എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്രകളാബ്ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാമൂഹ്യശാസ്ത്രവുമായി  ബന്ധപ്പെട്ട  ദിനാചരണങ്ങൾ  ഭംഗിയായി നടത്തി വരുന്നു.സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധി ജയന്തി, റിപ്പബ്ലിക് ദിനം എന്നിവ  വളരെ ഭംഗിയായി ആചരിച്ചു. ഈ ദിവസങ്ങളിൽ  കുട്ടികളുടെ പങ്കാളിത്തം വളരെ പ്രശംസനീയമാണ്.കുട്ടികൾക്കായി ധാരാളം മത്സരങ്ങൾ ഓൺലൈൻ ആയി നടത്തുകയും  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുട്ടികളിൽ സാമൂഹ്യശാസ്ത്ര അഭിരുചി  വളർത്താനും  സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ  ഏർപ്പെടാനും  പര്യാപ്തമാകുന്ന തരത്തിൽ  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.