ജി.എച്ച്.എസ്.എസ്.മാതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം

എം.എം.ബസാർ (പി.ഒ)
കണ്ണൂർ
,
670 306
സ്ഥാപിതം14 - 07 - 1957
വിവരങ്ങൾ
ഫോൺ04985 277175
ഇമെയിൽghssmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13094 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. കെ രാജഗോപാലൻ
പ്രധാന അദ്ധ്യാപകൻശ്രീമതി എ.എം രാജമ്മ
അവസാനം തിരുത്തിയത്
28-08-201813094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ് ആദ്യ ക്ലാസ് ആരംഭിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ആദ്യ എസ്.എസ്.എൽ.സി ബാച്ച്
  1. എ.വി.ശ്രീധരൻ നായർ
  2. എം.പി ഭാർഗവൻ
  3. ബി.പി.ചിരുകണ്ഠൻ
  4. പി.കെ ഈശ്വരൻ നമ്പൂതിരി
  5. കെ ഗോവിന്ദൻ നമ്പ്യാർ
  6. പി.കെ.എ. ഗോവിന്ദൻ
  7. പി.വി.കരുണാകരൻ
  8. കെ.കെ.കുഞ്ഞിക്കണ്ണൻ
  9. വി.കൃഷ്ണൻ
  10. പി.വി.നാരായണൻ
  11. ടി.പി.നാരായണൻ
  12. ഇ.പി.ശങ്കരൻ നായർ
  13. എ.ശങ്കരൻ നമ്പൂതിരി
  14. ഈശ്വരൻ നമ്പൂതിരി

ഭൗതികസൗകര്യങ്ങൾ

                       5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി   10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  
 പഞ്ചായത്ത്   മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.
               ഭൗതിക സൗകര്യങ്ങൾവർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് നിർമാണം ഈ വർഷം ആരംഭിക്കുകയാണ്..പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി   മുഴുവൻ ക്ലാസ് മുറികളും  ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തിനു പുറമേ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിട്ടുണ്ട്.8 മുതൽ 12 വരെ മുഴുവൻ ക്ലാസുകളും  ഹൈടെക് ക്ലാസുകളായിട്ടുണ്ട്.വൃത്തിയുള്ള ശുചി മുറികളും,പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുമുണ്ട്.
                  ശ്രീ സി.കൃഷ്ണൻ എം.എൽ എ അനുവദിച്ച ശാസ്ത്ര പോഷിണി ലാബ് പ്രവർത്തന സജ്ജമായി വരുന്നു.ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം  കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 60-ഓളംകമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കേസരി നായനാർ ഗ്രന്ഥാലയം

    *  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ  ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും  ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .മലയാളം അധ്യാപകനായ ഒ.പി.മുസ്തഫയ്കാണ്ചുമതല.
            സമീപ ഗ്രന്ഥാലയമായ ജ്ഞാനഭാരതിയുമായി സഹകരിച്ച് കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു.പുസ്തകാസ്വാദനപ്പെട്ടിസജീവമായി പ്രവർത്തിക്കുന്നു.വേനലവധിക്കാലത്ത് ജ്ഞാനഭാരതി സംഘടിപ്പിച്ച സർഗ ക്യാമ്പിൽകുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്താറുള്ള പ്രശ്നോത്തരിയിൽ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.

             സ്കൂൾ ഗ്രന്ഥാലയത്തെക്കുറിച്ച് 2014-ൽ വായിക്കുന്നുണ്ട്എന്ന ഡോക്യുമെൻററി തയ്യാറാക്കിയിട്ടുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ധാരാളം വിശിഷ്ടവ്യക്തികൾ സന്ദർശിച്ചിട്ടുണ്ട്.പൂർവ വിദ്യാർഥികളും,പൂർവാധ്യാപകരുമെല്ലാം ധാരാളം പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്.ഒ.പി മുസ്തഫ മാസ്ററർക്കാണ് ചുമതല.

വിപുലമായ കളിക്കളം

                      *സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.എ.കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

മികച്ച ഉച്ചഭക്ഷണ പരിപാടി

                        *       ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം  ഉറപ്പു വരുത്തുന്നതുമാണ്.എ.ടി സുരേഷ് മാസ്ററർക്കാണ് ചുമതല.

സഹവർത്തിത പഠനം

              **ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്.  പി.ബിന്ദു  നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.      

കൗൺസലിങ്

 *കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ.

അസാപ്

.അസാപ്*ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്

വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഹിന്ദി അധ്യാപികയായ ശൈലജയാണ് ഗൈഡ്സിന്റെ സാരഥി.

</gallery>

കൈയ്യെഴുത്തുമാസിക

വിദ്യാരംഗം കലാ സാഹിത്യ വേദി.

''കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.''കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല .

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭാഷാ ക്ലബ്ബുകൾ,ശാസ്ത്ര ക്ലബ്ബുകൾ,ഐ.ടി ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ആരോഗ്യ-ശുചിത്വ സേന എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.

എൻ എസ് എസ്

'ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.

ജെ ആർ സി

''സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്.ശ്രീ.എം.എം.,ഷിബുമാസ്റററാണ് ചുമതല വഹിക്കുന്നത്സ്കൂളിന്റെ സമീപ പ്രദേശമായ എരമത്തുള്ള അഞ്ജലി വിദ്യാ നികേതനത്തിലെത്തി .കുറേനേരം അവരോടൊപ്പം ചെലവഴിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

പൂർവ വിദ്യാർഥി സംഗമം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ,പൂർവ വിദ്യാർഥി സംഗമങ്ങൾ എന്നിവ നടന്നു.സ്കുൾ ഓഡിറ്റോറിയത്തിലേക്കുള്ള ഫാനുകൾ,പുസ്തകങ്ങൾ,അലമാരകൾ തുടങ്ങിയവ സ്കൂളിലേക്ക് സമർപ്പിക്കാൻ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ട്..

വിജയോത്സവം

അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം  ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.

അഭിമാന നിമിഷം

2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ദർശന.എം ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര.

ഗാലപ്

പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് ഗാലപ്.8-ാം തരത്തിലെ സമർഥരായ കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.

ഗണിതം മധുരം

ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ വിജയകരമാണ്.ഗണിതലൈബ്രറി കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട് . ശാസ്ത്രങ്ങളുടെ രാജാവ് എന്ന വിശേഷണം ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ പത്താം തരത്തിലെ ഗണിത വിജയത്തിന് അടിസ്ഥാനം.ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്.എം.പി സ്മിതയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് മുന്നോട്ടുപോകുന്നത്.

           

ലിറ്റിൽ കൈറ്റ്സ്

 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ  സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൽ വിക്കി പ്രവർത്തനങ്ങളിൽ  ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.
                                                                         


പ്രചോദന ക്ലാസുകൾ

കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.

ആരോഗ്യ-കായിക പ്രവർത്തനങ്ങൾ

വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.''അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം  നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും  ശ്രദ്ധിക്കാറുണ്ട്.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം യോഗ,തൈക്കൊണ്ടോ,കരാട്ടേ എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച്  റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു. 

അധ്യാപകന്റെ കായികക്കുതിപ്പ്

'ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്.

സ്കൂൾഡയറി

സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.

ദിനാചരണങ്ങൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനം-18

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന സന്ദേശം, എന്നിവയുണ്ടായി. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി. എ പ്രസിഡൻറ്. ,കെ.വി. രാജൻ മാസ്റ്റർ,സങ്കീർത്തന,ദേവിക എന്നിവർ സംസാരിച്ചു.

ഒപ്പത്തിനൊപ്പം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.

പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ

<big>സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏരെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.


മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1957 - 58 ആദി നാരായണ അയ്യർ 1958 - 62 പി.ഒ.സി നംബിയാർ 1962 - 64 പി പി ലക്ഷ്മണൻ 1964 - 65 കെ ആർ സുധീശൻ നായർ 1965 - 66 എൻ ഗോവിന്ദൻ കുട്ടി മേനോൻ‍ 1966 - 70 എം സി ആൻറണി 1970 - 71 വി ഗോപാലപിള്ള 1971 - 74 പി.എം ജോർജ്ജ് 1974 - 76 കെ രാമകൃഷ്മൻ 1976 - കെ സദാശിവൻ 1976 - 79 കെ വർഗ്ഗീസ് 1979 - ടി പി ദേവരാജൻ 1979 - 81 എ ഗബ്രിയേൽ നാടാർ 1981 - 84 കെ ജാനകിയമ്മ 1984 - 87 അന്നമ്മ ഡാനിയേൽ 1987 - 88 എം പി നാരായണൻ നമ്പൂതിരി 1988- 92 ടി ഗോവിന്ദൻ 1992 - 94 എം നാരായണൻ നമ്പൂതിരി 1994 - 95 എം ജയചന്ദ്രൻ 1995 - 97 പി എം കൃഷ്മൻ നമ്പൂതിരി 1997 - 01 ടി സാവിത്രി 2001 - 03 പി എം നാരായണൻ നമ്പീശൻ 2003 - 05 പി വി പ്രേമൻ 2005 - 07 പി പ്രസന്നകുമാരി 2007 – 09 എം വി നാണി 2009 - 10 ശ്രീമതി. ഗിരിജ 2010 - 2012 ശ്രി. രാമചന്ദ്രൻ. വി.വി 2012-15 ബാലകൃഷ്ണൻ വി വി 2015-16 ജയദേവൻ എം സി 2016 എ ഷാജഹാൻ 2016 ഫെലിക്സ് ജോർജ്ജ് 2016 ബാലകൃഷ്മൻ പി ടി 2017- എ എം രാജമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   *ശ്രീ.  കടന്നപ്പള്ളി  രാമചന്ദ്രൻ   -തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി
   *ശ്രീ.  കെ. സി. വേണുഗോപാൽ.  -എം.പി,മുൻ കേന്ദ്ര മന്ത്രി
       *ശ്രീ.  കൈതപ്രം ദാമോദരൻ നമ്പൂതിരി - സിനിമ ഗാനരചയിതാവ്
          *ശ്രീ.  മധു കൈതപ്രം- സിനിമാ സംവീധായകൻ
          *ശ്രീ.  ടി. പി. എൻ. കൈതപ്രം - ദേശീയ അധ്യാപക അവാർഡ് ജേതാവ്
          *ശ്രീ.  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി  -സംഗിത  സംവീധായകൻ

വഴികാട്ടി

{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=504330" എന്ന താളിൽനിന്ന് ശേഖരിച്ചത്