"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Kambil Mopla Higher Secondary School}}
{{prettyurl|Kambil Mopla Higher Secondary School}}

11:10, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ്   വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്നിയങ്കണ്ടി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - മയ്യിൽ റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ പന്നിയങ്കണ്ടി  എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പന്നിയങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്.സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
കെ.എം.എച്ച്.എച്ച്.എസ്
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ
കണ്ണൂർ
,
670601
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04602240455
ഇമെയിൽkmhskambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13055 (സമേതം)
എച്ച് എസ് എസ് കോഡ്13152
യുഡൈസ് കോഡ്32021100128
വിക്കിഡാറ്റQ64457687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി പഞ്ചായത്ത്
വാർഡ്II
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ521
പെൺകുട്ടികൾ559
ആകെ വിദ്യാർത്ഥികൾ1080
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് കെ
പ്രധാന അദ്ധ്യാപികസുധർമ്മ ജി
അവസാനം തിരുത്തിയത്
05-03-202213055
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.

യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ ,മാസ്റ്ററെ വരുത്തി നിയമിച്ചു.. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ. കണ്ണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.എം.രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കന്ററിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും ഹയർസെക്കന്ററിയിലും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ എഫ് ടി ടി എച്ച് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്....തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ ഇവിടെ സന്ദർശിക്കുക

ലിറ്റിൽ കൈറ്റ്സ്

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് [3]ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. തുടർന്ന് വായിക്കുക......

നേട്ടങ്ങൾ

ജില്ലാ - ഉപജില്ലാ തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. തുടർന്ന് വായിക്കുക.......

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക

വാർത്താ ചാനൽ

സ്കൂളിന്റെ വാർത്താ ചാനൽ കാണുവാൻ ഇവിടെ സന്ദർശിക്കുക

മാനേജ്മെൻറ്

ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി.ജി.സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ. രാജേഷ്. ഹയർസെക്കന്ററി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനം അനുഷ്ഠിച്ചു വരുന്നു.കൂടുതൽ വായനക്ക് ....

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രി.വി.സി.നാരായണൻ നമ്പ്യാർ 1964 1968
2 ശ്രി.പി.പി.കുഞ്ഞിരാമൻ 1968 1973
3 ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1973 1984
4 ശ്രി.ജോജ്ജ് ജോസഫ് 1984 1998
5 ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ 1998 1998
6 ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ 1998 2001
7 ശ്രീമതി.ഇ.പി.കല്ല്യാണി 2001 2002
8 ശ്രി.എം.വി.നാരായണൻ 2002 2005
9 ശ്രീമതി.കെ.സി.രമണി 2005 2007
10 ശ്രീമതി.കെ.കോമളവല്ലി 2007 2008
11 ശ്രീമതി.എ.വി.രോഹിണി 2008 2009
12 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി 2009 2011
13 ശ്രീമതി.പി.വി.രാജലക്ഷ്മി 2011 2013
14 ശ്രീമതി.പി.എ.പ്രമീള 2013 2015
15 ശ്രീ.പ്രദീപ് കുുമാർ കെ 2015 2016
16 ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ 2016 2019
17 ശ്രീമതി. സുധർമ്മ ജി 2019 ----

ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ

ക്രമനമ്പർ പേര് വർഷം
1 മുഹമ്മദ് അഷ്റഫ് 2010 2018
2 രാജേഷ് കെ 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രി. ഇ. പി. ജയരാജൻ- മുൻ എം. എൽ. എ
2 ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, മുൻ കണ്ണൂ൪   എം എൽ. എ.
3 ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
4 ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
  • കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക

{{#multimaps:11.97003,75.40199|zoom=18}}


അവലംബം