ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക് കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.
| ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം | |
|---|---|
| വിലാസം | |
കാക്കാഴം പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 0477 2272072 |
| ഇമെയിൽ | 35021alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35021 (സമേതം) |
| യുഡൈസ് കോഡ് | 32110200102 |
| വിക്കിഡാറ്റ | Q87478020 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 424 |
| പെൺകുട്ടികൾ | 346 |
| ആകെ വിദ്യാർത്ഥികൾ | 770 |
| അദ്ധ്യാപകർ | 25 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 197 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശശികുമാരി |
| പ്രധാന അദ്ധ്യാപിക | അഞ്ജന.ജി.വി |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 07-06-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഈശ്വര പ്രാർത്ഥന
നന്മ തേടുന്ന ഞങ്ങളേ...
നല്ലോരാക്കി നയിക്കണേ...
നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...
നന്മതി എന്നുമേകണേ...
നിന്ദ്യമാം വചനമൊരിക്കലും
എൻ നാവിൽ നിന്നുദിക്കല്ലേ
വാക്കിലും എന്റെ നോക്കിലും
എന്നും നന്മ മാത്രം വിളങ്ങണേ
മാതാവെന്നുള്ള സത്യവും
താതനെന്ന പരമാർത്ഥവും
വിജ്ഞാനത്തിൻ വിളക്കാകും
ഗുരു നാഥനെന്നറിവാകണം....
നന്മ തേടുന്ന ഞങ്ങളെ
നല്ലൊരാക്കി നയിക്കണേ.....
നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...
നന്മതി എന്നുമേകണേ..
നന്മതി എന്നുമേകണേ..
നന്മതി എന്നുമേകണേ.......
ചരിത്രം
കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 ൽ രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ ആദ്യമായി ഇവിടെ തുടങ്ങി. അദ്ദേഹത്തിന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തുകയും ചെയ്തു. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു. തുടർന്ന് വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഈ രംഗങ്ങൾ കൂടാതെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേഖലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, ലിറ്റിൽ കൈറ്റ്സ് ,ജെ.ആർ.സി, പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മുതലായ ക്ലബ്ബ് പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് ചെയ്ത കരവിരുതുകൾ വീഡിയോ രൂപത്തിൽ ക്യാൻവാസ് എന്നപേരിൽ youtube ൽ upload ചെയ്തിട്ടുണ്ട്.കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/i0DtMciykeE
2021 സ്ക്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന വിനിധ പരിപാടികളുടെ youtube ലിങ്കുകൾ ചുവടെ...കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു.
സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു. ശ്രീമതി.ആർ.രാജലക്ഷ്മി സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ.
നയിച്ചവരും.......നയിയ്ക്കുന്നവരും
-
താമരഭാഗത്ത്
ശ്രീ നാരായണപ്പണിക്കർ
(സ്ക്കൂൾ സ്ഥാപകൻ) -
ശ്രീമതി സേതുഭായി ടീച്ചർ
(മുൻ മാനേജർ) -
ശ്രീമതി ശോഭന.എം.കെ
ഹെഡ്മിസ്ട്രസ് -
ശ്രീമതി.ആർ.രാജലക്ഷ്മി
(സീനിയർ അസി:) -
ശ്രീമതി തെരേസ ജോബി
(HSS പ്രിൻസിപ്പാൾ) -
ശ്രീ .നസീർ.എ
(എസ്.എം.സി.ചെയർമാൻ)
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
-
പ്രഫ.അമ്പലപ്പുഴ രാമവർമ്മ
സാഹിത്യകാരൻ -
വി.ദിനകരൻ
Ex.MLA -
കെ.കെ കുമാരപിളള
Ex.MLA -
ഡോ.ബി.പത്മകുമാർ
മെഡി.കോളേജ്,ആലപ്പുഴ -
കെ മഹേശ്വരി അമ്മ
നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ദേശീയ സമിതി അംഗം,സാഹിത്യകാരി -
Av.താമരാക്ഷൻ
Ex.MLA -
ശ്രീ.ശരത്ചന്ദ്രൻ
കൈരളി ന്യൂസ -
ശ്രീ.ഹരികുമാർ തട്ടാരുപറമ്പിൽ
സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി
അനർഘ നിമിഷങ്ങൾ
വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്.
