ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2021

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... കൂടുതൽ അറിയാൻ>>>>

രക്ഷാകർതൃശാക്തീകരണം (മക്കൾക്കൊപ്പം )

അതിജീവനം

സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം...  കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ  എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. കൂടുതൽ അറിയാൻ>>>>

         

ഉച്ചഭക്ഷണ പദ്ധതി നിർവഹണം

        കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ഉള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായ രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ... ഒരു പ്രദേശങ്ങളിലും കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞു പോകരുത്  എന്ന ഒരു പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ടല്ലോ..

വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കഞ്ഞിയും പയറും എന്ന യാഥാർത്ഥ്യത്തിൽ നിന്ന്, വിഭവസമൃദ്ധമായ ഒരു സദ്യ എന്ന തലത്തിലേക്ക് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ മെനു മാറിയിരിക്കുന്നു... ഇതിന് അവലംബമായി വിവിധ കാലഘട്ടങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കൊണ്ടുതന്നെ ഞങ്ങളുടെ കൊച്ചു സ്കൂളിലും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെട്ടു വരുന്നു... കൂടുതൽ അറിയാൻ>>>>

ദിനാചരണങ്ങൾ

        സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...

        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..കൂടുതൽ അറിയാൻ>>>>

നൈതികം.(സ്കൂൾ ഭരണഘടന നിർമ്മാണം )

   ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...കൂടുതൽ അറിയാൻ>>>>

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു... കൂടുതൽ അറിയാൻ>>>>

ഷോർട്ട് ഫിലിം

പാഠ്യേതര പ്രവർത്തനങ്ങളിൽ  മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി  രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ നിഴൽ ചിത്രങ്ങൾ എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ  തയ്യാറാക്കി..

തുടർന്ന് വായിക്കൂ >>>

 ജൈവവൈവിധ്യ പതിപ്പ്

ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം

പ്രതിഭയെ തേടി ...     

  1. സൂര്യഗായത്രി
  2. നാണുവാശാൻ
  3. സുരേഷേട്ടൻ
  4. മുരളി മുഴക്കുന്ന്

വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)   

പ്രാദേശിക ചരിത്ര രചന

ഡോക്യുമെൻ്റേഷൻ

സ്കൂൾ ഡയറി

        സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും  മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ  കർമ്മത്തിലേക്ക് 2014,2014,2015  വർഷത്തെ സ്കൂൾ പിടിഎ യും,  അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ  തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...

സർഗ്ഗ വസന്തം 2015

പഠനയാത്രകളും സാമൂഹിക ബന്ധങ്ങളും

ദിനാചരണങ്ങൾ ഇന്ന്

ഇംഗ്ലീഷ് അസംബ്ലി

നാട്ടറിവുകൾ തേടി

മലയാളത്തിനൊരു  പുസ്തകം

അമ്മ മനസ്സിന്റെ തേങ്ങലുകൾ

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ

പ്രോജക്ട് നിർവഹണം-ചിട്ടയായ പ്രവർത്തനങ്ങളോടെ...

Project is an activity which is done on a definite purpose.

കൂടുതൽ അറിയാൻ>>>>

 

കരാട്ടെ പരിശീലനം 

കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ  വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ  ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കൂടുതൽ അറിയാൻ>>>>