എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

വർഷങ്ങളായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി സ്കൂളിൽ നടന്നു വരുന്നു. സാഹിത്യ സംഗീതവാസനയുള്ള കുട്ടികൾക്ക് വിദ്യാലയം എല്ലാ പ്രോത്സാഹനവും നല്കിവരുന്നു. സർഗ്ഗോത്സവങ്ങളിൽ വിവിധ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ കുട്ടികൾക്ക് ലഭിക്കാറുണ്ട്. ഓരോ ക്ലാസിലും താല്പര്യമുള്ളവർക്കായി എല്ലാ ആഴ്ചകളിലും ഒരു പിരീഡ് കലാപരിപാടികൾക്ക്  വേണ്ടി നീക്കി വയ്ക്കാറുണ്ട്. കോവിഡിനു ശേഷം ഓൺലൈനായഓൺലൈനായുള്ള സംഗമങ്ങളാണ് നടത്താറുള്ളത് . രണ്ടാഴ്ചയിലൊരിക്കൽ അംഗങ്ങളായ കുട്ടികൾ അവർ വായിച്ച പുസ്തകത്തെക്കുറിച്ച് കൂട്ടുകാരുടെ മുമ്പിൽ പരിചയപ്പെടുത്തുന്നു. കുറച്ച് പുതിയ പുസ്തകങ്ങൾ അങ്ങനെ കുട്ടികൾ പരിചയപ്പെടുന്നു. കൂടാതെ സാഹിത്യകാരൻമാരെ പരിചയപ്പെടുത്തുക എന്ന ഒരു പ്രവർത്തനവും നടത്താറുണ്ട്. ഓൺലൈനായി നടന്ന സർഗ്ഗോത്സവത്തിലും വിദ്യാലയത്തിലെ മൂന്നുനാലു പേർ സമ്മാനങ്ങൾ നേടി.