എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കറുകത്തിരുത്തി

മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ്‌ ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • A M L P S കറുകത്തിരുത്തി
  • N I M കറുകത്തിരുത്തി
  • പാസഞ്ചർ പാലം  അങ്കണവാടി

ഭൂമിശാസ്ത്രം

മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര് അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • AMLPS കറുകത്തിരുത്തി
  • POST OFFICE വളവ്

ആരാധനാലയങ്ങൾ

  • കറുകത്തിരുത്തി ജുമാമസ്ജിദ്
  • പ്ലാക്കാട്ട് ഭഗവതി ക്ഷേത്രം
  • ആറ്റുപുരം ഭഗവതി ക്ഷേത്രം
  • സലഫി മസ്ജിദ് വളവ്