'തൃശ്ശൂർ ജില്ലയിലെ ;ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുംമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂർ നായർസമാജം: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , കൂടുതൽ വായിക്കുക
ഭൗതികമികവുകൾ
പാചകപ്പുര.
ലൈബ്രറി റൂം.
സ്പോർട്സ് റൂം
സ്മാർട്ട് ക്ലാസ്റൂമുകൾ
സയൻസ് ലാബ്.
കമ്പ്യൂട്ടർ ലാബ്.
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
വിദ്യാലയത്തിന്റെ മികവുകൾ :
പ്രൗഢമായ വിദ്യാലയാന്തരീക്ഷം
പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.