പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
| പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട | |
|---|---|
| വിലാസം | |
കാട്ടാക്കട 695572 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 30 - May - 1935 |
| വിവരങ്ങൾ | |
| ഫോൺ | 04712293096 |
| ഇമെയിൽ | prwhssktda@yahoo.com |
| വെബ്‍സൈറ്റ് | prwhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44018 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സ്ററാൻലി ജോൺ. ഡി |
| പ്രധാന അദ്ധ്യാപകൻ | ഗിൽഡ. എസ് |
| അവസാനം തിരുത്തിയത് | |
| 07-09-2018 | Prwhssktda |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|

തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ,കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ,കാട്ടാക്കട-ഡാം റോഡിൽ ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪സെക്കന്ററി സ്ക്കൾ.

ചരിത്രം
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർവില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.
സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള .
ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ ആയിരുന്നു. 1929-ൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുൻ എം.പി ശ്രീ.എ ചാറൽസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യംസ് ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു. ആകെയുളള ആയിരത്തി അറുപത്തേഴ് വിദ്യാർഥികളിൽ അഞ്ഞൂറ്റി നാൽപ്പത്തിനാല് ആൺകുട്ടികളും അഞ്ഞൂറ്റി ഇരുപത്തിമൂന്ന് പെൺകുട്ടികളടക്കം 210 പേർപട്ടികജാതി വിഭാഗത്തിലുംഅഞ്ച്പേർപട്ടികവർഗ വിഭാഗത്തിലും പെടുന്നു. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 220കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ A+ഗ്രേഡ് കിട്ടി.വിജയശതമാനം തൊണ്ണൂറ്റി ഒൻപതായിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ് എസ് എൽ സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു.

അധ്യാപക൪ & അനധ്യാപക൪

ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയിൽ വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനൊന്ന് ഹൈടെക് ക്ലാസ്സ്മുറികൾ ഐ സി റ്റി ടൂൾ ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് സജ്ജമാക്കിയിരിക്കുന്നു.കുുട്ടികൾക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്.സയൻസ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമൂറി എന്നിവ നിലവിലുണ്ട്., പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകന്റെ സേവനം ലഭ്യമാണ്. 16 സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രവേശനോത്സവം
മധ്യവേനലവധി കഴിഞ്ഞ് ജൂൺ ഒന്നാംതിയതി പ്രവേശനോത്സവത്തോടെ 2018- 19 അധ്യയന വ൪ഷം ആരംഭിച്ചു. സ്കൂളും പരിസരവും കൊടിത്തോരണങ്ങൾ കൊണ്ട് അലങ്കരിച്ച് വാദ്യമേളത്തിന്റെ അകമ്പടിയോടെ
പുത്തൻ പ്രതീക്ഷകൾക്ക് ചിറക് വിട൪ത്തി ഓടിയെത്തിയ കുരുന്നുകളെ വരവേറ്റു. തുട൪ന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ഗിൽഡ റ്റീച്ച൪ അക്ഷര ദ്വീപം തെളിയിച്ചു. 2018 - 19 ഹയർ സെക്കന്ററി പരീക്ഷയിൽ 1200/1200 (ഫുൾമാർക്ക്) മാർക്ക് വാങ്ങിയ ജുമാന ഹസീം പ്രവേശനോൽസവത്തിൽ ദീപം തെളിച്ചു. ഭാവിവാഗ്ദാനങ്ങളായ നവാഗത൪ക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് മധുരം നല്കി ക്ലാസ്സുകളിലേയ്ക്ക് ആനയിച്ചു. ഉച്ചയ്ക് 1:45ന് എച്ച് എമ്മിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് നടന്നു. തുട൪ന്ന് നടന്ന ച൪ച്ചയിൽ സ്റ്റാഫ് സെക്രട്ടറി, എസ് ആ൪. ജി കൺവീന൪, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങിയവരെ തിരഞ്ഞെടുക്കുകയും ചെയ്തു. 2018- 19 ലെ വാ൪ഷിക കലണ്ട൪ തയ്യാറാക്കുകയും ചെയ്തു.
ലോകപരിസ്ഥിതിദിനം
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി , തുടങ്ങിയവർ തൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.
ഹലോ ഇംഗ്ലീഷ്
"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
2. സ്കൗട്ട് ആന്റ് ഗൈഡ്സ്‍
3. എൻ സി സി
6. വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്
05/06/2018 ചൊവ്വ ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി ജെനി റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു.ആകെ 50 കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.
അറബി ക്ലബിന്റെ കൺവീന൪ സബിത റ്റീച്ചറാണ്. ക്ലബിലെ കുട്ടികൾ സബ്ജില്ലാ കലോൽസവത്തിൽ മികച്ച പങ്ക് വഹിച്ചു.
മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അദ്ധ്യാപക൪ ലൈബ്രറി പിരീഡ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് കുട്ടികൾക്ക് വായിക്കുവാ൯ നല്കുന്നു. വായിച്ചതിൽ നിന്ന് എന്ത് മനസ്സിലാക്കി എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാ൯ ആവശ്യപ്പെടുന്നു. ഏറ്റവും നന്നായി കുറിപ്പ് തയ്യാറാക്കുന്നവ൪ക്ക് അസംബ്ളിയിൽ സമ്മാനം നല്കും.
07/06/2018 വ്യാഴം 1.00 pm ഹിന്ദി റീഡിംഗ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു. ഉത്ഘാടനയോഗത്തിൽ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് റ്റീച്ചർ പ്രസംഗിച്ചു.
സ്കൂൾ അസംബ്ലി



റെഡ്ക്രോസ്'
2009 -ൽ പി ആ ർ വില്യം ഹയർ സെക്കന്ററി സ്കൂളിൽ ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയിൽ നടന്നുവരുന്നു. റെഡ്ക്രോസിന്റെഭാഗമായി ബോധവല്ക്കരണ ക്ലാസ്സുകൾ നടത്തി.

ദുരിതാശ്വാസനിധിയിലേക്ക് റെഡ്ക്രോസിലെ കുഞ്ഞുങ്ങൾ സംഭാവനയുമായി , പ്രളയബാധിതർക്ക് കൈത്താങ്ങുമായി അധ്യാപകരും, പി റ്റി എ പ്രസിഡന്റും കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
എൻ സി സി
എൻ സി സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു. ഉദയൻ സാറിന്റെ നേതൃത്വത്തിലാണ് എൻ സി സി
നല്ല രീതിയിൽ നടന്നുവരുന്നത്.
ജൂൺ 19 വായനാദിനം
വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.
സ്കൂൾശാസ്ത്രോൽസവം
2018-19 സ്കൂൾ ശാസ്ത്രോൽസവം ആഗസ്റ്റ് ഏഴാം തിയതി നടത്തി.
പൂന്തോട്ടം




പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക
തുളസീവനം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതലകൺവീർ ശ്രീമതി മോഹനകുമാരി ജെ വി ആണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കഥകൾ, കവിതകൾ, പോസ്റ്റർ,, ഉപന്യാസം, മുദ്രാഗീതങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹരിതവസന്തം, വനവല്ലരി എന്നീ പേരുകളിൽ പതിപ്പ് തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഗൗതം ഗിരീഷ് ഒന്നാം സ്ഥാനവും, നിതിൽ മോഹൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ച് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി.


2017 -2018
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}


