"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 71: വരി 71:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1.[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
1.[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല/ഹയർസെക്കന്ററി|എച്ച്.എസ് വിഭാഗം]] ==
=== '''[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല/വി.എച്ച്.എസ്.എസ്|വി.എച്ച്.എസ്.ഇ വിഭാഗം]]''' ===


[[ചിത്രങ്ങൾ]]
[[ചിത്രങ്ങൾ]]

21:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല
വിലാസം
ഗവ.വി.എച്ച്.എസ്.എസ്. പാറശ്ശാല
,
പാറശ്ശാല പി.ഒ.
,
695502
സ്ഥാപിതം15 - 6 - 1915
വിവരങ്ങൾ
ഫോൺ0471 202331
ഇമെയിൽ202331school@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44041 (സമേതം)
എച്ച് എസ് എസ് കോഡ്1135
വി എച്ച് എസ് എസ് കോഡ്901004
യുഡൈസ് കോഡ്32140900311
വിക്കിഡാറ്റQ64035359
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ750
പെൺകുട്ടികൾ775
ആകെ വിദ്യാർത്ഥികൾ1525
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ70
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ70
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൽ.രാജ ദാസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസ്മിതാ ദാസ്
പ്രധാന അദ്ധ്യാപികവി.എം.പുഷ്പാ ബായി
പി.ടി.എ. പ്രസിഡണ്ട്വി.അരുൺ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
31-01-202244041
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ. കേരളത്തിന്റെ തെക്കേ അറ്റത്ത്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശാല നിയോജകമണ്ഡലത്തിലെ പുരാതന സർക്കാർ സ്‌കൂളാണ് ഇത്.

ചരിത്രം

1915-ൽ, ശ്രീമൂലം തിരുനാൾ തിരുമാനസിന്റെ ഭരണകാലത്ത്  കുടിപ്പള്ളിക്കൂടമായി ആരംഭിച്ച നാട്ടുഭാഷ വിദ്യാലയം ആണ് ഈ സരസ്വതീ ക്ഷേത്രം. തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും  2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ‍ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക

പൊതുവായ പ്രവർത്തനങ്ങൾ

 പ്രവർത്തി ദിനങ്ങളിലെല്ലാം യൂണിഫോമും,ഐ.ഡി കാർഡും നിർബന്ധമാക്കി.കുട്ടികൾക്ക് സ്കൂൾ ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നു.കുട്ടികളുടെ സുരക്ഷ കണക്കാക്കി ഒരു വാച്ച്മാനെ നിയോഗിച്ചു..എസ് .എസ്. എൽ .സി. കുട്ടികൾക്കായി സായാഹ്ന ക്ലാസ്സുകൾ നടത്തുന്നു, പഠനത്തിൽ പിന്നോക്കംനിൽക്കുന്ന ഒമ്പതാം ക്ലാസുകാർക്ക് നവപ്രഭയും,എട്ടാം ക്ലാസുവരെ ഉള്ളവർക്ക് ശ്രദ്ധയും പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാജോതിയുടെയും ക്ലാസ്സുകൾ നടത്തുന്നു.നടത്തുന്നു. പ്രവേശനോത്സവം, വായനാദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം,ഗാന്ധിജയന്തി,റിപ്പബ്ലിക്ക്ദിനം,ഓസോൺദിനം,ഹിരോഷിമാദിനം,ശ്രേഷ്ഠഭാഷാദിനം കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങളും, നമ്മുടെ ദേശീയോത്സവമായ ഓണം ,സദ്യയും അത്തപ്പൂക്കളവും കലാ കായിക മൽസരങ്ങളുമൊക്കെയായി  ഭംഗിയായി ആചരിക്കുന്നു. സ്കൂളിന്റെ മുൻ വശത്തു സ്ഥിതി ചെയ്യുന്ന കിണറാണ് സ്കൂളിലെ പ്രധാന ജല സ്രോതസ്സ്. ശുദ്ധമായ കുടിവെള്ളം കുട്ടികൾക്ക് നൽകാനായി തിളപ്പിച്ച വെള്ളം വയ്ക്കുന്ന രണ്ട് കണ്ടെയ്നറുകൾ സ്ഥാപിച്ചു അതിലെ വെള്ളം ഉപയോഗിക്കാൻ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1.വിദ്യാരംഗം കലാസാഹിത്യവേദി

ചിത്രങ്ങൾ

പി ടി എ

സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷ വേളയിൽ വി ജെ ടി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പുരസ്കാരം സ്കൂളിന് സമർപ്പിച്ചപ്പോൾ......

