ലഹരിക്കെതിരെ ചങ്ങല തീർത്തു.

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ സ്കൗട്ട്സ്കൂ&ഗൈഡ്ൾ, ജൂനിയർ റെഡ്ക്രോസ്, വിദ്യാത്ഥികൾ, അധ്യാപകർ തുടങ്ങിയവർ ചേർന്ന് ചങ്ങല തീർത്തു.  സ്കൂൾ കോമ്പൗണ്ടിന് ചുറ്റുമായിരുന്നു ചങ്ങല തീർത്തത്.  ഹെഡ്മിസ്ട്രസ്സ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  

ലഹരി വിരുദ്ധ റാലി ഫ്ലാഷ് മോബും സംഘടിപ്പിച്ചു

കമ്പിൽ മാപ്പിള എച്ച്.എസ്.എസ് കേരള പിറവി ദിനമായ ഇന്ന് ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് കമ്പിൽ ടൗണിൽ ആണ് കമ്പിൽ സ്കൂൾ വിദ്യാർത്ഥികൾ മനുഷ്യചങ്ങല തീർത്തത് തുടർന്ന് ടൗണിൽ വിദ്യാർത്ഥികൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുധർമ ജി, വാർഡ് മെമ്പർ നിസാർ എന്നിവർ നേതൃത്വം നൽകി.