ജി.എച്ച്.എസ്.എസ്.മാതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം

എം.എം.ബസാർ (പി.ഒ)
കണ്ണൂർ
,
670 306
സ്ഥാപിതം14 - 07 - 1957
വിവരങ്ങൾ
ഫോൺ04985 277175
ഇമെയിൽghssmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13094 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. കെ രാജഗോപാലൻ
പ്രധാന അദ്ധ്യാപകൻശ്രീമതി എ.എം രാജമ്മ
അവസാനം തിരുത്തിയത്
11-08-201813094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ശ്രീ. ആദി നാരായണ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

                        '5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി   10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  
 പഞ്ചായത്ത്   മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.'  
               ഭൗതിക സൗകര്യങ്ങൾവർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് നിർമാണം ഈ വർഷം ആരംഭിക്കുകയാണ്..പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി   മുഴുവൻ ക്ലാസ് മുറികളും  ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തിനു പുറമേ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിട്ടുണ്ട്.8 മുതൽ 12 വരെ മുഴുവൻ ക്ലാസുകളും  ഹൈടെക് ക്ലാസുകളായിട്ടുണ്ട്.വൃത്തിയുള്ള ശുചി മുറികളും,പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുമുണ്ട്.

                  ശ്രീ സി.കൃഷ്ണൻ എം.എൽ എ അനുവദിച്ച ശാസ്ത്ര പോഷിണി ലാബ് പ്രവർത്തന സജ്ജമായി വരുന്നു.ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം  കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 60-ഓളംകമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
        =ഗ്രന്ഥാലയം=             
            *  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.14000-ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.  
          
                      *സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.
                        *       ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം  ഉറപ്പു വരുത്തുന്നതുമാണ്.
              **ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്.           
 *കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്.

.അസാപ്*ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്* വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഹിന്ദി അധ്യാപികയായ ശൈലജയാണ് ഗൈഡ്സിന്റെ സാരഥി.
  • കൈയ്യെഴുത്തുമാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.**ഭാഷാ ക്ലബ്ബുകൾ,ശാസ്ത്ര ക്ലബ്ബുകൾ,ഐ.ടി ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ആരോഗ്യ-ശുചിത്വ സേന എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.
എൻ  എസ് എസ്*ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.

. ജെ ആർ സി * സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്.ശ്രീ.എം.എം.,ഷിബുമാസ്റററാണ് ചുമതല വഹിക്കുന്നത്

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1957 - 58 ആദി നാരായണ അയ്യർ 1958 - 62 പി.ഒ.സി നംബിയാർ 1962 - 64 പി പി ലക്ഷ്മണൻ 1964 - 65 കെ ആർ സുധീശൻ നായർ 1965 - 66 എൻ ഗോവിന്ദൻ കുട്ടി മേനോൻ‍ 1966 - 70 എം സി ആൻറണി 1970 - 71 വി ഗോപാലപിള്ള 1971 - 74 പി.എം ജോർജ്ജ് 1974 - 76 കെ രാമകൃഷ്മൻ 1976 - കെ സദാശിവൻ 1976 - 79 കെ വർഗ്ഗീസ് 1979 - ടി പി ദേവരാജൻ 1979 - 81 എ ഗബ്രിയേൽ നാടാർ 1981 - 84 കെ ജാനകിയമ്മ 1984 - 87 അന്നമ്മ ഡാനിയേൽ 1987 - 88 എം പി നാരായണൻ നമ്പൂതിരി 1988- 92 ടി ഗോവിന്ദൻ 1992 - 94 എം നാരായണൻ നമ്പൂതിരി 1994 - 95 എം ജയചന്ദ്രൻ 1995 - 97 പി എം കൃഷ്മൻ നമ്പൂതിരി 1997 - 01 ടി സാവിത്രി 2001 - 03 പി എം നാരായണൻ നമ്പീശൻ 2003 - 05 പി വി പ്രേമൻ 2005 - 07 പി പ്രസന്നകുമാരി 2007 – 09 എം വി നാണി 2009 - 10 ശ്രീമതി. ഗിരിജ 2010 - 2012 ശ്രി. രാമചന്ദ്രൻ. വി.വി 2012-15 ബാലകൃഷ്ണൻ വി വി 2015-16 ജയദേവൻ എം സി 2016 എ ഷാജഹാൻ 2016 ഫെലിക്സ് ജോർജ്ജ് 2016 ബാലകൃഷ്മൻ പി ടി 2017- എ എം രാജമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   *ശ്രീ.  കടന്നപ്പള്ളി  രാമചന്ദ്രൻ   -തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി
   *ശ്രീ.  കെ. സി. വേണുഗോപാൽ.  -എം.പി,മുൻ കേന്ദ്ര മന്ത്രി
       *ശ്രീ.  കൈതപ്രം ദാമോദരൻ നമ്പൂതിരി - സിനിമ ഗാനരചയിതാവ്
          *ശ്രീ.  മധു കൈതപ്രം- സിനിമാ സംവീധായകൻ
          *ശ്രീ.  ടി. പി. എൻ. കൈതപ്രം - ദേശീയ അധ്യാപക അവാർഡ് ജേതാവ്
          *ശ്രീ.  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി  -സംഗിത  സംവീധായകൻ

വഴികാട്ടി

{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=461503" എന്ന താളിൽനിന്ന് ശേഖരിച്ചത്