ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസുകളിലും പോസ്റ്റർ രചന മത്സരം നടത്തുകയും തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകൾ കുട്ടികൾക്ക് കാണാ നുള്ള അവസരം ഒരുക്കുകയും ചെയ്തു. - പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് - ക്ലാസുകളിൽ പ്രഭാഷണങ്ങളും പ്രതിജ്ഞയും നിർവഹി ക്കുകയും കവിതാലാപനം നടത്തുകയും "ഒരേ ഒരു ഭൂമി' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരങ്ങൾ നടത്തു കയും ചെയ്തു. പോസ്റ്റർ പ്രദർശത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വി. കെ. ഫൈസൽ നിർവഹിച്ചു. - പരിസ്ഥിതി ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിസ്ഥിനം ആഘോഷിച്ചത്.