ജി.എൽ.പി.എസ്. കടവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(19556 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കടവനാട്
വിലാസം
കടവനാട്

കടവനാട് പി.ഒ.
,
679586
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽkdvdponnani
കോഡുകൾ
സ്കൂൾ കോഡ്19556 (സമേതം)
യുഡൈസ് കോഡ്32050900103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാഭ്യാസം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്അൻഷിത
അവസാനം തിരുത്തിയത്
06-07-2025Dhanya pp


പ്രോജക്ടുകൾ



ആമുഖം

മലപ്പുുറം ജില്ലയിലെ,പൊന്നാനി സബ് ജില്ലയിൽ,കടവനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി.എൽ.പി.എസ്.കടവനാട്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത്1924ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു.പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ സ്ഥിതി ചെയ്യുന്നു .2024 ജൂൺ 2 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ 2024 ജൂൺ 3 മുതൽ സ്വന്തം കെട്ടിടത്തിലേക്ക് താത്കാലികമായി പ്രവർത്തനം ആരംഭിച്ചു . ഓദ്യോഗിക ഉദ്‌ഘാടനം 2025 ജൂൺ 28 ന് ബഹുമാനപ്പെട്ട കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ നിർവഹിച്ചു .മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ - പഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു

ഭൗതികസൗകര്യങ്ങൾ

രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സ്കൂൾ ബിൽഡിംഗിൽ 8 ക്ലാസ് മുറികൾ ,ഒരു ഓഫീസ് റൂം ,ഒരു സ്റ്റാഫ് റൂം ,മുകളിലും താഴെയുമായി 8 ടോയ്ലറ്റുകളും ഉണ്ട്. മൂന്നാമത്തെ നിലയിൽ ഓഡിറ്റോറിയം നിർമിക്കുന്നതിനുള്ള വർക്കുകൾ പുരോഗമിച്ചുവരുന്നു. എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യത്തോടു കൂടിയതുമാണ്. മൂന്ന് , നാല് ക്ലാസ്സ്മുറികളിൽ പ്രൊജക്ടർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്കൂൾ വാഹന സൗകര്യവുമുണ്ട്. വർണക്കൂടാരം പദ്ധതിയിലൂടെ നവീകരിച്ച പ്രീപ്രൈമറിയും സ്കൂളിന്റെ മാറ്റുകൂട്ടുന്നു.കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം കുറവാണെന്നത് ഒരു പരിമിതിയായി നിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചിത്ര രചന
  • പച്ചക്കറി തോട്ടം
  • കരാട്ടെ
  • ഡാൻസ് ക്ലാസ്സ്‌
  • മ്യൂസിക് ക്ലാസ്സ്‌
  • ഫുട്ബോൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മു൯സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 മേഴ്‌സി സെബാസ്റ്റ്യൻ 2025
2 നളിനി .കെ 2020 2024
3 ശ്രീകല.കെ 2008 2020
4 സരളാദേവി 2008

ചിത്രശാല

ചിത്രങ്ങൾ കാണാൻ എവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

പൊന്നാനി കൊല്ലം പടിയിൽ നിന്നും 200 മീറ്റർ ഉള്ളിലോട്ട് പോയാൽ കടവനാട് റേഷൻ കടയുടെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. എടപ്പാളിൽ നിന്നും വരുമ്പോൾ പൊന്നാനി ബസ്സിൽ കയറി കൊല്ലൻപടി ഇറങ്ങുക. കോഴിക്കോട് നിന്നും വരുമ്പോൾ തിരൂരിലൂടെ ചമ്രവട്ടം പാലം വഴി വന്ന് പൊന്നാനി ബസ്സിൽ കയറി കൊല്ലൻ പടി ഇറങ്ങാം. ഗുരുവായൂരിൽ നിന്ന് വരികയാണെങ്കിൽ പൊന്നാനി ബസ്സിൽ കയറി കൊല്ലൻ പടി ഇറങ്ങുക

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കടവനാട്&oldid=2747692" എന്ന താളിൽനിന്ന് ശേഖരിച്ചത്