കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി കോർണർ

12-08-2023 വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തിരുവനന്തപുരത്ത് വെച്ച് ഓഗസ്റ്റ് 12 മുതൽ 15 വരെ ഫ്രീഡം ഫെസ്റ്റ് നടത്തി.  ഇതിന്റെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐ ടി കോർണർ സംഘടിപ്പിച്ചു.  റോബോട്ടിക് പ്രൊജക്ടുകളുടെയും ഇലട്രോണിൿ പഠനോപകരണങ്ങളുടെയും എക്സിബിഷൻ നടത്തി.  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും എക്സിബിഷൻ കാണുവാൻ അവസരം ഒരുക്കി.  ഹെഡ്മിസ്ട്രസ് ശ്രീജ. പി.എസ് എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു.  എസ് ഐ ടി സി ജാബിർ. എൽ സ്വാഗതവും ജോയിന്റ് എസ് ഐ ടി സി മുഹ്‌സിന. സി. കെ നന്ദിയും പറഞ്ഞു.