കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും എല്ലാ ദിവസവും ശുചിയാക്കാറുണ്ട്.ജൈവ മാലിന്യങ്ങളും അജൈവമാലിന്യങ്ങളും കൃത്യമായി വേർതിരിക്കുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി ഹരിതസേനക്ക് കൈമാറുന്നു.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിചരണവും ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ്. എല്ലാ ക്ലാസിലും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്.മരങ്ങൾ,കുറ്റിച്ചെടികൾ ,വള്ളിച്ചെടികൾ ,പൂച്ചെടികൾ ,ഔഷധച്ചെടികൾ ,ഫലവൃക്ഷങ്ങൾ ,തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്.സ്ഥലപരിമിതി ഉള്ളതുകൊണ്ട് കൂടുതൽ സസ്യങ്ങൾ വയ്ക്കാൻ സാധിക്കുന്നില്ല.അതിനാൽ രണ്ട് ഫ്രെയിമിൽ വെർട്ടിയ്ക്കൽ ഗാർഡനും ചെയ്തിട്ടുണ്ട്.