സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിൽ കുടയത്തൂർ പഞ്ചായത്തിൽ കോളപ്ര എന്ന സ്ഥലത്ത‍ുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കുടയത്തൂ‍ർ.

ജി.എച്ച്. എസ്. എസ് കുടയത്തൂർ
വിലാസം
കുടയത്തൂർ

കുടയത്തൂർ പി.ഒ.
,
685590
,
ഇടുക്കി ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽ29010ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29010 (സമേതം)
എച്ച് എസ് എസ് കോഡ്6013
യുഡൈസ് കോഡ്32090200508
വിക്കിഡാറ്റQ64615855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ബി.ആർ.സിഅറക്ക‍ുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ158
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിസ് പുന്നൂസ്
പ്രധാന അദ്ധ്യാപികഉഷ സി സാമ‍ുവേൽ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്വാഹിദ
അവസാനം തിരുത്തിയത്
05-08-2025Smitha harilal
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുത കൂട്ടുന്നു. കുടയത്തൂർ എന്ന സ്ഥലനാമത്തിനു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. കൂടുതൽ വായിക്കുക

സ്കൂൾ അന്ന്

മലയാളം മിഡിൽ സ്കൂളുകളിൽ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളിൽ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളിൽ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. കൂടുതൽ വായിക്കുക

കാലാവസ്ഥ, ഭൂപ്രകൃതി

ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. നാരായന്റെ കൊച്ചരേത്തിയുടെയും വന്നലയുടെയും പശ്ചാൽഭൂമിക ഇവിടം തന്നെ. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്.

ഇലവീഴാപ്പൂഞ്ചിറ

കുടയത്തൂർ മലനിരമുകളിലുളള ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്. ഒരില പോലും വീഴാത്ത പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ പൂഞ്ചിറ...... ഇവിടെ ഒരു മരം പോലുമില്ല. തൊടുപുഴ-മൂലമററം റോഡിൽ, കാഞ്ഞാർ കവലയിൽ നിന്ന് പന്ത്രണ്ട് കി.മി. സഞ്ചരിച്ചാൽ ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍ക‍ൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം..

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്, കൗൺസിലിങ് സെന്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്
  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • റേഡിയോ പ്രോഗ്രാം
  • നേർക്കാഴ്ച
  • ബഡ്ഡിംഗ് റൈറ്റേഴ്‍സ്

ഉപതാളുകൾ

നേർക്കാഴ്ച2020|

വാർത്ത2020|

മുൻ സാരഥികൾ

പേര് കാലഘട്ടം
ചന്ദ്രവല്ലി 1994-1995
കെ ജി മേരി ഫിലോമിന 1996-1997
എം ലീല 1999-2002
പി ജെ മാത്യു 2002-2005
മേരി പി വർഗീസ് 2005-2007
ഫിലോമിന 2007-2008
പി പി സോമശേഖരൻ 2009-2010
റോസമ്മ പി ജെ 2010
അംബികാവല്ലി ടി എൻ 2010-2011
അമ്മദ് പട്ടർക്കണ്ടി 2011-2012
എ ബി ഗിത 2012-2013
ജോയി ജോസ് 2013-2014
കാളാരമ്മ പി ജെ 2015-2016
സബിത ടി 2016-2017
സുനിൽ വി എസ് 2017
നസീമബീവി 2017--2019
സിറിയക് സെബാസ്റ്റ്യൻ കെ 2019-2020
സാജി ടി കെ 2020-2021
മുരളീധരൻ എ കെ 2021-2022
ജീന എം 2022-2024
സ‍ുജ കെ എസ് 2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
ടി സി പരമേശ്വരൻ റിട്ടയേർഡ് ജില്ല വിദ്യാഭ്യാസ ഓഫീസർ
പി പി ആഗസ്റ്റ്യൻ റിട്ടയേർഡ് എച്ച് എസ് എസ് പ്രിൻസിപ്പാൾ
ജോണി പഴയിടത്ത് ഡോക്ടർ
ഇമ്മാനുവേൽ കിഴക്കേൽ ഡോക്ടർ
തോമസ് മ്ലാക്കുഴി ഡോക്ടർ
കുഞ്ചെറിയ ജോലഫ് ഡോക്ടർ
നാരായൻ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
ഐസക് ജോസഫ് ലൂണാർ സ്ഥാപകൻ
വിദ്യാസാഗ‍ർ അഡ്വക്കേറ്റ്, എസ്. എൻ.ഡി. പി

