എ.എം.എൽ.പി.എസ്. കറുകത്തിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Karukathuruthi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എം.എൽ.പി.എസ്. കറുകത്തിരുത്തി
19513 2.jpeg
വിലാസം
കറുകത്തിരുത്തി പൊന്നാനി

എ.എം.എൽ.പി. സ്കൂൾ കറുകത്തിരുത്തി
,
പൊന്നാനി പി.ഒ.
,
67957 7
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9846067283
ഇമെയിൽKarukathiruthy school@gmail.com
കോഡുകൾ
സ്കൂൾ കോഡ്19513 (സമേതം)
യുഡൈസ് കോഡ്32050900108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു എം വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഹസീന. P.
എം.പി.ടി.എ. പ്രസിഡണ്ട്ഹസീബ
അവസാനം തിരുത്തിയത്
04-03-2024SREEPRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കറുകത്തിരുത്തി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കറുകത്തിരുത്തി.

പൊന്നാനി നഗരസഭയിലെ 21 വാർഡിലാണ് കറുകതിരുത്തി എ എം എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1 മുതൽ 4 വരെ ക്ലാസുകളിലായി 170 ഓളം കുട്ടികൾ പഠിക്കുന്നു.10 അധ്യാപകരാണ് ഈ സ്കൂളിലുള്ളത്. മാനേജ്‌മെന്റും പി ടി എ യും സജീവമാണ്.

ചരിത്രം

കൂടുതൽ വായിക്കാം

1932-ൽ സ്വതന്ത്ര്യസമരക്കാലത്ത് പഠനസൗകര്യങ്ങൾ അപര്യാപ്ത മായിരുന്നു കറുകതിരുത്തി ഗ്രാമത്തിൽ. ശ്രീ മാക്കുണ്ണി മാസ്റ്റർ സ്കൂൾ ആരംഭിച്ചു. വാടകക്കെടുത്ത സ്ഥലത്ത്. ഓലപ്പുരകളിലാണ് സ്കൂൾ ആരംഭിച്ചത്. ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും അക്ഷരക്കളരി യായിരുന്നു ഈ സ്കൂൾ.1 മുതൽ 5 വരെ ക്ലാസുകൾ ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് ക്ലാസ് 4 വരെ ആക്കി.2003ലാണ് ഇപ്പോൾ കാണുന്ന രീതിയിലുള്ള മേൽക്കുരയോടുകൂടി സ്കൂൾ മാറിയത്. സ്കൂളിൽ ആദ്യ കാലം മുതൽ ക്ലാസ് അധ്യാപകരെ കൂടാതെ തുന്നൽ ടീച്ചറും 2 അറബി അധ്യാപകരും ഉണ്ടായിരുന്നു.

വികസനപാതയിൽ

1995 മുതൽ കറുകതിരുത്തി സ്കൂൾ പൊന്നാനി സബ്ജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൽ സജീവമകാൻ തുടങ്ങി. പിന്നീട് അങ്ങോട്ട്‌ അനേകം വർഷങ്ങളയി കറുകതിരുത്തി സ്കൂൾ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ വ്യക്തിമുദ്ര സ്ഥാപിച്ചുവരുന്നു.കംപ്യുട്ടർ പഠനരംഗത്തെക്ക് സ്കൂൾ പ്രവേശിക്കുന്നത് 2005 മുതൽ ആണ്. രണ്ടുകംപ്യുട്ടറുകളുമായി അടിസ്ഥാന കംപ്യുട്ടർ പരിശീലനം ആരംഭിച്ചു. ഇതുവരെ ഈ സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും ഈ പരിശീലനം നൽകി കഴിഞ്ഞു. പിന്നീട് 2007-ൽ ഇത് ലാബും ആരംഭിച്ചു.2012 മുതൽ ലിസ്ട പ്രൊജക്ടർ ഉപയോഗിച്ചുള്ള പഠനം തുടങ്ങി. കറുകപ്പച്ച എന്ന യുട്യൂബ് ചാനൽ 2019-ൽ ആരംഭിച്ചു. അധ്യാപകരെ ICT പഠനത്തിൽ സഹായിക്കാൻ 1 മുതൽ 4വരെ ക്ലാസുകൾക്ക് ആവശ്യമായ പവർപോയിന്റ് പ്രസന്റേഷൻ സി.ഡി കൾ സ്കൂളിൽ നിന്ന് പുറത്തിറക്കി. കേരളമെങ്ങും അത് ഉപയോഗിക്കുന്നവർ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പരിമിതമായ ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളതെങ്കിലും സാധ്യമായ എല്ലാ സാങ്കേതങ്ങളും ഉപയോഗിച്ച് നല്ല പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു.

ശലഭോദ്യാനം സ്കൂൾ പരിസരത്ത് തുമ്പ, അരളി, കൂവളം, കൃഷ്ണകിരീടം, മാവ്, തുടങ്ങി ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ ഉണ്ട്. സ്കൂളിൽ 2010-ൽ ഒരു ഔഷധതോട്ടം നിർമിച്ചു. ഔഷധ സസ്യങ്ങൾ ഉൽപ്പാദി പ്പിച്ച് വിതരണം ചെയ്യുന്ന പരിപാടിയും ആരംഭിച്ചു. 2019-ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം സർക്കാർ ധന സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 2013 മുതൽ കുട്ടികൾക്കായി നെൽകൃഷി, പച്ചക്കറികൃഷി എന്നിവ ആരംഭിച്ചു. നെൽകൃഷിയിലൂടെ കുട്ടികൾക്ക് യഥാർത്ഥ നെൽപാടം കാണാനും നെല്ല് വിളയിക്കുന്ന പ്രവർത്തനം നേരിൽ അനുഭവിക്കാനും കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.

  • Lss പരിശീലനം
  • സാഹിത്യസമാജം
  • സഹവാസക്യാമ്പുകൾ
  • വിജയസ്പർശം

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക

സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ഗൗരി 1991 2002
2 സൗദാമിനി 2002 2020
3 സാബു എം വർഗീസ് 2020

വഴികാട്ടി

പൊന്നാനി ബസ് സ്റ്റാൻഡിൽ നിന്നും 3 km ദൂരം

NH 17 നു സമീപം പൊന്നാനി നഗരത്തിൽ നിന്നും ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ഗുരുവായൂർ റോഡിൽ നിന്നും ഏകദേശം 1.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

  • കോഴിക്കോട് എയർപോർട്ടിൽ നിന്നും 53 കിലോ മീറ്ററും കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും മാറിയാണ് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.


Loading map...