൻ            (         "               )

ക്ലബുകൾ

* വിദ്യാരംഗം

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാവർഷവും സ്കൂളിൽ നടത്തുന്നുണ്ട്.രചനാ മത്സരങ്ങളുടെ വർക്ക് ഷോപ്പുകൾ സ്കൂളിൽ നടത്തി മികച്ചവ ഉയർന്ന തലങ്ങളിലേക്ക് മത്സരത്തിന് അയക്കുന്നുണ്ട്.കുട്ടികളുടെ രചനകൾ ചേർത്ത് കൈയെഴുത്തു മാസികകളും പ്രിന്റഡ് മാസികകളും പ്രസിദ്ധീകരിക്കുന്നു  .

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും" ഗണിതം മധുരം "പ്രവർത്തനവും നടക്കുന്നു.പഠനോത്സവത്തിലും ഗണിതക്ലബ്ബ് പങ്കാളികളാകുന്നു.

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.ഇംഗ്ലീഷ് മാഗസിനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൈയെഴുത്തു മാസികകളും തയ്യാറാക്കുന്നു."മോണിങ് ഇംഗ്ലീഷ് "എന്ന പ്രവർത്തനവും വളരെ നന്നായി നടക്കുന്നു .

സ്കൂൾ ഫോട്ടോകൾ

  ഇലഞ്ഞിത്തണലിൽ ഇത്തിരിനേരം
ഒരു പ്രവേശനോത്സവക്കാഴ്ച
ഫിഫ വേൾഡ്കപ്പ്ഗ്യാലറി
പുതിയ യൂണിഫോമിൽ





കേരളപ്പിറവി
കമ്പ്യൂട്ടർപഠനം
ക്‌ളാസ്സ്‌ലൈബ്രറി
ജൈവ വൈവിധ്യ ഉദ്യാനത്തിൽ നിന്ന്




പ്രതിഭകൾക്കൊപ്പം-കാർട്ടൂണിസ്റ്റ് ഷാജിമാത്യു വരച്ചു കൊടുത്തസ്വന്തം ചിത്രങ്ങളുമായി കുട്ടികൾ





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ.ശ്രീനിവാസൻനമ്പൂതിരി (റിട്ടയേർഡ് )

റെജി മലയാലപ്പുഴ (ബാലസാഹിത്യകാരൻ )

രാജീവ് .ആർ (ഇന്ത്യൻ വോളിബോൾ താരം )

സാന്ദ്രബിനോയ് ( ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് /

  ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ )

നവീൻബാബു (തഹസീൽദാർ)

അജിത്കുമാർ (വില്ലജ് ഓഫീസർ )

ഡോ:അശ്വതി

ഡോ: ശ്രീലക്ഷ്മി

ഡോ:കാശ്മീര

അഡ്വ:ലെജു ടി ബാലൻ (ഹൈ കോർട്ട് )

അഡ്വ:പ്രവീൺബാബു ( ഹൈ കോർട്ട് )

അഡ്വ:ശ്രീലാൽ

അഡ്വ:അർജുൻദാസ്


                                                                                      

    

വഴികാട്ടി

  പത്തനംതിട്ടയിൽ നിന്നും വരുന്നവർ പത്തനംതിട്ട -കുമ്പഴ -മലയാലപ്പുഴ വഴി കോഴികുന്നം. പത്തനംതിട്ടയിൽ നിന്നും മലയാലപ്പുഴക്ക്‌ എട്ടു കിലോമീറ്റർ സഞ്ചരിച്ചു അവിടെനിന്നും ഒന്നര കിലോമീറ്റർ  വടക്കോട്ടു കോഴികുന്നം റൂട്ടിൽ വരുമ്പോൾ സ്കൂളിൽ എത്താം. പത്തനംതിട്ട -വെട്ടിപ്പുറം -മൈലപ്ര -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം പത്തനംതിട്ടയിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപുഴ റൂട്ടിൽ വരുമ്പോൾ പത്തിശ്ശേരിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു കിലോമീറ്റർ  സഞ്ചരിച്ചു സ്കൂളിൽ എത്താം

റാന്നിയിൽ നിന്നും വരുന്നവർ

റാന്നി -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം

റാന്നിയിൽ നിന്നും പത്തു കിലോമീറ്റർ സഞ്ചരിച്ചു മണ്ണാറക്കുളഞ്ഞിയിൽ എത്തി മലയാലപ്പുഴ റൂട്ടിൽ പത്തിശ്ശേരിയിൽനിന്നും ഇടതു തിരിഞ്ഞു സ്കൂളിൽ എത്താം.

വടശ്ശേരിക്കര നിന്നും വരുന്നവർ

വടശ്ശേരിക്കര -കുമ്പളാംപൊയ്ക -മലയാലപ്പുഴ

വടശ്ശേരിക്കര -കുമ്പളാപൊയ്ക -പുല്ലാമല -മലയാലപ്പുഴ

വടശ്ശേരിക്കര -കുമ്പളാമ്പൊയ്ക-മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ


Map

|} |}