.

പുതിയ മന്ദിരോദ്ഘാടനം

2017 ഒക്ടോബർ മാസം12 തിയതി 11 am ന് സ്കൂളിൽ പുതുതായി പണികഴിപ്പിച്ച 3 നില കെട്ടിടത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. സി.രവീന്ദ്രനാഥ് നിർവഹിച്ചു.ചടങ്ങിൽ ശ്രീ.ഹരീന്ദ്രൻ എം എൽ എ അദ്ധ്യക്ഷനായിരുന്നു.ശ്രീ. വി.കെ.മധു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി.

അക്കാദമിക് മാസ്റ്റർ പ്ലാൻ

പാറശാല ഗവ..വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കുന്നതിനായി 2018-2019 വർഷത്തിൽ പ്രാവർത്തികമാക്കാൻ ഈ സ്കൂളിലെ എല്ലാ അദ്ധ്യാപകരുടേയും പങ്കാളിത്തത്തോടെ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ 2018 ഫെബ്രുവരി മാസം 12 -ാം തിയതി വൈകുന്നേരം 3 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ ബഹുജന സമക്ഷം സമർപ്പിച്ചു..യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നീല മാഡം,പൂർവ്വ അദ്ധ്യാപകൻ മൂർത്തി സാർ ,ബി ആർ സി പ്രതിനിധി മൻസൂർ സാർ, സ്കൂൾ എച്ച് എം,പ്രിൻസിപ്പാൾ (എച്ച് എസ് എസ്,വി എച്ച് എസ് ഇ) ,സീനിയർ അസിസ്റ്റന്റ് തുടങ്ങിയവർ പങ്കെടുത്തു. എസ് ആർ ജി കൺവീനർ ശ്രീമതി.അരുണാഷാജി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

മികവുത്സവം

സ്കൂളിലെ കഴിഞ്ഞ അദ്ധ്യയന വർ‍ഷത്തിലെ പ്രവർത്തന മികവ് ഒരു ഉത്സവമായി ആചരിച്ചു .ഇത് 2018 ഏപ്രിൽ മാസം 12 -ാം തിയതി വ്യാഴാഴ്ച സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപകരുടേയും രക്ഷകർത്താക്കളുടേയും നിറ സാന്നിദ്ധ്യത്തിൽ നടത്തി. ഈ മികവുത്സവത്തിന്റെ ഉത്ഘാടനം പാറശാല എം എൽ എ. ശ്രീ .ഹരീന്ദ്രൻ നിർവഹിച്ചു.ഇതിൽ കുട്ടികൾ തങ്ങളുടെ മികവ് തെളിയിക്കുന്ന പ്രകടനം കാഴ്ച വെച്ചു.

അദ്ധ്യാപക ദിനം


2018 സെപ്റ്റംബർ അഞ്ചാം തിയതിയിലെ അദ്ധ്യാപക ദിനം പ്രത്യേക അസംബ്ലിയോടെ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങോടെ നടത്തി.കൂടാതെ അന്നേ ദിവസം ടീച്ചേഴ്സിന്റെ മേൽനോട്ടത്തിൽ ക്ലാസിലെ കുട്ടികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .
==എന്റെ നാട് --- പാറശാല==

 കുളങ്ങളും ,വയലേലകളും ,തെങ്ങും ,കവുങ്ങും ,മാവും ,പ്ലാവും നിറഞ്ഞ സുന്ദരിയായ പാറശാല ഗ്രാമം .ഈ ഗ്രാമത്തിന് സൗന്ദര്യം കൂട്ടാൻ എന്നവണ്ണം ആത്മനിലയം നേഴ്സറി ഗാർഡൻസ് ഈ പാറശാലയിൽ പ്രവർത്തിക്കുന്നു.എസ് എസ് എൽ സി ,എച്ച് ​എസ് എസ്, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിൽ 100% വിജയം കരസ്ഥമാക്കിയ ഗവ.വി & എച്ച്.എസ്.എസ് പാറശാല എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ സ്കൂൾ കേരളത്തിന്റെ തെക്കെ അറ്റമായ പാറശാലയിൽ സ്ഥിതി ചെയ്യുന്ന നൂറു വർഷം പിന്നിട്ട ഒരു വിദ്യാലയം ആണ്. ഈ സ്കൂൾ പാറശാല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം ആണ്.പാറശാല പോസ്റ്റോഫീസ് ജംങ്ഷനു സമീപം ഒരു മൂന്നു നില, നാല്  ഇരുനില, പൈതൃകം നഷ്ടപ്പെടാതെ പ്രൗഡിയോടെ നിലകൊള്ളുന്ന ഒരുനില കെട്ടിടം ഇവ ഈ  സ്കൂളിന്റെ സ്വത്താണ്. സമീപത്തിൽ രണ്ട് ഹൈസ്കൂളുകളും, രണ്ട് ഹയർസെക്കണ്ടറി സ്കളുകളും ഉണ്ട് .അവ ഇവാൻസ് ,എൽ എം എസ് ചെറുവാരക്കോണം എന്നിവയാണ്.അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു സർക്കാർ ഹോസ്പ്പിറ്റലും,ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതാണ്.

