മലപ്പുറം/എഇഒ പൊന്നാനി
മലപ്പുറം | ഡിഇഒ തിരൂർ | എടപ്പാൾ | കുറ്റിപ്പുറം | പൊന്നാനി | തിരൂർ |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.
കുട്ടാവു ആശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു ആദ്യകാല ശിശു പഠനശാല.ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം 1880 ൽ സ്ഥാപിതമായ ബി. ഇ. എം. യു. പി. സ്കൂൾ ആണ്. ഇപ്പോൾ ടൗൺ ജി.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്ന മാപ്പിള ബോർഡ് സ്കൂൾ ആണ് ആധുനിക രീതിയിലുള്ള നഗരത്തിലെ ആദ്യത്തെ വിദ്യാലയം. 1887-ൽ എഴുതിയ മലബാർ മാനുവലിൽ ഈ വിദ്യാലയത്തെക്കുറിച്ച് വില്യം ലോഗൻ പരാമർശിക്കുന്നുണ്ട്. 1914-ൽ അംഗികാരം ലഭിച്ച പൊന്നാനി നഗരത്തിലെ ഹയർ എലിമെന്റെരി വിദ്യാലയമായ ടി.ഐ.യു.പി സ്കൂല്ലിന്റെ സ്ഥാപകൻ വിദ്യഭ്യാസ പരിഷ്കര്താവ് കുന്നികലകത് ഉസ്മാൻ മാസ്റ്റർ ആണ്. പൊന്നാനി ഈശ്വരമംഗലത്തുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹയ്യർ സെക്കണ്ടറി സ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.