2014 ൽ ആണ് HSS വിഭാഗം തുടങ്ങിയത്. ഗസ്റ്റ് അധ്യാപകരെ മാത്രം നിയമിച്ചു കൊണ്ടാണ് 5 വർഷത്തോളം ഈ സ്ഥാപനം മുന്നോട്ട് പോയത്.2018 ലാണ് സ്ഥലം മാറ്റം വഴി ഒരു പ്രിൻസിപ്പൽ ചാർജ് എടുത്തത്. ശ്രീമതി കുമാരി. ജെ സി. അതിനു ശേഷം സ്ഥിരം അധ്യാപകരെ നിയമിച്ചു തുടങ്ങി. ബയോളജി സയൻസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളാണ് ഇവിടെയുള്ളത്. ഓരോ വർഷവും മികച്ച റിസൾട്ട് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.തുടക്കത്തിൽ 50% താഴെയായിരുന്ന റിസൾട്ട് 2021 ഇൽ 98 % വിജയത്തലെത്തി നിൽക്കുന്നു. ശ്രീമതി. തെരേസ ജോബി യാണ് ഇപ്പോൾ പ്രിൻസിപ്പൽ.