ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് (26-06-2023)

ജെ.ആർ.സി. അംഗങ്ങൾക്കും സ്കൂളിലെ മറ്റുകുട്ടികൾക്കും മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി.  കൊളച്ചേരി പ്രൈമറി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.  ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. രാജേഷ് ഉദ്‌ഘാടനം ചെയ്തു.  എസ്.ആർ.ജി കൺവീനർ നസീർ അധ്യക്ഷത വഹിച്ചു.  ജെ.ആർ.സി കൗൺസിലർ പി കെ അശോകൻ സ്വാഗതവും അധ്യാപകനായ പി ബി പ്രമോദ് നന്ദിയും പറഞ്ഞു.

ഓഗസ്റ്റ് 9 നാഗസാക്കി ദിനം

ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.  ജെ ആർ സി കൗൺസിലർമാരായ പി കെ അശോകൻ, ശരണ്യ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.