"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 143: വരി 143:
'''കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വി‍ജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക'''
'''കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വി‍ജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക'''


==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം==
കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട്  ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.
<gallery>
12024_hitech1.jpg
12024_hitech2.jpg
12024_hitech3.jpg
12024_hitech4.jpg
</gallery>
==സ്കൂൾ തല മേളകൾ==
==സ്കൂൾ തല മേളകൾ==
സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.
സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

20:24, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. കക്കാട്ട്
വിലാസം
ബങ്കളം

ബങ്കളം പി.ഒ.
,
671314
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2280666
ഇമെയിൽ12024kakkatghsshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്12024 (സമേതം)
യുഡൈസ് കോഡ്3201050031
വിക്കിഡാറ്റQ31701540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ803
പെൺകുട്ടികൾ664
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ പി
പി.ടി.എ. പ്രസിഡണ്ട്കെ വി മധു
എം.പി.ടി.എ. പ്രസിഡണ്ട്വിനയ പി
അവസാനം തിരുത്തിയത്
16-01-202212024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ;‍ ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി ‍. 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

* നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വർഷം പേര് വർഷം പേര്
1990-1992 പി വിജയൻ 1992-1993 കെ കണ്ണൻ
1993-1995 എ സൈനുദ്ദീൻ 1995-1996 രാജാമണി
1996-1998 സരോജിനി എം 1998-1998 വി കണ്ണൻ
1998-1999 പി കുഞ്ഞിക്കണ്ണൻ 1999-1999 വി കണ്ണൻ
1999-2000 കെ ശാരദ 2000-2001 കെ എ ജോസഫ്
2001-2002 കെ ചന്ദ്രൻ 2002-2002 പി വി കുമാരൻ
2002-2003 കെ വി കൃഷ്ണൻ 2003-2005 സുരേഷ് ബാബു
2005-2007 സി ഉഷ 2007-2007 വിശാലാക്ഷൻ സി
2007-2008 പി ഉണ്ണികൃഷ്ണൻ 2008-2009 കെ സാവിത്രി
2009-2012 ടി എൻ ഗോപാലകൃഷ്ണൻ 2012-2014 സി പി വനജ
2014-2018 ഇ പി രാജഗോപാലൻ 2018----2019 എം ശ്യാമള
2019----- പി വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ സുധീരൻ, അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം

ചിത്രശാല

പ്രമാണം:SCHOOL PICTURE.png

വഴികാട്ടി

{{#multimaps:12.2834699,75.1450564 |zoom=13}}

മികവുകൾ/നേട്ടങ്ങൾ

കക്കാട്ട് സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 17 വർഷം നൂറ് ശതമാനം വി‍ജയം നേടാൻ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ഫുട്ബോളിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആര്യശ്രീ, മാളവിക എന്നിവർ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തന്നെ മികച്ച മൂന്നാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. അത് പോലെ തന്നെ ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ കക്കാട്ട് സ്കൂളിനെ തേടി എത്തിയിട്ടുണ്ട്. കൂടുതൽ അറിയാൻ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്

ഉപജില്ലാ ശാസ്ത്രമേള

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വൽ ഹിരൺ, ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ, ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.

പ്രവർത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം) അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം ) എൽ പി വാഭാഗത്തിൽ അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം) പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്) അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

അക്ഷരമുറ്റം ക്വിസ്സ് വിജയികൾ

ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുർഗ് ഉപജില്ലാ ഹൈസ്കൂൾ വിഭാഗത്തിൽ രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉപജില്ലാ ഐ ടി ക്വിസ്സ് വിജയി

ദുർഗാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ഐ ടി ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അതു‌ൽ എം വി ഒന്നാം സ്ഥാനം നേടി.

മാളവിക ഇന്ത്യൻ ക്യാമ്പിലേക്ക്

കൽക്കത്തയിൽ നവംമ്പർ 11മുതൽ 19 വരെ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടർ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന് മുന്നേടിയായി നടത്തുന്ന ഇന്ത്യൻ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂർണ്ണമെന്റിനും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി മാളവികയും.

സംസ്ഥാന ശാസ്ത്രമേള

തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.

പച്ചക്കറി വിളവെടുപ്പ്

സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്

ശിശുദിനം

ഹൈടെക് ലാബ്

സ്കൂളിൽ പി ടി എ യുടെ സഹകരണത്തോടെ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബ്

കെട്ടിടോത്ഘാടനം

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു,

പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു.

സഹൃദയ ബങ്കളം
ഫ്രണ്ട്സ് പഴനെല്ലി
ബി എ സി ചിറപ്പുറം
സൂര്യ കക്കാട്ട്

മെഡി ക്വിസ്സ് വിജയികൾ

കെജി എംഒഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അമൃതകിരണം മെഡി ഐ ക്യു 2020 ജില്ലാ തല ക്വിസ്സ് മത്സരത്തിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളായ അഭിലാഷ് കെ, അമൽ പി വി എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 5000രൂപയും ട്രോഫിയുമാണ് സമ്മാനം.

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.

കാർട്ടൂൺ രചനകളിൽ ചിലത്

അധ്യാപക ദിനാഘോഷം

കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു.

ഉത്ഘാടനം

സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

കൗൺസിലിങ്ങ് ക്ലാസ്സ്

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.

പ്രവേശനോത്സവം

2021-22 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു. തുടർന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു. സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു.

ജി സ്യൂട്ട് ട്രെയിനിങ്ങ്

കൈറ്റിന്റെ നേത‍ത്വത്തിൽ  സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.