കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/അംഗീകാരങ്ങൾ
എല്ലാ അക്കാഡമിക വർഷത്തിന്റെയും ആരംഭത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്‌ഷ്യം വച്ച് കൊണ്ട് ഓരോ പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തു മികവ് പ്രവർത്തനങ്ങളായി നടത്തി വരുന്നു .കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടത്തിയ മികവ്പ്രവർത്തനങ്ങളാണിവ . ഇൻലൻഡ് മാഗസിൻ ഓരോ ക്‌ളാസ്സിലെയും ഓരോമാസത്തേയും സർഗസൃഷ്ടികൾ ഇൻലൻഡ് മാസികകളായി പ്രസിദ്ധീകരിക്കുന്നു .അങ്ങനെ ഒരു വര്ഷം പത്തു മാസികകൾ പുറത്തിറക്കി.ഒരു കുട്ടിക്ക് ഒരു കയ്യെഴുത്തു മാസിക. ഒരു വർഷത്തെ സർഗസൃഷ്ടികൾ എല്ലാം ഉൾപ്പെടുത്തി ഓരോ കുട്ടിയും കയ്യെഴുത്തുമാസികകൾ തയ്യാറാക്കി വാർഷികത്തിന് പ്രകാശനം ചെയ്തു . സർഗ്ഗച്ചുമർ കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ ബോർഡ് സ്ഥാപിച്ചു അതിൽ ഓരോ കുട്ടിയും അവരുടെ ചിതങ്ങൾ അവരവർക്കു നിശ്ചയിച്ചിരിക്കുന്ന സ്ഥാനത്തു ഒന്നിന് മുകളിൽ ഒന്നായി മുകൾ ഭാഗം മാത്രം ഒട്ടിക്കുന്നു.
ഔഷധ സസ്യങ്ങളെ അറിയാം