അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ഗ്രന്ഥശാല
അകവൂർ ഹൈസ്കൂളിന്റെ ലൈബ്രറി
അകവൂർ ഹൈസ്കൂളിന്റെ പ്രധാന പഠനസൗകര്യങ്ങളിലൊന്നാണ് സ്കൂൾ ലൈബ്രറി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിജ്ഞാനത്തിന്റെയും വായനയുടെ ആനന്ദത്തിന്റെയും ഒരിടം ആകുകയാണ് ലൈബ്രറി. വ്യത്യസ്ത വിഷയങ്ങളിലായി ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്നു.
ലൈബ്രറിയിൽ ഏകദേശം 5600 പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഇതിൽ മലയാളം, ഇംഗ്ലീഷ് സാഹിത്യം, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ആത്മകഥകൾ, നോവലുകൾ, കഥകൾ, ബാലസാഹിത്യം, റഫറൻസ് പുസ്തകങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്നു.
പുസ്തക ഇഷ്യൂ-റിട്ടേൺ സംവിധാനം:
വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽനിന്നും ആഴ്ചയിൽ ഒരോ പുസ്തകം ലഭിക്കുന്നു. ഒരു നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുകൊടുക്കേണ്ടത് നിർബന്ധമാണ്.
വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാവാരാഘോഷം, പുസ്തക പരിചയപ്രഭാഷണങ്ങൾ, വായനാ മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
പത്ര-മാസിക സേവനം ലഭ്യമാണ്.
മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ; ബാലഭൂമി, ബാലരമ, സയൻസ് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.
ഡിജിറ്റൽ സൗകര്യങ്ങൾ ഉൾക്കൊണ്ട്
കുറച്ച് കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സേവനവും വിദ്യാർത്ഥികൾക്കായി ലഭ്യമാണ്.
വിദ്യാർത്ഥികൾ ലൈബ്രറി മോനിറ്റർമാർ ആയി സേവനമനുഷ്ഠിക്കുകയും, പുസ്തക ശുചിത്വം, ക്രമീകരണം തുടങ്ങിയവയിൽ സഹകരിക്കുകയും ചെയ്യുന്നു.
അകവൂർ ഹൈസ്കൂളിന്റെ ലൈബ്രറി വിദ്യാർത്ഥികളുടെ അറിവ് വികസനത്തിനും വായനാപ്രവർത്തനങ്ങൾ വളർത്തുന്നതിനും വളരെയധികം സഹായകമാണ്.