കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13055-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13055 |
യൂണിറ്റ് നമ്പർ | LK/13055/2018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ് സൗത്ത് |
ലീഡർ | സ്വാലിഹത്ത് സി പി |
ഡെപ്യൂട്ടി ലീഡർ | ഇബ്രാഹിം ബഷീർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാബിർ എൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരിത കെ |
അവസാനം തിരുത്തിയത് | |
12-12-2023 | Mtdinesan |
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽപഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്[1] ഐ .ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ തന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കൈറ്റ് മാസ്റ്റർ ജാബിർ മാസ്റ്റർ കൈറ്റ് മിസ്ട്രസ് സരിത ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിരുചിയുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പരിശീലനം നൽകി വരുവരുന്നു.