കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂനിയർ റെഡ് ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്[1].സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മെയ്‌ 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ജൂനിയർ റെഡ് ക്രോസ്സ് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 2007 ജൂലൈ മാസം തുടക്കം കുറിച്ചു. 13 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ സി രമണി നിർവ്വഹിച്ചു. 13 കേഡറ്റുകളായിരുന്നു തുടക്കത്തിൽ ജെ.ആർ.സി യിൽ ഉണ്ടായിരുന്നത്.ശ്രീ അശോകൻ മാസ്റ്റർ ജെ.ആർ.സി കൺവീനറായി പ്രവർത്തിച്ചു വരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ ജെ.ആർസി കേഡറ്റുകൾ  വീടുകളിൽ തൈകൾ നട്ടുകൊണ്ടും പരിസ്ഥിതി ശുചിയാക്കികൊണ്ടും പരിസ്ഥിതി ദിനം ആചരിച്ചു.

2022-2023 ലെ പ്രവർത്തനങ്ങൾ ഇവിടെ അമർത്തുക

ജെ.ആർ.സി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനം അറിയുവാൻ തുടന്ന് വായിക്കുക

  1. റെഡ്ക്രോസ്റെഡ്ക്രോസ് വിക്കി സന്ദർശിക്കൂ ....