ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/സോഷ്യൽ സയൻസ് ക്ലബ്ബ്
കാക്കാഴം ഗവ: ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി. ജൂലൈ 11 ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് "ജനസംഖ്യാ വർദ്ധനവ് - ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ ഉപന്യാസരചനാ മത്സരം നടത്തി. ആഗസ്ത് 6 ഹിരോഷിമാദിനത്തിൽ പ്രസംഗം, യുദ്ധവിരുദ്ധ പോസ്റ്റർ, origami , Paper crane making, തുടങ്ങിയവ നടത്തി. ആഗസ്ത് 9 ക്വിറ്റിന്ത്യാ ദിനം, നാഗസാക്കി ദിനം, എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി, പ്രസംഗം, എന്നിവ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ പ്രസംഗം, ദേശഭക്തി ഗാനം എന്നിവ നടത്തി. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രസംഗം, ചിത്രരചന, ഗാന്ധി കവിതകളുടെ ആലാപനം എന്നിവ നടത്തി. ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, "ഇനിയൊരു യുദ്ധമുണ്ടായാൽ " എന്ന വിഷയത്തിൽ ഉപന്യാസരചന നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ദേശഭക്തിഗാനാലാപനം നടത്തി.