ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്
ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത് | |
---|---|
വിലാസം | |
വെളിയങ്കോട് ജി എം യു പി സ്കൂൾ വെളിയങ്കോട് സൗത്ത്, (തപാൽ) വെളിയങ്കോട് , വെളിയങ്കോട് പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 2677289 |
ഇമെയിൽ | vkdsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19543 (സമേതം) |
യുഡൈസ് കോഡ് | 32050900215 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയങ്കോട് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഫൈസൽ എം കെ എം |
പി.ടി.എ. പ്രസിഡണ്ട് | റഫീക്ക്.എ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഷജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ൽയു.പി.സ്കൂളായി ഉയർത്തി.1981-ൽ സ്ഥലവും കെട്ടിടവും സർക്കാർ അക്വയർ ചെയ്തു.പ്രീപ്രൈമറി തലം മുതൽ അപ്പർപ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ൽ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ ഇവിടെ സജീവമാണ്. എസ്.എം.സി.ഏർപ്പാട് ചെയ്ത ബെസ്റ്റ് ക്ലീൻ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിൻറ് ക്ലാസ്സ്, ബെസറ്റ് പെർഫോമൻസ് ഓഫ് ദ മൻത് അവാർഡുകൾ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് കൃഷിഭവൻ ഈ വർഷത്തെ പദ്ധതിയിൽ ഈ വിദ്യാലയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പിന്തുണസംവിധാനങ്ങളായ ഒ.എസ്.എ.യും ,എം.പി.ടി.എ.യും വിവിധ ദിനാചരണ ആഘോഷവേളകളിൽ സജീവമായി രംഗത്തുണ്ട്. അധ്യാപികരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ സ്കൂൾ നാടിന്റെ മുതൽക്കൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറിൽ വിശാലമായ സൗകര്യങ്ങളോടു കൂടിയ സ്കൂളാണ് ഇത്.പ്രീ പ്രൈമറി മുതൽ 7 -ാം ക്ലാസ്സ് വരെ ആയിരത്തിനടുത്ത് കുട്ടികൾ ഇവിടെ പഠിക്കുന്നു. വൈദ്യുതീകരിച്ച 30 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് ലാബും ഇവിടെയുണ്ട്.8 ക്ലാസ്സ് മുറികളുടെ നിർമാണപ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും വൈറ്റ് ബോർഡ് സൗകര്യമുണ്ട്. പെൺകുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ 8 ശുചിമുറികളും ആൺകുട്ടികൾക്കായി 5 ശുചിമുറികളും ഉണ്ട്.ഉച്ചഭക്ഷണം ഒരുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടുംകൂടിയ വൃത്തിയുള്ള അടുക്കളയും ഉണ്ട്.കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി 4000 ത്തിനടുത്ത് പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഇവിടെയുണ്ട്. 3 സ്മാർട്ട് ക്ലാസ്സ് റൂമുകളും 32 ലാപ്ടോപ്പുകളും 5 പോർട്ടബൾ പ്രൊജക്ടറുകളും അടങ്ങിയ വിവര സാങ്കേതിക സൗകര്യങ്ങളും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
മലപ്പുുറം ജില്ലാ വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ നടത്തി. സർഗോത്സവം സംഘടിപ്പിച്ചു. പൊന്നാനി ഉപജില്ല തലത്തിൽ നടത്തിയ അഭിനയം, ചിത്രരചന, കഥ, കവിത തുടങ്ങിയ ഇനങ്ങളിൽ വിവിധ കുട്ടികളെ പങ്കെടുപ്പിച്ചു. ബഡ്ഡിങ് റൈറ്റേഴ്സ് പരിശീലനത്തിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ ക്ലബുകളുടെ ഉദ്ഘാടനം ജൂലായ് ആദ്യ വാരത്തിൽ നടന്നു.
ഗാന്ധി ദർശൻ
ഗാന്ധി ദർശൻ പഠന പ്രവർത്തനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം ചിത്രരചനാ മത്സരം കവിതാരചന , ഗാന്ധിയൻ കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ചിത്രരചനയിൽ ഏഴാം ക്ലാസ്സിലെ റെബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചിയാക്കി.
ദിനാചരണ പ്രവർത്തനങ്ങൾ
ജൂൺ മാസത്തിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്‍ഞ, കവിതാലാപനം , പരിസ്ഥിതിദിന റാലി, ക്വിസ്സ്, പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്‍ഞ, വായനാക്വിസ്സ്, അമ്മ വായന ,വായനാശാല സന്ദർശനം എന്നിവ നടത്തി. കവി രുദ്രൻ വാരിയത്ത് ആയിരുന്നു ഉദ്ഘാടകൻ. ജൂലായ് മാസത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, സ്കിറ്റ്, കഥാപാത്ര പരിചയം എന്നിവ നടത്തി. ബക്രീദ് ദിനത്തോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം,പതിപ്പ് തയ്യാറാക്കൽ , റോക്കറ്റ് മാതൃക പ്രദർശനം എന്നിവ നടത്തി. ആഗസ്റ്റ് മാസത്തിൽ ഓണാഘോഷം , ഹിരോഷിമാ ദിനം. സ്വാതന്ത്രദിനം എന്നിവ ഗംഭീരമായി നടത്തി. സെപ്റ്റംബറിൽ അധ്യാപക ദിനം, ഓസോൺ ദിനം പ്രീ പ്രൈമറി കുട്ടികളുടെ വരയുത്സവം എന്നിവ ആഘോഷിച്ചു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വവിദ്യാലയം , മഹദ് വചനങ്ങൾ മനപ്പാഠമാക്കൽ, ഗാന്ധി-ജീവിതത്തിലൂടെ പ്രദർശനം, പ്രസംഗമത്സരം എന്നിവ നടത്തി.ശിശു ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, റാലി എന്നിവ നടത്തി. ഡിസംബർ മാസത്തിൽ ക്രിസ്തുമസ് ഗംഭീരമായി ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക, പോസ്റ്റർ നിർമാണം എന്നിവയും ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു. RAA പദ്ധതി പ്രകാരം സയൻസ് ഫെസ്റ്റ് ഗംഭീരമായി നടത്തി. ലോക മാതൃ ഭാഷാ ദിനത്തോടനുബന്ധിച്ച് യാത്രാവിവരണം തയ്യാറാക്കൽ, വായനാ ചങ്ങല എന്നിവ നടത്തി. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി എന്നിവ നടത്തി.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
ആഗസ്റ്റ് മാസത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ക്ലാസ്സ് ലീഡർ തിരഞ്ഞെടുപ്പ് വിവിധ ഹൗസുകളായി തിരിക്കൽ എന്നിവ നടത്തി.
കലാ കായിക മേളകൾ
ഉപജില്ലാ തല കലാമേളയിൽ നാടകം , ഉറുദു സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും മറ്റു പരിപാടികളിൽ മികച്ച ഗ്രേഡുകളും കരസ്ഥമാക്കി.
എൽ.പി.കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും വ്യക്തികത ചാമ്പ്യൻഷിപ്പും നേടി.
ശാസ്ത്രമേള
വിവിധ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂളിന് മികച്ച പോയന്റും ലഭിച്ചു.
ചിത്രശാല
മുൻസാരഥികൾ
ക്രമനമ്പർ | അധ്യാപകൻ | കാലഘട്ടം |
---|---|---|
1 | MKM അബ്ദുൽ ഫൈസൽ | നിലവിൽ |
2 | സാജു ചെറിയാൻ | ജൂലൈ 2018- ജൂൺ 2019 |
3 | അബ്ദുൽ ഖാദർ നഹ | 2016 - 2018 |
4 | റസിയ | |
5 | വാസുദേവൻ.കെ.പി | |
6 | താമു. ടി | |
7 | ഭാസി. കെ.ജി | |
8 | ജോസഫ് | |
9 | അബ്ദുറഹിമാൻ. എം.എ | |
10 | ബാലൻ |
വഴികാട്ടി
ചാവക്കാട്-പുതുപൊന്നാനി (എൻ എച്ച് 66) റൂട്ടിൽ വെളിയങ്കോട് കിണർ സ്റ്റോപ്പ് (ചാവക്കാട് നിന്നും 20 കിലോമീറ്ററും പുതുപൊന്നാനിയിൽ നിന്നും 4 കിലോമീറ്ററും അകലെ) അടുത്തുള്ള എസ് ആർ പെട്രോൾ പമ്പിന് എതിർവശത്തിനടുത്തുള്ള ടൈൽ ചെയ്ത റോഡിലൂടെ ഏകദേശം 350 മീറ്റർ കിഴക്കോട്ടു വന്നാൽ സ്കൂളിന് അടുത്തെത്താം. }}