മതസൗഹാർദത്തിന് ഉത്തമോദാഹരണം എന്നപോലെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം,മുസ്ലീം പള്ളി, ക്രൈസ്തവ ദേവാലയം ഇവ ഈ നാടിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളിൽ ഒന്നാണ്.ചെറുതും വലുതുമായി ധാരാളം അമ്പലങ്ങളും കൃസ്ത്യൻ പള്ളികളും പാറശാലയിൽ ഉണ്ട്.സി എസ് ഐ വിഭാഗം ബിഷപ്പായിരുന്ന ശ്രീ.റൈറ്റ്.റവ. സാമുവേൽ അമൃതം തിരുമേനി ചെറുവാരക്കോണം സ്വദേശിയാണ്.

കേരള തമിഴ് നാട് റീജിയനുകളുടെ ചുമതലയുള്ള ബി.എസ്.എൻ.എൽ ഓഫീസ് പാറശാല ജംങ്ഷനിലാണ് ഉള്ളത്.പഞ്ചായത്ത് ഓഫീസ് ,പോലീസ് സ്റ്റേഷൻ,ഗാന്ധിപാർക്ക് ,റെയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ്, ബസ്സ് ഡിപ്പോ ഇവ ഈ നാട്ടിന് പ്രീയപ്പെട്ടതാണ്.കലാരംഗത്ത് പ്രശസ്തയായ പാറശാല പൊന്നമ്മാൾ ഈ നാട്ടിന്റ സ്വത്താണ്. അവയവ ദാനത്തിലൂടെ യശസ് വർദ്ധിച്ച നീലകണ്ഠശർമ്മ ഇവിടുത്തുകാരനാണ്. എസ് പി ഹോസ്പിറ്റൽ ,സരസ്വതി ഹോസ്പിറ്റൽ എന്നീ മൾട്ടീ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെയാണ്.യുവ നടി ലക്ഷമി സതീഷ് പാറശാല സ്വദേശിയാണ്l.

                              ചരിത്രപരവും ഐതീഹ്യ പരവുമായ പെരുമയേറിയ നാടാണിത്.'പറയർ'എന്ന സമുദായത്തിലെ ജനങ്ങളാണ് അധികമായി ഇവിടെ വസിച്ചിരുന്നത് എന്നും ,അവർ തങ്ങളുടെ കന്നുകാലികൾക്ക് ഭക്ഷണമായ പുല്ല് ശേഖരിക്കാൻ പോകുമ്പോൾ കാട് നിറഞ്ഞ ഈ പ്രദേശത്തെ ഒരു പാറയിൽ തങ്ങളുടെ കത്തിക്ക് മൂർച്ച കൂട്ടാൻ ഉരസി എന്നും, ആ പാറയിൽ നിന്നും രക്തം വാർന്നു എന്നും ,അതിനാൽ അവിടെ ഏതോ ശക്തി ഉള്ളതായി വിശ്വസിച്ച് അവിടെ പൂജചെയ്യാൻ തുടങ്ങി എന്നും ,ഇന്നു കാണുന്ന മഹാദേവ ക്ഷേത്രം ആ സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത് എന്നുമാണ് ഐതീഹ്യം.അങ്ങനെ 'പറയരുടെശാല'  എന്നതിന്റെ അടിസ്ഥാനത്തിൽ 'പറയരുശാല 'എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്ന്  'പാറശ്ശാല' എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഐതീഹ്യം.

ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ

     പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുവരുന്നു.മുഴുവൻ കുട്ടികൾക്കും വിജയം ,കൂടുതൽ എ പ്ലസ് ഇവ ലക്ഷ്യമാക്കി അഡിഷണൽ ക്ലാസുകൾ നടത്തുന്നു.പരീക്ഷയ്ക്ക് മാർക്ക് കുറവുള്ള കുട്ടികൾക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിർണ്യവും നടത്തിവരുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്.കലാ കായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.സംസ്ഥാനതലത്തിൽ പ്രവർത്തി പരിചയമേളക്കു എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ നമുക്കുണ്ട്.

