ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/വി.എച്ച്.എസ്.എസ്

1984 മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു.

വി എച്ച് എസ് ഇ പ്രിൻസിപ്പൽ
വി എച്ച് എസ് ഇ പ്രിൻസിപ്പൽ

പഠനത്തോടൊപ്പം സ്കിൽ ഡവലപ്പ്മെന്റിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതിയാണ് ഈ കോഴ്സുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി,നെല്ല് കൃഷി,പഴം പച്ചക്കറി സംസ്ക്കരണം ,പൂന്തോട്ട പരിപാലനം,തൈ ഉൽപ്പാദനം,മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എന്നിവ നടത്തി വരുന്നു.ഇതിനായി ഒരു Production Cum Training Center (PTC) സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഇതു കൂടാതെ പ്രായോഗികതലത്തിൽ കൂടുതൽ അറിവു നേടാനായി കൃഷി വകുപ്പ് അസി. ഡയറക്ടറിന്റെ കീഴിൽ 16 ദിവസത്തെ ഓൺ ദി ജോബ് ട്രയിനിംഗ് (OJT) രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നല്കിവരുന്നു.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തുന്നു.

വി.എച്ച്.എസ്.ഇ ഡിപ്പാർട്ട്മെന്റിന്റെ നൂതന ആശയങ്ങളായ Mission 100, 3rd Bell എന്നിവയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകളിലും 100% വിജയം കൈവരിക്കണം എന്ന ഉദ്ദ്യേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് Mission 100 .ഇതിന്റെ ഭാഗമായി എല്ലാ മാസവും ഡിപ്പാർട്ട്മെന്റ് നൽകി വരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തി വരുന്നു.ക്ലാസ്സിൽ ആബ്സന്റ് ആകുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഫോണിലൂടെ മെസ്സേജ് അറിയിക്കാനുള്ള സംവിധാനമാണ് 3rd Bell.സ്കൂളിൽ ഇതിന്റെ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു.

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ എല്ലാ ക്ലസ്സുകളിലും കരിയർസ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ എല്ലാ മാസവും പുതിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു വരുന്നു. ഗാന്ധി ദർശൻ യൂണിറ്റും ,കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും നടത്തി വരുന്നു.

വി എച്ച് എസ് ഇ വിഭാഗം

നമ്പർ പേര്   പദവി  
1 സ്മിതാ ദാസ് ഡി പി വി. റ്റി .അഗ്രി
2 ജാസ്‌മിൻ ബി ആർ എൻ .വി. റ്റി. ബയോളജി
3 ധന്യ വി മാത്യൂസ് വി .റ്റി. അഗ്രി .
4 രെതി കെ എൽ എൻ .വി .റ്റി. ഫിസിക്സ്
5 ജേക്കബ്ബ് ജോൺസ് ജെ എൻ. വി. റ്റി. കെമിസ്‌ട്രി
6 അനിത എസ് വി. റ്റി.  അഗ്രി
7 ഉദയശ്രീ ബി ഡി ജൂനിയർ ഇ. ഡി.
8 രാധാകൃഷ്ണൻ എം ജൂനിയർ ഇ .ഡി.
9 ഷൈനി ശശിധരൻ ഇൻസ്ട്രക്ടർ
10 ജ്യോത്സന വി കെ ഇൻസ്ട്രക്ടർ
11 ബീന യു എൽ. റ്റി .എ.
12 ബിനു ആർ രാജ് എൽ. റ്റി .എ.
13 സന്ധ്യ കെ ജി എൽ .റ്റി. എ.
14 ക്രിസ്തുരാജൻ സി ക്ലാർക്ക്
15 വേണി വി കെ ഒ.എ.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം