കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്‌ഥിതിചെയ്യുന്നത്.സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കുനടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ.1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയും കേരളാ ഹിന്ദു മിഷന് കൈമാറുകയും ചെയ്തു .തുടക്ക കാലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു .അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .
കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.
കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ | |
---|---|
![]() | |
വിലാസം | |
മലയാലപ്പുഴ കെ.എച്ച്.എം.എൽ.പി.എസ്. മലയാലപ്പുഴ , മലയാലപ്പുഴ താഴം.പി.ഓ. പി.ഒ. , 689666 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1939 |
വിവരങ്ങൾ | |
ഫോൺ | 9946778485 |
ഇമെയിൽ | khmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38642 (സമേതം) |
യുഡൈസ് കോഡ് | 32120301311 |
വിക്കിഡാറ്റ | Q87599481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 2permanent+2 daily |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാരാജ് ബി |
പി.ടി.എ. പ്രസിഡണ്ട് | സ്വാതി കൃഷ്ണ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ |
അവസാനം തിരുത്തിയത് | |
26-08-2024 | 38642 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കു നടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ . 1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയുംസ്കൂൾ "കേരള ഹിന്ദു മിഷന് " കൈമാറുകയും ചെയ്തു.ആദ്യത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ നാണുപിള്ളസാറിന്റെ ശ്രമഫലമായാണ് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചത്. ശ്രീ കോട്ടവാതുക്കൽ മാധവൻ കൊടുത്ത സ്ഥലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .
കാലക്രമേണ സമീപ പ്രദേശത്തു മറ്റു സ്കൂളുകൾ വന്നപ്പോൾ ഇവിടെ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും 1976-77ൽ ഡിവിഷൻ ഫാൾ വന്നു അഞ്ചു ഡിവിഷൻ മാത്രമായി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പതിനേഴു സെന്ററിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ സ്‌ഥിതി ചെയ്യുന്ന ഓടിട്ട ഒറ്റക്കെട്ടിടമാണ് .എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ട് .രണ്ട് വര്ഷം മുൻപ് മേൽകൂരപുതുക്കിയപ്പോൾ ഓഫീസിൽ റൂമിന്റെയും ഒരു ക്ലാസ്സ്റൂമിന്റെയും തടി പട്ടികകൾ മാറ്റി ,പകരം ഇരുമ്പു സ്ക്വയർ പൈപ്പ് ഇട്ടു .അടുക്കളയും സ്റ്റോറും ഒരു ക്ലാസ്സ്റൂമും ഉൾപ്പെടുന്ന ഭാഗം സ്ക്വയർ പൈപ്പ് ഇട്ടു ഷീറ്റ് മേഞ്ഞു .
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂരിൻഷെഡും ഉണ്ട് .സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ച ലൈറ്റും ഫാനും ഇട്ടിട്ടുണ്ട് .ചുറ്റുമതിൽ ഭാഗികമാണ് .വാട്ടർടാങ്ക് വച്ച് പ്ലംബിങ് ചെയ്തിട്ടുണ്ട് .ക്ലാസ്സ് റൂമുകൾ സ്ക്രീൻ വച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഷെൽഫുകൾ ,മുറ്റത്തു റാമ്പ് ആൻഡ് റെയിൽ .കൊടിമരം .എന്നിവയും ഉണ്ട് . IT ഉപകരണങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ് .ഒരു ജൈവ വൈവിധ്യ ഉദ്യാനവും പരിപാലിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ആദ്യകാല അധ്യാപകർ

മികവുകൾ
എല്ലാ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്‌ഷ്യം വച്ച് കൊണ്ട് ഓരോ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു മികവ് പ്രവർത്തനങ്ങളായി നടത്തി വരുന്നു .കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്തിയ മികവ്പ്രവർത്തനങ്ങളാണിവ .
പൂക്കാലം -മലയാളം മാഗസിൻ
സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ
RAIN DROPS -ഇംഗ്ലീഷ് മാഗസിൻ
സ്കൂളിലെ എല്ലാ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ ആയിരുന്നു Rain Drops
ഗണിതജാലകം -പത്രം
നാലു പേജ് ഉള്ള അച്ചടിച്ച പത്രം
ഇൻലൻഡ് മാഗസിൻ
ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി.
ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക.
ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു .
സർഗ്ഗച്ചുമർ
കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ ബോർഡ് സ്ഥാപിച്ചു അതിൽ ഓരോ കുട്ടിയും അവരുടെ ചിതങ്ങൾ അവരവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു ഒന്നിന് മുകളിൽ ഒന്നായി മുകൾ ഭാഗം മാത്രം ഒട്ടിക്കുന്നു.
ഔഷധ സസ്യങ്ങളെ അറിയാം
നമ്മുടെ ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കാനുമായി ആസൂത്രണം ചെയ്തു നടത്തിയ പ്രവർത്തനം. വളരെ പ്രയോജനപ്രദമായിരുന്നു.വർഷാവസാനം പഠനോത്സവത്തിൽ കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.
വളരുന്ന ആൽബങ്ങൾ
ഓരോ മാസത്തേയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പത്രകട്ടിങ്ങുകൾ ശേഖരിച്ചു ആൽബം ഉണ്ടാക്കുന്നു .ഓരോ വർഷവും കിട്ടുന്ന പുതിയ വാർത്തകളും അറിവുകളും ഉൾപ്പെടുത്തി വർഷം തോറും ആൽബം വളരുന്നു.ഈ ആൽബം നല്ല ഒരു റഫറൻസ് പുസ്തകമായി മാറുന്നു.
