Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വാളൂർ  നായർ  സമാജം ഹൈസ്‌കൂളിൽ 2018 ൽ ആണ്  ഗൈഡ്  യൂണിറ്റ് ആരംഭിച്ചത്. അന്ന് 19 വിദ്യാർത്ഥികൾ  ആണ്  യൂണിറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് 2020 ആയപ്പോൾ 32 കുട്ടികളുള്ള കമ്പനി ആയി മാറി. എല്ലാ വെള്ളിയാഴ്ചയും  ഗൈഡ്  വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂർ ക്ലാസ് കൊടുക്കുന്നുണ്ട്. കൂടാതെ സ്കൂളിലെ വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കൃഷി, ഔഷധസസ്യ സംരക്ഷണം, സാമൂഹ്യ സേവനപ്രവർത്തനങ്ങൾ, എന്നിവ ഗൈഡ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം 4 വിദ്യാർത്ഥികൾ രാജ്യപുരസ്കാർ പരീക്ഷ പാസ്സായി.13 വിദ്യാർത്ഥികൾ ഈ  വർഷം പരീക്ഷ എഴുതിയിട്ടുണ്ട്.