അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ജൂനിയർ റെഡ് ക്രോസ്
ദൃശ്യരൂപം
| Home | 2025-26 |
ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്കൂൾ തലം മുതലുള്ള വിദ്യാർത്ഥി സംഘടനയാണ്.
പ്രധാന ലക്ഷ്യങ്ങൾ
1.വിദ്യാർത്ഥികളിൽ മനുഷ്യസ്നേഹവും സേവന മനോഭാവവും വളർത്തുക.
2.റെഡ് ക്രോസ് തത്വങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക.
3.റെഡ് ക്രോസ് പ്രസ്ഥാനത്തിൽ സജീവമായി പങ്കുചേരാൻ അവരെ പ്രോത്സാഹിപ്പിക്കുക.
4.പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ അവരെ പഠിപ്പിക്കുക.
5.ദുരന്തമുഖങ്ങളിൽ സഹായം നൽകാനും ബോധവൽക്കരണം നടത്താനും അവരെ സജ്ജരാക്കുക.
6.രക്തദാനം, പ്രഥമ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുക.
7.സാമൂഹിക സേവന പ്രവർത്തനങ്ങളിൽ അവരെ പങ്കുചേർക്കുക.