എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ ക്ലബ്ബ്


കുട്ടികളിൽ ശരിയായ ആരോഗ്യ ശീലം വളർത്താനും കുട്ടികളിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കാനും പ്രേരകശക്തിയായി നിലകൊള്ളുന്ന നല്ല ഒരു ഹെൽത്ത് ക്ലബ് വിദ്യാലയത്തിലുണ്ട്.പോഷകങ്ങൾ അടങ്ങിയ ആഹാരം, ശുചിത്വമുള്ള പരിസരം, ശുദ്ധജലം, നല്ല സാമൂഹ്യ ചുറ്റുപാട് , ഉചിതമായ ജോലി, വേണ്ടത്ര വിശ്രമം എന്നിവ ആരോഗ്യത്തിന്റെ ഘടകങ്ങളാണെന്ന ബോധം കുട്ടികളിലുണ്ടാവാൻ ഹെൽത്ത് ക്ലബ് പ്രവർത്തനം സഹായകമാകുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് കൃത്യമായി അയൺ ഫോളിക് ആസിഡ് സപ്ലിമെന്റേഷൻ  നൽകുന്നുണ്ട്. സമയാ സമയങ്ങളിൽ TT യും വാക്സിനേഷനും നടത്തുന്നുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണവും ശ്രദ്ധേയമാണ്. കോവിഡു കാലത്ത് കുട്ടികൾ സ്വന്തമായി മാസ്ക്ക് നിർമ്മിക്കുകയും വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളിലെ ആരോഗ്യപരമായ പ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരമായി മെഡിക്കൽ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.