ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്.
വിലാസം
പട്ടു തെരുവ്

മാനാഞ്ചിറ പി.ഒ.
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 6 - 1912
വിവരങ്ങൾ
ഫോൺ0495 2366922
ഇമെയിൽhihssclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്17091 (സമേതം)
എച്ച് എസ് എസ് കോഡ്10064
യുഡൈസ് കോഡ്32040501703
വിക്കിഡാറ്റQ64550101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ731
പെൺകുട്ടികൾ472
ആകെ വിദ്യാർത്ഥികൾ1562
അദ്ധ്യാപകർ53
ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ205
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് ബഷീർ ടി പി
പ്രധാന അദ്ധ്യാപകൻഫൈസൽ വി കെ
പി.ടി.എ. പ്രസിഡണ്ട്സലീം എസ് പി
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
19-07-2023Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ. ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ. ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1912 ൽ മർഹും മുച്ചന്തിയകത്ത് ഹസ്സൻകോയ ഹാജി മാനേജറും സി.എ കുഞ്ഞിമൂസ്സ ഹാജി സെക്രട്ടറിയുംഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • സി സി സി
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ് എസ്.
  • ജാഗ്രതാസമിതി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ - കെ . ഹസ്സൻ കോയ ,

കമ്മിറ്റി  പ്രസിഡന്റ് - പി . കെ . അഹമ്മദ്

വൈസ് പ്രസിഡന്റ് - കെ .  അബൂബക്കർ

ജോയിന്റ് സെക്രട്ടറി  - പി കെ വി അബ്ദുൽ അസീസ്

ട്രഷറർ  - സി. പി  . കുഞ്ഞഹമ്മദ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അബു മാസ്റ്റർ

ടി വി മമ്മദ് കോയ   (1933 - 1969 )

എ പി മുഹമ്മദ് കാസിം  ( 1967 - 2000 )

എം , മുഹമ്മദ് കോയ  ( 1969  - 2001  )

പി മൊയ്‌ദു  ( 2002  - 2003  )

എം സി മാമു  ( 2003  - 2012  )

ഇമ്പിച്ചി പാത്തുമ്മബി  ( 2012  - 2013 )

വി കെ ഫൈസൽ  ( 2013  -  )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചലച്ചിത്ര, നാടക സംഗീതലോകത്ത് സ്വന്തമായി വഴി വെട്ടിത്തെളിച്ച പ്രശസ്ത സംഗീതജ്ഞൻ എം.എസ്. ബാബുരാജ്
  • സാംസ്‌കാരിക പ്രവർത്തകനും ഇടതു പക്ഷ പുരോഗമനവാദിയുമായിരുന്ന മുല്ലവീട്ടിൽ അബ്ദുറഹിമാൻ
  • വ്യാപാര പ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു പി ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി
  • ദേശീയ പ്രസ്ഥാന നേതാവായിരുന്ന പാലാട്ട് കുഞ്ഞിക്കോയ
  • നാടകത്തിലും സിനിമ യിലും നിരവധി വേഷങ്ങളിട്ട ഹാജി അബ്ദുറഹിമാൻ
  • മദിരാശി നിയമസഭാ അംഗമായിരുന്ന പി പി ഹസ്സൻ കോയ
  • സിനിമ നാടക വേദികളിൽ ശ്രദ്ധേയനായ നടൻ പി കുഞ്ഞാവ
  • പൊതു മരാമത് മന്ത്രിയും  ചന്ദ്രിക ന്യൂസ് എഡിറ്ററുമായിരുന്ന പി എം അബൂബക്കർ
  • കാൽ നൂറ്റാണ്ടിലേറെ രാജ്യസഭാ അംഗമായിരുന്ന ബി വി അബ്ദുല്ല കോയ
  • മാപ്പിള പ്പാട്ട് രംഗത്തു ശ്രദ്ധേയനായ സി എ അബൂബക്കർ
  • നാലു പതിറ്റാണ്ട് മലയാള സിനിമ രംഗത് നിറഞ്ഞുനിന്ന കെ പി ഉമ്മർ
  • മുസ്ലിം ലീഗ് നേതാവും നിയമസഭാ അംഗവുമായിരുന്ന  സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ

വഴികാട്ടി

  • കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും 1 . 6 km ആണ് സ്കൂളിലേക്കുള്ള ദൂരം .ബീച്ച് റോഡിൽ ബോംബെ ഹോട്ടലിനു പിറകുവശത്താണ് ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ .

{{#multimaps:11.25090,75.77351|zoom=18}}