കവിതാപഠനം
മലയാളത്തിലെ പ്രശസ്തരായ കവികളുടെ കവിതകൾ ഒരു മാസം ഒരെണ്ണം വീതം സ്കൂളിലെ മൊത്തം കുട്ടികളെയും പഠിപ്പിക്കുന്നു.ഒഴിവു സമയങ്ങളിൽ സ്‌പീക്കറിൽ കവിത കേൾപ്പിക്കുന്നു.കവിയെയും അദ്ദേഹത്തിന്റെ മറ്റു കൃതികളെയും പരിചയപ്പെടുന്നു.
അക്ഷരശ്ലോകക്കളരി
അക്ഷരശ്ലോകം എന്തെന്ന് പരിചയപ്പെടുത്തുന്ന പ്രവർത്തനം.അധ്യാപകർ ഉൾപ്പെടെ കവിതാശകലങ്ങൾ ചൊല്ലിയാണ് തുടങ്ങിയത്.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഷൈനി എസ്
ഗീതാരാജ് .ബി
ഷൈനി വചനപാലൻ
സുധാകുമാരി .പി ,കെ (ഡെയിലി വേജസ് )
രാജി മുരുകൻ ( " )
ക്ലബുകൾ
* വിദ്യാരംഗം
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാവർഷവും സ്കൂളിൽ നടത്തുന്നുണ്ട്.രചനാ മത്സരങ്ങളുടെ വർക്ക് ഷോപ്പുകൾ സ്കൂളിൽ നടത്തി മികച്ചവ ഉയർന്ന തലങ്ങളിലേക്ക് മത്സരത്തിന് അയക്കുന്നുണ്ട്.കുട്ടികളുടെ രചനകൾ ചേർത്ത് കൈയെഴുത്തു മാസികകളും പ്രിന്റഡ് മാസികകളും പ്രസിദ്ധീകരിക്കുന്നു .
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും" ഗണിതം മധുരം "പ്രവർത്തനവും നടക്കുന്നു.പഠനോത്സവത്തിലും ഗണിതക്ലബ്ബ് പങ്കാളികളാകുന്നു.
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.ഇംഗ്ലീഷ് മാഗസിനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൈയെഴുത്തു മാസികകളും തയ്യാറാക്കുന്നു."മോണിങ് ഇംഗ്ലീഷ് "എന്ന പ്രവർത്തനവും വളരെ നന്നായി നടക്കുന്നു .
സ്കൂൾ ഫോട്ടോകൾ










പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ.ശ്രീനിവാസൻനമ്പൂതിരി (റിട്ടയേർഡ് )
റെജി മലയാലപ്പുഴ (ബാലസാഹിത്യകാരൻ )
രാജീവ് .ആർ (ഇന്ത്യൻ വോളിബോൾ താരം )
സാന്ദ്രബിനോയ് ( ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് /
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിന്നർ )
നവീൻബാബു (തഹസീൽദാർ)
അജിത്കുമാർ (വില്ലജ് ഓഫീസർ )
ഡോ:അശ്വതി
ഡോ: ശ്രീലക്ഷ്മി
ഡോ:കാശ്മീര
അഡ്വ:ലെജു ടി ബാലൻ (ഹൈ കോർട്ട് )
അഡ്വ:പ്രവീൺബാബു ( ഹൈ കോർട്ട് )
അഡ്വ:ശ്രീലാൽ
അഡ്വ:അർജുൻദാസ്
വഴികാട്ടി
പത്തനംതിട്ടയിൽ നിന്നും വരുന്നവർ പത്തനംതിട്ട -കുമ്പഴ -മലയാലപ്പുഴ വഴി കോഴികുന്നം. പത്തനംതിട്ടയിൽ നിന്നും മലയാലപ്പുഴക്ക് എട്ടു കിലോമീറ്റർ സഞ്ചരിച്ചു അവിടെനിന്നും ഒന്നര കിലോമീറ്റർ വടക്കോട്ടു കോഴികുന്നം റൂട്ടിൽ വരുമ്പോൾ സ്കൂളിൽ എത്താം. പത്തനംതിട്ട -വെട്ടിപ്പുറം -മൈലപ്ര -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം പത്തനംതിട്ടയിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപുഴ റൂട്ടിൽ വരുമ്പോൾ പത്തിശ്ശേരിൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം
റാന്നിയിൽ നിന്നും വരുന്നവർ
റാന്നി -മണ്ണാറക്കുളഞ്ഞി -പത്തിശ്ശേരിൽ -കോഴികുന്നം
റാന്നിയിൽ നിന്നും പത്തു കിലോമീറ്റർ സഞ്ചരിച്ചു മണ്ണാറക്കുളഞ്ഞിയിൽ എത്തി മലയാലപ്പുഴ റൂട്ടിൽ പത്തിശ്ശേരിയിൽനിന്നും ഇടതു തിരിഞ്ഞു സ്കൂളിൽ എത്താം.
വടശ്ശേരിക്കര നിന്നും വരുന്നവർ
വടശ്ശേരിക്കര -കുമ്പളാംപൊയ്ക -മലയാലപ്പുഴ
വടശ്ശേരിക്കര -കുമ്പളാപൊയ്ക -പുല്ലാമല -മലയാലപ്പുഴ
വടശ്ശേരിക്കര -കുമ്പളാമ്പൊയ്ക-മണ്ണാറക്കുളഞ്ഞി -മലയാലപ്പുഴ
|} |}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38642
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