ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ.

മ്പലപ്പുഴ മേൽപ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആർ സ്ഥലമുണ്ട്. 18 ആർ കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളിൽ ക്ലാസ്സ്മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർലാബ്, അദ്ധ്യാപകർക്കുളള മുറികൾ, ലൈബ്രറി ഉൾപ്പെടെ 30 മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികൾ ചേർത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ടഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴൽക്കിണറിൽ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകർ,ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവർക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില് ഇലട്രിക്ക്, ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ എടുത്തിട്ടുണ്ട് സ്കൂളിനു കിഴക്കു ഭാഗത്തായി കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ‍ഡൈനിംഗ് ഹാൾ പുതിയതായി പണിതിട്ടുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിന് അനുവദിച്ച പുതിയ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്തു വകുപ്പു മന്ത്രി ശ്രീ.ജി സുധാകരൻ 2018 ഫെബ്രുവരിയിൽ നിർവഹിച്ചു.ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ നിർമ്മാണം പോർത്തീകരിച്ച High Tech IT ലാബ് സ്കൂളിന് അഭിമാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.നിരീക്ഷണ camera സ്ഥാപിച്ചിട്ടുണ്ട്.കുടിവെള്ള സൗകര്യത്തിനായി വാട്ടർ ഫിൽറ്റർ സ്ഥാപിച്ചിട്ടുണ്ട്.മൂന്ന് കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചു കൊണ്ടുള്ള ബഹു നിലക്കട്ടിടം 2022 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തീകരിക്കും.12 ക്ലാസ്സ്‌ മുറികളും മൂന്നു ലാബുകളും സ്റ്റാഫ്‌ റൂമും ടോയ്ലറ്റ് കളും ഉൾപ്പെടുന്നതാണ് കെട്ടിടം.

കൂടാതെ ഹയർ സെക്കന്ററി ബിൽഡിംഗിനു സമീപം രണ്ട് മുറികളും ടോയ്‍ലെറ്റ് ബ്ലോക്കും ഉള്ള മറ്റൊരു കെട്ടിടം കൂടി SSK ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.

അതോടൊപ്പം ഷട്ടിൽ കോർട്ട്,വോളിബോൾ ഗ്രൗണ്ട് എന്നിവയുടെ നിർമ്മാണവും ഉടൻ ആരംഭിക്കും.

കാഴ്ച്ചവട്ടം

IT ലാബ് ഉദ്ഘാടനം
ശാസ്ത്രദിനം


ഡിജിറ്റൽ ലൈബ്രറി


SSLC അവാർഡ് ദാനം
പ്രവേശനോത്സവത്തലേന്ന് സന്ധ്യാ സമയം
ലാപ്‍ടോപ്പ് വിതരണം
IT ലാബിൽ
ഇനി വീട്ടിലേക്ക്
ഹൈടെക് ലാബിൽ
നിർമ്മാണം പുരോഗമിക്കുന്ന

ബഹുനിലക്കെട്ടിടം

SSLC അവാർഡ് ദാനം
SSLC അവാർഡ് ദാനം
IT ലാബ്