എൻഎസ്സ് എസ്സ്

സൗഹൃദ ക്ലബ്

                                     ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനും അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

കരിയർ ഗൈഡൻസ്

ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയൻസ് വിഭാഗത്തിൽ പ്രത്യേകം ക്ലാസുകളും ജനറൽ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവ ക്ലാസ്സ് തലത്തിൽ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്

അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)

                  പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാ വിജയയികൾക്ക് സംസ്ഥാന ഗവൺമെന്റ് തൊഴിൽ നൽകുന്നു.


സ്പോർട്ട്സ് & ഗെയിംസ്

                 രണ്ട് കായിക അദ്ധ്യാപകർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു.ജില്ലാ ,സംസ്ഥാന തലങ്ങളിലെ മൽസരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ നേടാൻ ഇവരുടെ പരിശീലനം സഹായകമാണ്.ഹോക്കിയിൽ മൽസരിച്ച് ഗ്രേസ് മാർക്കിന് അർഹത നേടിയ കുട്ടിയും നമ്മുടെ സ്കൂളിന്റെ നേട്ടമാണ്.

പൂർവ്വ വിദ്യാർത്ഥികൾ


അവയവ ദാനത്തിലൂടെ പാറശാലയുടെ യശസ് ഉയർത്തിയ അഡ്വ.ശ്രീ.നീലകണ്ഠശർമ്മ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.



ഒട്ടനവധി ഡോക്ടർമാരും,എൻജിനിയർമാരും സിനിമാതാരങ്ങളും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉണ്ട്.പ്രമേഹരോഗത്തെ ആശയമാക്കി ചിത്രീകരിച്ച സൂചി എന്ന സിനിമയിലെ നായികാ നായകന്മാർ ആയ ആൻസിയും ശ്രീദർശും ഈ അടുത്തകാലത്ത് നമ്മുടെ സ്കൂളിൽ പഠിച്ചിരുന്നവരാണ്.


ചിത്ര ഗാലറി

ഫോട്ടോസ്

മുൻ സാരഥികൾ


1948 ൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ യു പി സ്കൂൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആയിരുന്നപ്പോ‍‍‍‍‍‍‍‍‍‍‍ൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എച്ച് എം ആയിരുന്നവർ

  1. പ‍‍‍‍‍‍‍‍‍ര‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മാനന്ദം
  2. ജോഷ്വ
  3. ലക്ഷമി അമ്മ
  4. ഡേവിഡ്
  5. മാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ധവൻ ‍നായർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
1964 -     ൽ ‍എ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ച്ച് എസ് ആയതിനു ശേഷം  എച്ച് എം ആയിരുന്നവർ
1 ക്രിസ്റ്റിതിലക്
2 വിലാസകുമാരി
3 സഹദേവൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
4 ജയ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍റാം
5 നീലകണ്ടൻപിള്ള
6 രാജേശ്വരി അമ്മ
7 ല‍ില്ലിബായി
8 പത്മാദേവി അമ്മ.ആർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
9 രാജം 1997 - 1998
10 നേശമ്മ 1998 - 1999
11 ദേവദാസൻ‍‍‍‍‍‍‍‍‍‍‍‍‍‍‍ 2000 - 2006
12 ജെയിംസ് രാജ് 2006 - 2008
13 രാജഗോപാലൻ ആചാരി 2008 - 2009
14 പ്രഭ 2009 - 2010
15 വിജയകുമാരി 2010 - 2013
16 ശാന്തികുമാരി 2013 - 2014
17 ജയകുമാർ.കെ 2014 - 2015
18 മീന എം. എൽ 2015 - 2016
19 ജെ .ചന്ദ്രിക 2016 - 2021
20 പുഷ്പാബായി വി. എം 2021-

അക്കാദമിക പ്രവർത്ത്നം 2019-2020

  പാറശാല പഞ്ചായത്തുതല പ്രവേശനോത്സവ കലാജാഥയുടെ തുടക്കം പാറശാല ഗവ.വി.എച്ച്.എസ്.എസ് - ൽ 03/06/2019 -ന് ബഹു.എം.എൽ.എ. ശ്രീ .സി.കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്,ഡി.പി.ഒ. ശ്രീ.ശ്രീകുമാർ,ബി.പി.ഒ. ശ്രീ.കൃഷ്ണകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ജയറാം ബി.ആർ.സി ട്രയിനർമാർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.തുടർന്ന് പഞ്ചായത്തു പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.

വഴികാട്ടി