മുൻ സംസ്ഥാന പ്രസിഡന്റ്

രാധാകൃഷ്ണൻ നരിമറ്റത്തിൽ എഞ്ചിനീയർ
സജികുമാർ വാണിയപുരയിൽ എഞ്ചിനീയർ
ജോസുകുട്ടി മാത്യു റീജിയണൽ മാനേജർ- ജോണസൺ &ജോണസൺ
വിജയകുമാർ പ്രൊഫസർ,എഴുത്തുകാരൻ
പി പി ഇട്ടൂപ്പ് അധ്യാപകൻ
സുലൈമാൻ റാവുത്തർ Xഎം എൽ എ
വി ബി ഗോപാലൻ ഹെഡ്‍മാസ്റ്റർ
പി ജെ മാത്യു റിട്ടയേർഡ് പ്രിൻസിപ്പാൾ
നാരായൻ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,

നോവലിസ്റ്റ്

കെ കെ ചന്ദ്രൻപിള്ള ഹൈക്കോടതി അഡ്വക്കേറ്റ്
എം കെ ഗോപാലപിള്ള റിട്ടയേർഡ് തഹസിൽദാർ
സി സി മോഹനൻ റിട്ടയേർഡ് അസി.രജിസ്ട്രാർ
കെ പി ശശീന്ദ്രൻപിള്ള റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ഫോറസ്റ്റ്
എം എൻ.സുരേന്ദ്രൻ സയന്റിസ്റ്റ്
പി ആർ ഷാജി എഞ്ചിനീയർ
പി പി സൂര്യകുമാർ റിട്ടയേർഡ് രജിസ്ട്രാർ
ചന്ദ്രൻപിള്ള റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ
എം സി വിജയകുമാർ റിട്ടയേർഡ് എസ് ഐ
കെ പദ‍്മകുമാർ ജൂനിയർ ഹെൽത്ത്സൂപ്രണ്ട്
പ്രൊ.എം.ജെ ജേക്കബ് ജില്ല പ‍ഞ്ചായത്ത് മെമ്പർ
പാർവതി ചന്ദ്രൻ യൂണിവേഴ്‍സിറ്റി പ്രൊഫസർ,എഴുത്തുകാരി
മിഥുൻ ചന്ദ്രൻ എഞ്ചിനീയർ ,കൊച്ചിൻ ഷിപ്പ്‍യാർഡ്
അമ്മു ചന്ദ്രൻ എഞ്ചിനീയർ
പി ആർ നാരായണൻ റിട്ടയേർഡ് ഹെഡ്‍മാസ്റ്റർ
കെ എൻ പരമേശ്വരൻ നമ്പ‍ൂതിരി റിട്ടയേർഡ് സ‍ൂപ്രണ്ട്, കെ എസ് ആർ ടി സി

ഡിജിറ്റൽ മാഗസിൻസ്

കുട്ടികളിൽ അന്തർലീമായിക്കിടക്കുന്ന സർഗവാസനയ്ക്ക് കരുത്ത് പകരാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. നേരിട്ടുള്ള പഠനം അസാധ്യമായിരുന്നുവെങ്കിലും ഓൺലൈൻ മാധ്യമത്തിലൂടെ കുട്ടികൾ തങ്ങളുടെ സർഗവാസനകൾ പ്രകടമാക്കി.

ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

ചിത്രശാല

സ്ക്കൂൾതല മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊടുപുഴ - മൂലമറ്റം റോഡിൽ തൊടുപുഴ നഗരത്തിൽ നിന്നും 14 കി.മീ.അകലത്തായി ശാന്തസുന്ദരമായ കുടയത്തൂർ ഗ്രാമത്തിൽ ഗവ.ഹയർ സെക്കന്ററി സ്ക്കൾ സ്ഥിതി ചെയ്യുന്നു.