-
sslc വിദ്യാർഥികൾക്കുള്ള
കൗണ്സിലിംഗ് ക്ലാസ്സ് -
കൗണ്സിലിംഗ് ക്ലാസ്സ്
-
ലോക മാതൃഭാഷാദിനാചരണം
ജില്ലാ പഞ്ചായത്തംഗം ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു. -
ലോക മാതൃഭാഷാദിനാചരണത്തിൽ
നിലത്തെഴുത്താശാട്ടി ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു.
സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ
വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
എസ്.എം.സി അംഗങ്ങളുടെ പേരുവിവരം
| ശ്രീ.ഷുക്കൂർ മുഹമ്മദ്(ചെയർമാൻ) | 6282275814 |
|---|---|
| ശ്രീ.ഷിബു (വൈസ്.ചെയർമാൻ) | 9895710804 |
| അഞ്ജു | 7034109897 |
| അൻസാരി | 9846138881 |
| വി.അപ്പുക്കുട്ടൻ | 9995300197 |
| അബ്ദുൽ ഖാദർ | 9747969933 |
| പ്രഭ രാജു | 8281693317 |
| മോൾജി.വി.എം | 9656423001 |
| ഹംസ എ കുഴിവേലി | 9446377698 |
| ലേഖാമോൾ സനൽ | 8891840629 |
| റീന സന്തോഷ് | 9656146204 |
| ആത്മജ ശ്രീകുമാർ | 9747424851 |
| ദിവ്യ | 9947853905 |
| മഞ്ജു.എസ് | 9747861529 |
പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ
സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ:- 2022
| 1.ശ്രീ.എച്ച് സലാം.(എം.എൽ.എ.അമ്പലപ്പുഴ മണ്ഡലം) | 9447266423 | |
|---|---|---|
| 2.ശ്രീമതി.രാജേശ്വരി മോഹൻ (ആലപ്പുഴ ജില്ലാ പഞ്ചാ.പ്രസി.) | 8281040014 | |
| 3.ശ്രീമതി.പ്രിയ ടീച്ചർ (വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ . | 9495993374 | |
| 4.ശ്രീമതി.അഞ്ജു. (ജില്ലാ പഞ്ചായത്ത് മെമ്പർ) | 7034109897 | |
| 5.ശ്രീമതി.ഷീബ രാജേഷ് ( അമ്പലപ്പുഴ ബ്ലോക്ക് പഞ്ചാ.പ്രസി.) | 9995363477 | |
| 6.ശ്രീ.ഹാരിസ് (അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചാ.പ്രസി.) | 8891840629 | |
| 7.ശ്രീമതി.ഷൈല ടീച്ചർ (ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ) | 9446891489 | |
| 8.ശ്രീമതി.റാണി തോമസ് ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ). | 9946114970 | |
| 8.ശ്രീമതി.ദീപാ റോസ് ( ഉപജില്ലാ വിദ്യാ ഓഫീസർ). | 9446049668 | |
| 9.ശ്രീമതി.ലേഖാമോൾ സനൽ (ഗ്രാമപഞ്ചാ. മെമ്പർ) | 8891840629 | |
| 10.ശ്രീമതി.തെരേസ ജോബി ( പ്രിൻസിപ്പൽ ) | 9447743253 | |
| 11.ശ്രീമതി.ശോഭന.എം.കെ ( ഹെഡ്മിസ്ട്രസ് ) | 9744538841 | |
| 12.ശ്രീമതി.രാജലക്ഷ്മി.ആർ ( സീനിയർ അസിസ്റ്റന്റ് ) | 9400734690 | |
| 13.ശ്രീ.എ.നസീർ.( S M C ചെയർമാൻ) | 9846698286 |
ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)
പൂർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത് മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്."ഒരു വട്ടം കൂടി"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്.
കുട്ടിക്കൂട്ടങ്ങൾ
ലിറ്റിൽ കൈറ്റ് യൂണിറ്റ്
ജെ.ആർ.സി
പരിസ്ഥിതി ക്ലബ്ബ്
വിദ്യാരംഗംകലാസാഹിത്യവേദി
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വായനക്കൂട്ടം
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.
- ആലപ്പുഴ വഴി വടക്കോട്ടോ തെക്കോട്ടോ ഉള്ള ട്രെയിനിൽ കയറി അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങുക.അവിടെ നിന്ന് 200 മീറ്റർ നടന്ന് അമ്പലപ്പുഴ -തിരുവല്ല റോഡിലെത്തിയാൽ ആലപ്പുഴക്കുള്ള ബസിൽ കയറി കാക്കാഴം സ്റ്റോപ്പിൽ ഇറങ്ങാം.
- NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം.