അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം

Schoolwiki സംരംഭത്തിൽ നിന്ന്
(അകവൂർ എച്ച്.എസ്.ശ്രീമുലനഗരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{

അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം
വിലാസം
ശ്രീമൂലനഗരം

ശ്രീമൂലനഗരം പി.ഒ.
,
683580
,
എറണാകുളം ജില്ല
സ്ഥാപിതം15 - 05 - 1947
വിവരങ്ങൾ
ഫോൺ0484 2601322
ഇമെയിൽakavoorhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25040 (സമേതം)
എച്ച് എസ് എസ് കോഡ്25040
യുഡൈസ് കോഡ്32080102301
വിക്കിഡാറ്റQ99485856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ354
പെൺകുട്ടികൾ283
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപാ സുകുമാർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കെ എ
എം.പി.ടി.എ. പ്രസിഡണ്ട്നിമ്മി ഫൈസൽ
അവസാനം തിരുത്തിയത്
12-08-202525040
ക്ലബ്ബുകൾ
പ്രോജക്ടുകൾ



എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്.

ആമുഖം

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്. അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്മെൻറ് - ഗ്രാമസേവാ സമിതി പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ സ്കൂൾ ബാഹ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ ഫണ്ട് തന്ന് സഹായിക്കുന്ന ബഹുമാനപ്പെട്ട ആലുവ MLA ശ്രീ അൻവർ സാദത്ത്, നിസ്വാർത്ഥമായ സഹായസഹകരണങ്ങൾ നൽകിവരുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ' എന്നിവരുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground ,ആധുനിക രീതിയിലുള്ള ശുചിമുറികൾ, School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ


പാഠ്യേതരപ്രവർത്തനങ്ങൾ

കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്നും വിഭിന്നങ്ങളായ പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.ഹൈക്കോർട്ട് ടൂർ, ISRO യുമായി സഹകരിച്ച് ശാസ്ത്ര ക്ലാസുകൾ, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ റേഡിയോ, എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള വന സന്ദർശനം , വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾഎന്നിവ ഇതിൽ ചിലതാണ്.തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മലയാളം അസംബ്ലി, ചൊവ്വാഴ്ച ഹിന്ദി അസംബ്ലി, ബുധനാഴ്ച സംസ്കൃതം അസംബ്ലി, വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലി എന്നിവ കൃത്യമായി നടത്തിവരുന്നു.കൂടുതൽ അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ

നേട്ടങ്ങൾ/മികവുകൾ

കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ

അധ്യാപക പൂർവ്വ വിദ്യാർത്ഥികൾ
1 .ശ്രീമതി നജീബ കെ എം
2.ശ്രീമതി രശ്മി പി വി
സ്കൂൾ അനധ്യാപക പൂർവ്വ വിദ്യാർത്ഥികൾ
1. ശ്രീ അപ്പു. സി.പി
2.ശ്രീ ഗോപി കെ എൽ

പ്രശസ്തരായ അധ്യാപകർ

1, ശ്രീ പി. മധുസൂദനൻ ( പ്രശസ്ത ബാലസാഹിത്യകാരൻ, കവി)

https://youtu.be/g1E-w5nvAkc?feature=shared

2.എം കെ വാര്യർ ( സിനിമ- സീരിയൽ -നാടക നടൻ)

3. Dr. പി കെ ശങ്കരനാരായണൻ ( സംസ്കൃത പണ്ഡിതൻ, പ്രഭാഷകൻ)


പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ'

2019 ഏപ്രിൽ മാസം രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയായ'സഹോസ' , പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഓപ്പൺ സ്റ്റേജ്, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം,5 മുതൽ 10 വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ, സ്കൂൾ ഓഡിറ്റോറിയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം എന്നിവ 'സാഹോസ'യുടെ ഇതുവരെയുള്ള എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ചിലതാണ്.

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

ശ്രീ ശ്രീമൂലനഗരം വിജയൻ - നാടക സിനിമാ രംഗത്ത് വ്യക്തിമൂദ്ര പതിപ്പിച്ച ഒരു കലാകാരനാണ് .

ശ്രീ ശ്രീമൂലനഗരം മോഹൻ -  കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി .

ശ്രീ ശ്രീമൂലനഗരം പൊന്നൻ ( നാടക രചയിതാവ്)

ശ്രീ എടനാട് രാജൻ നമ്പ്യാർ ( അന്താരാഷ്ട്രപ്രശസ്തി നേടിയ ചാക്യാർകൂത്ത് കലാകാരൻ)

ശ്രീ കലാമണ്ഡലം നാരായണൻ നമ്പ്യാർ (മിഴാവ് വാദ്യത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരൻ

ശ്രീ കെ കെ രാജേഷ് (ജൂഡോ ചാമ്പ്യൻ)

ശ്രീ പി എം ഷാജഹാൻ ( ഫിസിഷ്യൻ)


ശ്രീ വെൺമണി വിഷ്ണു നമ്പൂതിരി ( സംസ്കൃത പണ്ഡിതൻ)

യാത്രാസൗകര്യം

കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്.

മേൽവിലാസം

അകവൂർ ഹൈസ്കൂൾ,

ശ്രീമൂലനഗരം ,

ശ്രീമൂലനഗരം  P O

PIN : 683 580

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )
  • എം .സി .റൊഡിലെ കാലടി ബസ് സ്റ്റാൻന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ആറുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ടു കിലോമീറ്റർ )



Map