കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിൽ ,പ്രകൃതി രമണീയമായ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ,പതിന്നാലാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂൾ ആരംഭിക്കുന്ന കാലത്തു കൊല്ലം ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. കൂടുതൽ സ്ഥലങ്ങളും കാട് പിടിച്ചു കിടക്കുകയായിരുന്നു. യാത്രക്കാർക്കു നടക്കാൻ ഒറ്റയടിപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. മലയാലപ്പുഴയിൽ വിദ്യാലയങ്ങൾ തീരെ കുറവായിരുന്ന അക്കാലത്തു ഈ പ്രദേശത്തെ പിന്നോക്ക വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌ഥാപിച്ചതാണ് ഞങ്ങളുടെ സ്കൂൾ . 1939-ൽ സമീപ വാസികളായ ചേറാടി കൃഷ്ണന്റെയും കോട്ടവാതുക്കൾ മാധവന്റെയും ശ്രമഫലമായി ആരംഭിച്ച ഈ സ്കൂളിൽ ആദ്യം ഒന്ന് . രണ്ട് ,ക്‌ളാസ്സുകൾ മാത്രമായിരുന്നു .പിന്നീട് അഞ്ചു വരെ ക്ലാസ്സുകൾ ആവുകയുംസ്കൂൾ "കേരള ഹിന്ദു മിഷന് " കൈമാറുകയും ചെയ്തു.ആദ്യത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ നാണുപിള്ളസാറിന്റെ ശ്രമഫലമായാണ് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചത്. ശ്രീ കോട്ടവാതുക്കൽ മാധവൻ കൊടുത്ത സ്ഥലത്തു ഓലഷെഡിൽ ആരംഭിച്ച സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു.അങ്ങനെ അഞ്ചു ക്ലാസ്സുകളും പത്തു ഡിവിഷനുമായി മാറി .എച് .എം .ഉൾപ്പെടെ പതിനൊന്നു അധ്യാപകർ ജോലി ചെയ്തിരുന്നു .

   അക്കാലത്തു സാംസ്കാരികമായി ഏറെ പുരോഗതിയുള്ള നാടായിരുന്നു മലയാലപ്പുഴ.അനേകം കലാകാരന്മാർ ഇവിടെ ജീവിച്ചിരുന്നു .അവരുടെ കലാപരിപാടികളാൽ സമ്പന്നമായ ഒരു കാലം ഈ നാടിനുണ്ടായിരുന്നു.ധാരാളം നാടകങ്ങൾ അരങ്ങേറിയിരുന്നു കാലമായിരുന്നു അത് .

കഥാപ്രസംഗമായിരുന്നു മറ്റൊരു കലാരൂപം.കഥാപ്രസംഗകലയുടെ കുലപതിയായിരുന്ന ശ്രീ കെ കെ വാധ്യാർ ,അദ്ദേഹത്തിന്റെ പത്നി  ശ്രീമതി സൗദാമിനിയമ്മ എന്നിവർ ഞങ്ങളുടെ നാടിന്റെ അഭിമാനമായിരുന്നു.

പ്രസിദ്ധമായ മലയാലപ്പുഴ ദേവീക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.